താപനില 40 ഡിഗ്രി സെൽഷ്യസ്,കനത്ത ജാഗ്രത പുലർത്തണമെന്ന് നിർദ്ദേശം..!

തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിലും വേനൽച്ചൂട് കടുക്കും. ഈ മാസം 19 വരെ ഉയർന്ന താപനില തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പുണ്ട്.

ഇടുക്കി, വയനാട് ഒഴികെയുള്ള 12 ജില്ലകളിലും നിലവിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ ജില്ലകളിൽ സാധാരണയേക്കാൾ രണ്ടു മുതൽ മൂന്നു ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യതയുണ്ട്. വരും ദിവസങ്ങളിൽ വേനൽമഴയ്ക്ക് സാധ്യതയില്ലാത്തതിനാൽ സംസ്ഥാനത്ത് ചൂട് ഇനിയും വർധിക്കാനാണ് സാധ്യത.

പാലക്കാട് ജില്ലയിലാണ് നിലവിൽ ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയത്. കഴിഞ്ഞ ദിവസം പാലക്കാട് താപനില 40 ഡിഗ്രി സെൽഷ്യസിലെത്തി. വരും ദിവസങ്ങളിൽ കൊല്ലം ജില്ലയിൽ 39 ഡിഗ്രി സെൽഷ്യസ് വരെയും കോട്ടയം ജില്ലയിൽ 38 ഡിഗ്രി സെൽഷ്യസ് വരെയും താപനില ഉയരാൻ സാധ്യതയുണ്ട്.

തലസ്ഥാനമായ തിരുവനന്തപുരത്ത് 36 ഡിഗ്രി സെൽഷ്യസാണ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയ താപനില. ഇടുക്കിയിലെയും വയനാട്ടിലെയും ചില പ്രദേശങ്ങളിൽ മാത്രമാണ് താപനില 25 ഡിഗ്രി സെൽഷ്യസിൽ താഴെയുള്ളത്.

കർശന ജാഗ്രത വേണം

കനത്ത ചൂടിൻ്റെ പശ്ചാത്തലത്തിൽ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയും ആരോഗ്യ വകുപ്പും കർശന ജാഗ്രത നിർദേശങ്ങൾ നൽകി. രാവിലെ 11 മുതൽ ഉച്ചയ്ക്ക് മൂന്നു വരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്ന തൊഴിലുകളിൽ ഏർപ്പെടുന്നത് പരമാവധി ഒഴിവാക്കണം.

ചൂട് കൂടിയതോടെ നിർജലീകരണത്തിനും സൂര്യാഘാതത്തിനും സാധ്യത കൂടുതലാണ്. അതിനാൽ ദാഹമില്ലെങ്കിലും ധാരാളം ശുദ്ധജലം കുടിക്കണം. പുറം തൊഴിലുകളിൽ ഏർപ്പെടുന്നവർ ആവശ്യമായ വിശ്രമം ഉറപ്പാക്കണം.

വൈദ്യുതി ഉപയോഗത്തിൽ റെക്കോഡ്

വേനൽ കടുത്തതോടെ സംസ്ഥാനത്തെ വൈദ്യുതി ഉപയോഗവും റെക്കോഡിലെത്തി. കഴിഞ്ഞ ദിവസം പ്രതിദിന ഉപയോഗം 6012 മെഗാവാട്ടായി ഉയർന്നു. സംസ്ഥാന ചരിത്രത്തിലാദ്യമായാണ് വൈദ്യുതി ഉപയോഗം ഇത്രയും വലിയ നിരക്കിലെത്തുന്നത്. പകൽ സമയങ്ങൾക്ക് പുറമെ രാത്രിയിലും കടുത്ത ചൂട് അനുഭവപ്പെടുന്നതിനാൽ ഫാൻ, എസി എന്നിവയുടെ ഉപയോഗം വൻതോതിൽ കൂടിയതാണ് വൈദ്യുതി ഉപഭോഗം കുതിച്ചുയരാൻ കാരണം.

അതേസമയം, വൈദ്യുതി ഉപയോഗം കൂടിയെങ്കിലും സംസ്ഥാനത്ത് നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണൻ കുട്ടി അറിയിച്ചു. പ്രതിസന്ധിയുണ്ടായാൽ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വൈദ്യുതി വാങ്ങാനുള്ള ക്രമീകരണങ്ങൾ സർക്കാർ മുൻകൂട്ടി ഏർപ്പെടുത്തിയിട്ടുണ്ട്. നിലവിൽ സംസ്ഥാനത്ത് പവർകട്ടോ ലോഡ് ഷെഡിങ്ങോ ഏർപ്പെടുത്താൻ തീരുമാനിച്ചിട്ടില്ല. വൈദ്യുതി നിരക്കോ സർചാർജോ വർധിപ്പിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !