സിപിഐ എം ആനക്കര ലോക്കൽ സെക്രട്ടറി പി വേണുഗോപാലൻ അന്തരിച്ചുസംസ്ക്കാരം ഇന്ന് 12 ന് നടക്കും.

കൂറ്റനാട്: സിപിഐ എം ആനക്കര ലോക്കൽ സെക്രട്ടറിയും തൃത്താല ഏരിയ കമ്മിറ്റി മുൻ അംഗവു മായ പരതേക്കാട്ട് പി വേണു ഗോപാലൻ (വേണുമാസ്റ്റർ-75) അന്തരിച്ചു. കുമ്പിടി ജിടിജെബി സ്കൂൾ റിട്ട. പ്രധാനാധ്യാപകനാണ്.

സിഐടിയു തൃത്താല ഡിവിഷൻ കമ്മിറ്റിയംഗം, കേരള കർഷകസംഘം ഏരിയ കമ്മിറ്റിയംഗം, കുമ്പിടി ക്ഷീരോൽപ്പാദക സഹകരണ സംഘം പ്രസിഡന്റ്, ഒറ്റപ്പാലം താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം, കുമ്പി ടി എം ടി വാസുദേവൻ നായർ സ്മാരക വായനശാലാ പ്രസിഡന്റ്, എൻആർഇജി വർക്കേഴ്സ് യൂണിയൻ ആനക്കര പഞ്ചായത്ത് സെക്രട്ടറി, സിഐടിയു ആനക്കര പഞ്ചായത്ത് കോ-ഓർഡിനേഷൻ സെക്രട്ടറി എന്നീ ചുമതലകൾ വഹിക്കു ന്നു. ആനക്കര പഞ്ചായത്ത് വൈസ് പ്രസിഡന്റ്, ആനക്കര സഹകരണ ബാങ്ക് പ്രസിഡൻ്റ് എന്നീ നിലകളിലും പ്രവർത്തി ച്ചിട്ടുണ്ട്.സംസ്കാരം ഇന്ന്  പകൽ 12ന് വീട്ടുവളപ്പിൽ നടക്കും
ഭാര്യ: സരള (റിട്ട. അധ്യാ പിക, കുമ്പിടി ജിടിജെബി സ്കൂൾ). മക്കൾ: സജിത് (ഖത്തർ), ശ്രീജിത് (ദുബായ്), രഞ്ജിത് (സെൻട്രൽ യൂണിവേ ഴ്‌സിറ്റി ഓഫ് കേരള കാസർ കോട്). മരുമക്കൾ: അഡ്വ. വർഷ, സുഷിത (അധ്യാപിക, കുമ്പിടി ജിടിജെബി സ്കൂൾ), സുമ (ടെക്നിക്കൽ ഓഫീസർ, തൃശൂർ ഗവ. മെഡിക്കൽ കോളേ ജ്). സഹോദരങ്ങൾ: ഗംഗാധ രൻ, ശശിധരൻ, ഗോവിന്ദൻ, രവീന്ദ്രനാഥൻ, വിജയലക്ഷ്മി, പരേതരായ രുഗ്മിണി, ശാന്തകുമാരി, സേതുമാധവൻ.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !