മുഖ്യമന്ത്രി വി ഡി സതീശനും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും തമ്മിലുള്ള നിർണ്ണായക കൂടിക്കാഴ്ച ഇന്ന് വൈകീട്ട് അഞ്ചരയ്ക്ക് നടക്കും.
പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വസതികളിൽ ഇ.ഡി റെയ്ഡ് നടന്നതിനെത്തുടർന്ന് കേരളത്തിൽ നിലനിൽക്കുന്ന രാഷ്ട്രീയ സംഘർഷങ്ങളും ക്രമസമാധാന നിലയും മുഖ്യമന്ത്രി ആഭ്യന്തര മന്ത്രിയെ ധരിപ്പിക്കുമെന്നാണ് സൂചന.
മാസപ്പടി കേസിലെ ഇ.ഡി നടപടികൾക്ക് പിന്നാലെ കേരളത്തിലുണ്ടായ പ്രതിഷേധങ്ങളും സംഘർഷാവസ്ഥയും ചർച്ചയായേക്കും. റെയ്ഡ് വിഷയത്തിൽ മുഖ്യമന്ത്രി ഇതുവരെ പരസ്യ പ്രതികരണം നടത്തിയിട്ടില്ല എന്നതും ശ്രദ്ധേയമാണ്. പ്രധാനമന്ത്രിയുമായി നടത്തിയ ചർച്ചയുടെ തുടർച്ചയായി കേരളത്തിന്റെ സുപ്രധാന വികസന പദ്ധതികൾക്ക് ആഭ്യന്തര മന്ത്രാലയത്തിന്റെ പിന്തുണ മുഖ്യമന്ത്രി തേടും.
എയിംസ്, റെയിൽവേ വികസനം, മെട്രോ വിപുലീകരണം, തുറമുഖ പദ്ധതികൾ എന്നിവയ്ക്ക് കേന്ദ്രത്തിന്റെ അനുമതിയും സാമ്പത്തിക സഹായവും വേഗത്തിലാക്കാൻ കൂടിക്കാഴ്ച സഹായിക്കും.
ഇന്നലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും ധനമന്ത്രി നിർമല സീതാരാമനുമായും മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തിയിരുന്നു. മുഖ്യമന്ത്രിയായ ശേഷമുള്ള അദ്ദേഹത്തിന്റെ ആദ്യ ഔദ്യോഗിക ഡൽഹി സന്ദർശനമാണിത്. അമിത് ഷായുമായുള്ള ചർച്ചയ്ക്ക് ശേഷം അദ്ദേഹം കേരളത്തിലേക്ക് മടങ്ങും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.