പല തവണ വിലക്കിയിട്ടും മകന് കഞ്ചാവും മദ്യവും നല്‍കിയ സുഹൃത്തിന് നേരെ കത്തി വീശി പിതാവ്; അറസ്റ്റില്‍,

തിരുവനന്തപുരം: മകനും സുഹൃത്തുക്കളും ലഹരി ഉപയോഗിക്കുന്നത് തടയാനുള്ള ശ്രമത്തിനിടെയുണ്ടായ തർക്കത്തില്‍, മകന്റെ സുഹൃത്തിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച 64കാരൻ അറസ്റ്റില്‍.

കടകംപള്ളി സ്വദേശി സതീഷ് കുമാർ ആണ് പിടിയിലായത്. സതീഷ് കുമാറിന്റെ മകന്റെ സുഹൃത്തായ വിജിൻ വിക്ടർ (32) ആണ് ആക്രമിക്കപ്പെട്ടത്.

സതീഷ് കുമാർ പല തവണ വിലക്കിയിട്ടും മകന് വിജിൻ കഞ്ചാവും മദ്യവും എത്തിച്ചു നല്‍കിയതിലെ വൈരാഗ്യമാണ് അക്രമത്തില്‍ ചെന്നെത്തിയതെന്ന് പൊലീസ് പറയുന്നു. കഴിഞ്ഞ ദിവസം വൈകിട്ട് കരിക്കകം റെയില്‍വേ പാലത്തിന് സമീപത്തു വെച്ചാണ് തർക്കമുണ്ടായത്. സതീഷ് കുമാർ വിജിനെ കത്തി കൊണ്ട് കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ചു.

ഗുരുതരമായി പരിക്കേറ്റ വിജിൻ വിക്ടർ മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ ചികിത്സയിലാണ്. വിജിൻ പേട്ട പൊലീസ് സ്റ്റേഷനില്‍ കാപ്പ ഉള്‍പ്പെടെ അഞ്ചോളം കേസുകളില്‍ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. സതീഷ് കുമാറിനെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !