കൊച്ചി: മാസപ്പടി കേസില്‍ സിഎംആർഎല്ലിനും ഇഡിക്കും നാളെ നിർണായകം. അന്വേഷണം സ്റ്റേ ചെയ്യണമെന്ന സിഎംആർഎ ഹർജി നാളെ കോടതി പരിഗണിക്കും.
അതേസമയം, ഉദ്യോഗസ്ഥരെ ആക്രമിച്ചതടക്കം കോടതിയെ അറിയിക്കാൻ ഒരുങ്ങുകയാണ് ഇഡി. മുദ്രവെച്ച കവറില്‍ വിവരങ്ങള്‍ ഇഡി ലഭിച്ച വിവരങ്ങള്‍ കോടതിയെ അറിയിക്കും. മാസപ്പടിക്കേസില്‍ കോടതിയില്‍ പോരാടാൻ ഉറച്ച് ഇ ഡിയും സി എം ആർ എല്ലും. നാളെ ഹർജി ഡിവിഷൻ ബെഞ്ചു പരിഗണിക്കും. മുദ്രവച്ച കവറില്‍ റെയിഡ് വിവരങ്ങള്‍ ഇ ഡി കോടതിയെ അറിയിക്കും.പരിശോധനക്കിടെ ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ചതും കോടതിയെ ബോധ്യ പ്പെടുത്തും. മുതിർന്ന അഭിഭാഷകരെ ഇറക്കി അനുകൂല ഉത്തരവ് നേടാനാണ് സി എം ആർ എല്‍ ശ്രമം. കേസില്‍ അഞ്ചാമതായി കേസ് ഹൈക്കോടതിക്ക് മുന്നിലെത്തും. ജസ്റ്റിസ് രാജാവിജയരാഘവന്റെ ബെഞ്ചാണ് പരിഗണിക്കുക.തെളിവുകളൊന്നുമില്ലാതെ ഇഡി കേസില്‍ മുന്നോട്ട് പോകുകയാണെന്നായിരുന്നു സിഎംആർഎല്ലിന്റെ പ്രധാന വാദം. എന്നാല്‍ ശക്തമായ തെളിവുണ്ടെന്നും വീണയടക്കമുള്ളവർ കേസില്‍ എങ്ങനെയാണ് ഇടപെട്ടതെന്നും ഇഡി വാദിക്കും. റെയ്ഡടക്കം ഇഡി ശക്തമായി ചൂണ്ടിക്കാട്ടും. അഡീഷണല്‍ സോളിസിറ്റർ ജനറലായിരിക്കും ഇഡിക്ക് വേണ്ടി ഹാജരാകുക. ഡയറക്ടറേറ്റുമായി തീരുമാനിച്ചാണ് കേസിന്റെ മുന്നോട്ട് പോക്ക് ഇഡി തീരുമാനിച്ചത്. റെയ്ഡിനിടെയുണ്ടായ അനിഷ്ട സംഭവവും കോടതിയെ ധരിപ്പിക്കും.







.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.