മുന്‍തൂക്കം യാത്രക്കാരുടെ ജീവന് . :പറന്നുയരാന്‍ നിമിഷങ്ങള്‍ മാത്രം: യാത്രക്കാരെ ഇറക്കിവിട്ട് പൈലറ്റ്, കാരണം കേട്ട് ആളുകള്‍ ഞെട്ടി,,

ലണ്ടൻ: ലണ്ടനിലെ സതെന്‍സ് വിമാനത്താവളത്തില്‍ നിന്നും വിമാനം പറന്നുയരാനിരിക്കെ പ്രത്യേക അറിയിപ്പുണ്ടാകുകയും യാത്രക്കാരോട് ഇറങ്ങിപ്പോകാന്‍ ആവശ്യപ്പെടുകയും ചെയ്തു.

കാരണം കേട്ടവര്‍ ആദ്യമൊന്ന് ഞെട്ടിയെങ്കിലും പിന്നീട് സഹകരിക്കുകയും ചെയ്തു.  കഴിഞ്ഞ ദിവസം സതെന്‍സ് വിമാനത്താവളത്തില്‍ നിന്നും സ്‌പെയിനിലെ മലാഗയിലേക്ക് പുറപ്പെടേണ്ടിയിരുന്ന ഈസിജെറ്റ് വിമാനമാണ് പറന്നുയരുന്നതിന് തൊട്ട് മുന്നെ യാത്രക്കാരെ ഇറക്കി വിട്ടത്.

കാലാവസ്ഥ അനുകൂലമാല്ലാത്തതിനാല്‍ വലുപ്പം കുറഞ്ഞ റണ്‍വേയിലൂടെ പറന്നുയരാന്‍ ബുദ്ധിമുട്ടുണ്ടെന്നും ഭാരം കുറക്കണമെന്നും ആവശ്യപ്പെട്ടാണ് പൈലറ്റ് യാത്രക്കാരെ ഇറക്കി വിട്ടത്. റണ്‍വേയ്ക്ക് 1856 മീറ്റര്‍ മാത്രമേ നീളമുള്ളു എന്നതാണ് ബുദ്ധിമുട്ടിന് കാരണമായത്.

ആദ്യം കുറച്ച്‌ യാത്രക്കാരോട് സ്വമേധയാ ഇറങ്ങാന്‍ ആവശ്യപ്പെട്ടെങ്കിലും ഇറങ്ങിയില്ല. പിന്നിട് ലഗേജ് ഉള്‍പ്പെടെ കുറക്കേണ്ടി വരുമെന്ന് പറഞ്ഞപ്പോള്‍ ചിലര്‍ സ്വമേധയാ ഇറങ്ങിപ്പോകുകയായിരുന്നു.

പിന്നീട് ആവശ്യമുള്ളത്രയും യാത്രക്കാര്‍ ഇറങ്ങിയതിന് പിന്നാലെ വിമാനം യാത്രതിരിക്കുകയായിരുന്നു. സമാനമായ പ്രശ്‌നങ്ങള്‍ മുന്നേയും ഈ വിമാനത്താവളത്തില്‍ ഉണ്ടായതായി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

എന്നാല്‍ യാത്രക്കാരുടെ ജീവനാണ് തങ്ങള്‍ മുന്‍തൂക്കം നല്‍കുന്നതെന്ന് അധികൃകതര്‍ അറിയിച്ചു. ഇറക്കിവിട്ട യാത്രക്കാര്‍ക്ക് മറ്റ് സൗകര്യങ്ങളും നഷ്ടപരിഹാരവും നല്‍കിയതായും പറയുന്നു

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

മലബാർ കലാപവും മാറാടും ഞങ്ങൾ മറക്കി​ല്ല.

വിജയുടെ രാഷ്ട്രീയത്തിന് പിന്നിൽ ആരാണ്? | TVK ഫണ്ടിംഗിന്റെ ഇരുണ്ട രഹസ്യങ്ങൾ

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !