മലബാർ സൗഹൃദവേദിയുടെ സാഹിത്യ പുരസ്കാരങ്ങൾ സമർപ്പിച്ചു: ശാലിനി മുരളി (കഥ ), മണികണ്ഠൻ കൊളത്തൂർ (നോവൽ ), കെ.എൻ. കുട്ടി കടമ്പഴിപ്പുറം (ബാലസാഹിത്യം) എന്നിവർ പുരസ്കാരങ്ങൾ ഏറ്റുവാങ്ങി

പെരിന്തൽമണ്ണ: കലാകാരന്മാരുടെയും സാംസ്കാരിക പ്രവർത്തകരുടെയും കൂട്ടായ്മയായ മലബാർ സൗഹൃദവേദിയുടെ രണ്ടാമത് സാഹിത്യ പുരസ്‌കാര സമർപ്പണവും ആദരണ, അനുമോദന സമ്മേളനവും ചെർപ്പുളശ്ശേരി ശബരി ഹാളിൽ മലയാള മിഷൻ മുൻ റജിസ്ട്രാറും കവിയുമായ വിനോദ് വൈശാഖി ഉദ്ഘാടനം ചെയ്തു.

നമ്മളെ തോൽപ്പിക്കുന്ന ജീവിതത്തെ നമ്മൾ എഴുതി തോൽപ്പിക്കുമ്പോഴാണ് എഴുത്തുകാർ ഉണ്ടാകുന്നതെന്ന് അദ്ദേഹം പറഞ്ഞു. ശാലിനി മുരളി (കഥ ), മണികണ്ഠൻ കൊളത്തൂർ (നോവൽ ), കെ.എൻ. കുട്ടി കടമ്പഴിപ്പുറം (ബാലസാഹിത്യം) എന്നിവർക്കാണ് പതിനായിരം രൂപയും പ്രശസ്തി പത്രവും ഫലകവുമടങ്ങിയ ഈ വർഷത്തെ പുരസ്‌കാരം നൽകിയത്. ചടങ്ങിൽ മലബാർ സൗഹൃദവേദി രക്ഷാധികാരിയും പെരിന്തൽമണ്ണ സായി സ്നേഹതീരം ട്രൈബൽ ഹോസ്റ്റൽ കോ ഓർഡിനേറ്ററുമായ കെ.ആർ.രവി അധ്യക്ഷത വഹിച്ചു. 
ചലച്ചിത്ര നടൻ മോഹൻകുമാർ അമ്പലപ്പാറ, ചെർപ്പുളശ്ശേരി നഗരസഭ ആസൂത്രണ സമിതി വൈസ് ചെയർമാൻ കെ.ബാലകൃഷ്ണൻ,സംഘാടക സമിതി ചെയർമാൻ ടി.പി. ഹരിദാസൻ, സാംസ്കാരിക പ്രവർത്തകൻ ബിജുമോൻ പന്തിരുകുലം, ലൈബ്രറി കൗൺസിൽ പാലക്കാട്‌ താലൂക്ക് കമ്മിറ്റിയംഗം വി.എ. രാജൻ എഴക്കാട്, ചെർപ്പുളശ്ശേരി നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സന്മാരായ വി.പി.ഷമീജ്, ശ്രീലജ വാഴക്കുന്നത്ത്,മോഴികുന്നം ദാമോദരൻ നമ്പൂതിരി, സൗഹൃദവേദി പ്രസിഡന്റ് ഡോ.കെ. അജിത് മാരായമംഗലം, സെക്രട്ടറി ഗോപൻ എഴക്കാട്, അയ്യപ്പൻകാവ് ദേവസ്വം ട്രസ്റ്റി എം. മനോഹരൻ, കലാമണ്ഡലം ശിവരാമൻ, രാജൻ മുളയങ്കാവ്, സത്യനാരായണൻ,ഡോ മൊയ്‌തീൻകുട്ടി, പുരസ്‌കാര ജേതാക്കളായ ശാലിനി മുരളി,മണികണ്ഠൻ കൊളത്തൂർ, കെ എൻ കുട്ടി കടമ്പഴിപ്പുറം എന്നിവർ പ്രസംഗിച്ചു. എസ്എസ്എൽസി, പ്ലസ് ടുവിൽ ഉന്നത വിജയം നേടിയവരെയും ബയോളജിയിൽ ഡോക്ടറേറ്റ് നേടിയ ഡോ.കെ.ശില്പയേയും ആദരിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

മലബാർ കലാപവും മാറാടും ഞങ്ങൾ മറക്കി​ല്ല.

വിജയുടെ രാഷ്ട്രീയത്തിന് പിന്നിൽ ആരാണ്? | TVK ഫണ്ടിംഗിന്റെ ഇരുണ്ട രഹസ്യങ്ങൾ

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !