അയർലണ്ടിൽ വീണ്ടും വംശീയാക്രമണം, അതിരാവിലെ രാവിലെ 2.00 മണിയോടെ ഹോട്ട് ഡ്രിങ്ക്ങ്സ് കഴിക്കാന്‍ പുറത്തിറങ്ങിയ പ്രവാസി മലയാളിക്ക് കുത്തേറ്റു..!

ഡബ്ലിന്‍: ഒരിടക്കാലത്തിനു ശേഷം അയര്‍ലന്റില്‍ വീണ്ടും  വംശീയാക്രമണം.

നിരവധി മലയാളികൾ തിങ്ങി പാർക്കുന്ന കൗണ്ടി കാവനില്‍ മലയാളി നഴ്‌സിനു നേരെയാണ് ക്രൂരമായ ആക്രമണം ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ ദിവസം രാത്രി 10.00 മണിയോടെ പാല്‍ വാങ്ങാന്‍ പുറത്തിറങ്ങിയ മലയാളി, അതിരാവിലെ 2.00 മണിയോടെ ഹോട്ട് ഡ്രിങ്ക്ങ്സ് കഴിക്കുന്നതിന് ഇടയില്‍ ആയിരുന്നു, സംഭവം.  തൃപ്പൂണിത്തുറ സ്വദേശിയായ യുവാവിനെ ഒരു പറ്റം കൗമാരക്കാര്‍ ചേര്‍ന്ന് ആക്രമിക്കുകയായിരുന്നു.


'ഗോബാക്ക് ഇന്ത്യ' എന്ന് ആക്രോശിച്ചുകൊണ്ട് പാഞ്ഞടുത്ത സംഘം യുവാവിനെ വയറിന് കുത്തി പരിക്കേല്‍പ്പിച്ചു. ആക്രമണത്തിന് ശേഷം രക്തം വാര്‍ന്ന നിലയില്‍ റോഡിലിറങ്ങിയ യുവാവ് ഒരു വാഹനം തടഞ്ഞുനിര്‍ത്തി സഹായം അഭ്യര്‍ത്ഥിച്ചതിനെ തുടര്‍ന്നാണ് ആശുപത്രിയിലെത്തിച്ചത്. നിലവില്‍ കാവന്‍ ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലുള്ള ഇദ്ദേഹം അപകടനില തരണം ചെയ്തിട്ടുണ്ട്.

സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ഡബ്ലിനില്‍ നിന്നും 110 കിലോമീറ്റര്‍ അകലെയുള്ള, കാവനില്‍ നടന്ന ഈ സംഭവം പ്രവാസികള്‍ക്കിടയില്‍ വലിയ ആശങ്കയുണ്ടാക്കിയിട്ടുണ്ട്.


അയര്‍ലന്റില്‍ വിദേശി വിരുദ്ധ വികാരം വീണ്ടും ശക്തമാകുന്ന സാഹചര്യത്തില്‍, ലഹരിക്ക് അടിമകളായ കൗമാരക്കാര്‍ രാത്രികാലങ്ങളില്‍ പുറത്തിറങ്ങുന്നത് പതിവായതിനാല്‍ ജാഗ്രത പാലിക്കണമെന്ന് പ്രാദേശിക തലത്തില്‍ നിര്‍ദ്ദേശമുണ്ട്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !