അവസാനമായി മകനെ കാണാതെ മടക്കം : വെടിക്കെട്ട് അപകടത്തിൽപ്പെട്ട് മരിച്ച ഗിരിയുടെ അമ്മ അന്തരിച്ചു

 തൃശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തില്‍ മരിച്ച തൃശൂര്‍ കോട്ടപ്പുറം സ്വദേശി ഗിരിയുടെ മാതാവ് അന്തരിച്ചു. ​ പരേതനായ മോഹനന്റെ ഭാര്യ പള്ളത്ത് കരുമാലി വീട്ടില്‍ ഗൗരി (74) ആണ് വ്യാഴാഴ്ച രാവിലെ മരിച്ചത്.

സംസ്‌കാരം ഇന്ന് വൈകീട്ട് മൂന്നിന് പാറമേക്കാവ് ശാന്തിഘട്ടില്‍ നടത്തും. ഗിരിയുടെ മൃതദേഹം ഇതുവരെ വിട്ടുകിട്ടിയിട്ടില്ല.

പക്ഷാഘാതത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു ഗൗരി. കഴിഞ്ഞ ദിവസം മുണ്ടത്തിക്കോടുണ്ടായ വെടിക്കെട്ടപകടത്തില്‍ ഗിരിയെ കാണാതായിരുന്നു. തിരുവമ്പാടി പൂരം സെലിബ്രേഷന്‍ കമ്മിറ്റിയംഗമായ ഗിരി കോട്ടപ്പുറം ശിവക്ഷേത്ര ഉപദേശകസമിതി പ്രസിഡണ്ടാണ്. പൂരത്തിന്റെ ഉത്സാഹിയായ ഗിരി വെടിക്കെട്ട്പുരയില്‍ സ്ഥിരം സന്ദര്‍ശനം നടത്തുന്നയാളാണ്

ചൊവ്വാഴ്ച നടന്ന മുണ്ടത്തിക്കോട് ദുരന്തസമയത്തും ഗിരി അവിടെയുണ്ടായിരുന്നു. സഹോദരന്‍ ഹരിയോടൊപ്പമാണ് എപ്പോഴും പൂരോത്സവ ത്തിന് പോകാറുള്ളത്.

അമ്മക്ക് അസുഖമായതിനാല്‍ ഇക്കുറി ഹരി കൂടെ പോയിരുന്നില്ല. പി ഹരി സിപിഎം പ്രവര്‍ത്തകനും കഴിഞ്ഞ തദ്ദേശതെരഞ്ഞെടുപ്പില്‍ തൃശൂര്‍ കോട്ടപ്പുറം ഡിവിഷനിലെ ഇടതു സ്ഥാനാര്‍ഥിയുമായിരുന്നു

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

മലബാർ കലാപവും മാറാടും ഞങ്ങൾ മറക്കി​ല്ല.

വിജയുടെ രാഷ്ട്രീയത്തിന് പിന്നിൽ ആരാണ്? | TVK ഫണ്ടിംഗിന്റെ ഇരുണ്ട രഹസ്യങ്ങൾ

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !