വലത് കയ്യില്‍ ടാറ്റൂ ആയി 10 പേരുകള്‍; ആലുവയില്‍ അടിപിടിയില്‍ പരിക്കേറ്റ് മരിച്ച നേപ്പാള്‍ സ്വദേശിയുടെ വിവരങ്ങള്‍ തേടി പൊലീസ്,

കൊച്ചി: ആലുവ കെഎസ്‌ആർടിസി ബസ് സ്റ്റാന്റിന് സമീപം നടന്ന അടിപിടിയില്‍  പരിക്കേറ്റ് ചികില്‍സയില്‍ കഴിഞ്ഞിരുന്ന നേപ്പാള്‍ സ്വദേശി മരിച്ചു. പ്രതിയായ നേപ്പാള്‍ താപ്പാ സ്വദേശി പൂർണ ബഹദൂർ ബട്ടാരി(26)യെ ആലുവ പൊലീസ് അറസ്റ്റ് ചെയ്തു.

മരിച്ചയാളുടെ പേര് സുരാജ് പാക്രിൻ (Suraj Pakrin) എന്നാണ് നിലവില്‍ ലഭ്യമാകുന്ന വിവരം. സരള , തമാങ് , ലാല്‍ ചന്ദൻ, ഘനശ്യാം, ചിരിങ്, ശ്രെരാജ്, ചന്ദ്രമായ, ജാസ്മിൻ, പ്രിയൻസു എന്നിങ്ങനെ പേരുകള്‍ ഇയാളുടെ വലതു കയ്യില്‍ എന്നീ പേരുകള്‍ പച്ച കുത്തിയിട്ടുണ്ട്.

മാർച്ച്‌ 26ന് ആണ് ആലുവ കെഎസ്‌ആർടിസി ബസ് സ്റ്റാന്റിന് സമീപം നടന്ന അടിപിടി നടന്നത്. സംഭവത്തില്‍ പരിക്ക് പറ്റിയതിനെ തുടർന്ന് നേപ്പാള്‍ സ്വദേശിയെ ആലുവ ജില്ലാ ആശുപത്രിയിലും എറണാകുളം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. തുടർന്ന് തൃശ്ശൂർ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്നതിനിടെയാണ് മരിച്ചത്.

മൃതദേഹം പൊലീസ് നടപടികള്‍ക്ക് ശേഷം തൃശ്ശൂർ മെഡിക്കല്‍ കോളേജ് ആശുപത്രി മോർച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഇയാളെ കുറിച്ച്‌ എന്തെങ്കിലും വിവരങ്ങള്‍ അറിയാവുന്നവർ ആലുവ ഈസ്റ്റ് പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെടണമെന്ന് പൊലീസ് അറിയിച്ചു. ഇൻസ്പെക്ടർ - 9497987114, പൊലീസ് സ്റ്റേഷൻ - 04842624006

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

മലബാർ കലാപവും മാറാടും ഞങ്ങൾ മറക്കി​ല്ല.

വിജയുടെ രാഷ്ട്രീയത്തിന് പിന്നിൽ ആരാണ്? | TVK ഫണ്ടിംഗിന്റെ ഇരുണ്ട രഹസ്യങ്ങൾ

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !