മുഖ്യമന്ത്രി ചർച്ചയിൽ കെ. സുധാകരനെ തള്ളാതെ കെ.സി. വേണുഗോപാൽ,കോൺഗ്രസിൽ തർക്കം രൂക്ഷം

ന്യൂഡൽഹി: മുഖ്യമന്ത്രി ചർച്ചയിൽ കെ. സുധാകരനെ തള്ളാതെ കെ.സി. വേണുഗോപാൽ. ഓരോരുത്തർക്കും അവരുടേതായ സ്വാതന്ത്ര്യമുണ്ട്. കെ. സുധാകരൻ മുതിർന്ന നേതാവാണ്.


എന്നാൽ പരസ്യവിവാദങ്ങളിലേക്ക് പോകാതിരിക്കലാണ് നല്ലത്. കെ. സുധാകരൻ മാത്രമല്ല, ആരായാലും ഞാൻ പറയുന്നത് അങ്ങനെയാണെന്ന് കെ.സി. വേണുഗോപാൽ മാധ്യമങ്ങളോട് പറഞ്ഞു. മുഖ്യമന്ത്രിസ്ഥാനവുമായി ബന്ധപ്പെട്ട വിഷയം പൊതുജനമധ്യത്തിൽ വലിച്ചിട്ട് ചർച്ച ചെയ്യേണ്ട കാര്യമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.മണ്ഡല പുനർനിണയവുമായി ബന്ധപ്പെട്ട് രാജ്യം അഭിമുഖീകിരക്കുന്ന ഏറ്റവും പ്രധാനപ്പെട്ട കാര്യത്തെക്കുറിച്ചാണ് താൻ സംസാരിക്കുന്നതെന്നും കോൺഗ്രസിനുള്ളിലെ പ്രശ്നം ചോദിക്കുന്നത് എന്തിനെന്നും കെ.സി. വേണുഗോപാൽ ക്ഷുഭിതനായി മറുപടി നൽകി.
ഡൽഹിയിൽ വെച്ച് വനിതാ സംവരണ ബില്ലുമായി ബന്ധപ്പെട്ട വിഷയത്തിൽ സംസാരിക്കവെയായിരുന്നു കെ.സി. വേണുഗോപാൽ കേരളത്തിലെ മുഖ്യമന്ത്രി ചർച്ചയിൽ പ്രതികരണം നടത്തിയത്. രാജ്യത്തിന്റെ ഏറ്റവും വലിയ ജനാധിപത്യത്തിന്റെ അന്തസ്സത്തയെ ബാധിക്കുന്ന വിഷയമാണ്. ഈരാജ്യത്തെ ബാധിക്കുന്ന ഗുരുതര പ്രശ്നം നിലനിൽക്കുമ്പോൾ മുഖ്യമന്ത്രിസ്ഥാനത്തെക്കുറിച്ചുള്ള ചർച്ചകളിൽ ഞാൻ തൽപ്പരനല്ല. സാമൂഹിക മാധ്യമങ്ങളിലെ പോസിറ്റീവോ നെഗറ്റീവോ ചർച്ചകളിലല്ല കാര്യം. നാലാം തീയതി ഫലം വരട്ടെ. അതുവരെ കാത്തിരിക്കുക. കോൺഗ്രസിന് ലീഡർഷിപ്പുണ്ടാകും. പാർട്ടിക്ക് ഒരു സിസ്റ്റമുണ്ട്, നേതാക്കന്മാരുണ്ട്, എല്ലാവരും കൂടിയാലോചിച്ച് തീരുമാനിക്കും.
നേതാക്കന്മാരെല്ലാം വളരെ ശാന്തരായിട്ടിരിക്കുകയാണ്. മുഖ്യമന്ത്രി ചർച്ചയുമായി ബന്ധപ്പെട്ട് പറയാനുള്ളത്, പൊതുജനമധ്യത്തിൽ വലിച്ചിട്ട് ചർച്ച ചെയ്യേണ്ട കാര്യമല്ല. നാലാം തീയതി ഫലം വരും. ജനങ്ങളെ വിശ്വാസത്തിലെടുത്ത് മുമ്പോട്ടു പോകും. പരസ്യവിവാദങ്ങളിലേക്ക് പോകാതിരിക്കലാണ് നല്ലത്. കെ. സുധാകരൻ മാത്രമല്ലല്ലോ, ആരായാലും ഞാൻ പറയുന്നത് അങ്ങനെയാണ്. ചില മാധ്യമങ്ങളൊക്കെ എന്നെക്കുറിച്ച് കഴിഞ്ഞ ദിവസങ്ങളിൽ ചർച്ച ചെയ്തത് ഞാൻ വട്ടപ്പൂജ്യമാണെന്ന്. പൂജ്യമായിക്കോട്ടെ, കഴിഞ്ഞ പത്തുവർഷമായി ഞാൻ കേട്ടുകൊണ്ടിരിക്കുകയാണ്. ഈ വിമർശനമൊക്കെ. അവരാണ് തീരുമാനിക്കുന്നതെങ്കിൽ അവര് തീരുമാനിക്കട്ടെ.
വെയിറ്റ് ഫോർ ദ റിസൾട്ട്. എല്ലാവരും പാർട്ടിക്കാരാണ്. നേതാക്കന്മാരെല്ലാം യോജിച്ച് പ്രവർത്തിക്കുന്നവരാണ്. ആ യോജിപ്പ് ഇപ്പോഴും ഉണ്ട്. കേരളത്തിലെ കോൺഗ്രസിൽ വലിയ ഉരുൾ പൊട്ടലുണ്ടാകും എന്നായിരുന്നു തിരഞ്ഞെടുപ്പിന് മുമ്പ് പറഞ്ഞുകൊണ്ടിരുന്നത്. സ്ഥാനാർഥി നിർണയം കഴിഞ്ഞാൽ ഭയങ്ക കലാപം ഉണ്ടാകും എന്ന് പറഞ്ഞു, ഒന്നും ഉണ്ടായില്ലല്ലോ. അതുപോലെ സ്മൂത്തായി കാര്യങ്ങൾ നടക്കും. മുഖ്യമന്ത്രിയെ പാർട്ടി കൂടിയാലോചിച്ച് എല്ലാവരും ഒന്നിച്ച് തീരുമാനിക്കും- കെ.സി. വേണുഗോപാൽ പറഞ്ഞു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !