ക്രെയിനിന് പിന്നില്‍ സ്കൂള്‍ ബസ് ഇടിച്ച്‌ അപകടം; ഡ്രെെവര്‍ക്ക് ദാരുണാന്ത്യം, അഞ്ച് അദ്ധ്യാപകർക്ക് ഗുരുതര പരിക്ക്,

തിരുവനന്തപുരം: നിർത്തിയിട്ടിരുന്ന ക്രെയിനിന് പിന്നില്‍ സ്കൂള്‍ ബസ് ഇടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ക്ക് ദാരുണാന്ത്യം.

ബസിന്റെ ഡ്രെെവറും നഗരൂർ സ്വദേശിയുമായ ഷാജിയാണ് മരിച്ചത്. കല്ലമ്പലം നാവായികുളത്താണ് ഇന്ന് രാവിലെ അപകടം നടന്നത്. ബസിലുണ്ടായിരുന്ന മറ്റ് അഞ്ച് അദ്ധ്യാപകർക്കും ഗുരുതരമായി പരിക്കേറ്റു. ഇവരെ അടുത്ത ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഏഴ് അദ്ധ്യാപകരാണ് ബസില്‍ ഉണ്ടായിരുന്നതെന്നാണ് വിവരം.
അപകടകാരണം ഇതുവരെ വ്യക്തമല്ല. കല്ലമ്പലം ഭാഗത്തേക്ക് അദ്ധ്യാപകരുമായി പോകുകയായിരുന്ന അയിരൂർ എംജിഎം സ്കൂളിലെ ബസാണ് തട്ടുപാലത്തിന് സമീപം അപകടത്തില്‍പ്പെട്ടത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !