ഭീകരാക്രമണപദ്ധതി തകര്‍ത്ത് ദില്ലി പൊലീസ്:, 9 ഭീകരരെ പിടികൂടി, ദില്ലിയിലും മുംബൈയിലും സ്ഫോടന പദ്ധതിയിട്ടെന്ന് പൊലീസ്

ന്യൂഡൽഹി: ദില്ലിയിലും മുംബൈയിലും തന്ത്രപ്രധാനമേഖലകളില്‍ ഭീകരാക്രമണത്തിന് പദ്ധതിയിട്ട ഒമ്പത് പേരെ പിടികൂടി ദില്ലി പൊലീസ് സെപ്ഷ്യല്‍ സെല്‍.

പാക് ചാരസംഘടനയുടെ സഹായത്തോടെ പ്രവർത്തിച്ച നേപ്പാളി പൗരൻ അടക്കമുള്ളവരെയാണ് പിടികൂടിയത്. വിജയ് ഷൂട്ടർ എന്ന ഗുണ്ടയുടെ അറസ്റ്റോടെയാണ് രാജ്യത്ത് ഭീകരാക്രമണത്തിന് പദ്ധതിയിട്ട സംഘത്തിലേക്ക് പൊലീസ് എത്തിയത്.ഇയാളെ ചോദ്യം ചെയ്തതതോടെയാണ് ഐഎസ്‌ഐ സഹായത്തോടെ പ്രവർത്തിക്കുന്ന ഭീകരസംഘം തന്ത്രപ്രധാനമേഖലകളെയും സൈനിക ഉദ്യോഗസ്ഥരെയും അടക്കം ലക്ഷ്യമിട്ട് പ്രവർത്തിക്കുന്നതായി കണ്ടെത്തിയത്. വിവിധസംസ്ഥാനങ്ങളിലായി പ്രവർത്തിച്ചിരുന്ന ഈ സംഘത്തിലേക്ക് പൊലീസ് അന്വേഷണം നീണ്ടു.
സംഘത്തിലുള്ള നൗകീൻ ഷെയ്ഖ്, അബ്ബാസ് ഖാൻ എന്നിവരെ മുംബൈയില്‍നിന്ന് പിടികൂടി. ഇവരില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ദില്ലി കേന്ദ്രീകരിച്ച്‌ പ്രവർത്തിക്കുന്ന ഹർവീന്ദർ സിങ്ങ്, മൻജീത് സിങ്ങ്,ഗഗൻദീപ് സിങ്ങ് എന്നിവരിലേക്ക് സെപ്ഷ്യല്‍ സെല്‍ എത്തിയത്, പൊലീസിനെ വെട്ടിച്ച്‌ കടന്നുകളയാൻ ശ്രമിച്ച ഇവരെ ഏറ്റുമുട്ടലിനൊടുവില്‍ ദില്ലിയിലെ ഛത്രപൂരില്‍ നിന്ന് പിടികൂടി.

ഇവരുടെ കൂട്ടാളി കാമി ലാമാ എന്ന നേപ്പാള്‍ സ്വദേശിയെയും അറസ്റ്റ് ചെയ്തു. ഹാൻഡ് ഗ്രനേഡുകളും തോക്കുകളും അടക്കം ആയുധങ്ങള്‍ ഇവരില്‍ നിന്ന് പിടിച്ചെടുത്തു.പാക് ഓർഡനൻസ് ഫാക്ടറിയില്‍ നിർമ്മിച്ച ഗ്രേനേഡ് അടക്കമാണ് പിടികൂടിയത്. ഡ്രോണ്‍ ഉപയോഗിച്ച്‌ ഇന്ത്യൻ അതിർത്തി പ്രദേശത്ത് എത്തിച്ച ആയുധങ്ങളാണ് ഭീകരരുടെ കൈവശമുണ്ടായിരുന്നത്. കണ്ടെത്തിയസ്ഫോടകവസ്തുക്കള്‍ എൻഎസ്ജിയുടെ സഹായത്തോടെ നിർവീര്യമാക്കി.

അന്വേഷണത്തില്‍ മുന്നാ ജിൻദ്രാൻവാല എന്ന അധോലോക നേതാവിനും നീക്കത്തില്‍ പങ്കുണ്ടെന്ന് കണ്ടെത്തി.പാക് ചാര സംഘടനായ ഐഎസ്‌ഐ ഇന്ത്യയിലെ അധോലോക സംഘത്തെ ഉപയോഗിച്ച്‌ സ്ഫോടനങ്ങള്‍ ലക്ഷ്യമിടുന്നതായി നേരത്തെ സൂചന കിട്ടിയിരുന്നു. ബാങ്കോക്ക്, നേപ്പാള്‍, പാക്കിസ്ഥാൻ എന്നീ രാജ്യങ്ങളിലേക്ക് ഈ സംഘത്തിന്റെ ബന്ധം നീളുന്നത്. സംഘത്തിലെ കൂടുതല്‍ പേരെ കണ്ടെത്താൻ അന്വേഷണം ഊർജ്ജിതമാക്കിയിരിക്കുകയാണ് സെപ്ഷ്യല്‍ സെല്‍.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

മലബാർ കലാപവും മാറാടും ഞങ്ങൾ മറക്കി​ല്ല.

വിജയുടെ രാഷ്ട്രീയത്തിന് പിന്നിൽ ആരാണ്? | TVK ഫണ്ടിംഗിന്റെ ഇരുണ്ട രഹസ്യങ്ങൾ

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !