ഭൂമിക്കടിയില്‍ നിന്ന് ഉയര്‍ന്നുവന്നതോ?, വീണ്ടും കോവിഡ് പടരുന്നു; ' പുതിയ' വകഭേദം, വാക്സിനുകളെ പ്രതിരോധിക്കാൻ ഈ വകഭേദത്തിന് ശേഷിയുണ്ടായേക്കാമെന്ന് ആശങ്ക,

വാഷിങ്ങ്ടൺ: അമേരിക്ക ഉള്‍പ്പെടെയുള്ള വിവിധ രാജ്യങ്ങളില്‍ പുതിയ കോവിഡ് ഉപവകഭേദമായ സിക്കാഡ (BA 3 2) പടരുന്നതായി റിപ്പോർട്ട്. പുതിയ കോവിഡ് ഉപവകഭേദമായ സിക്കാഡ (BA 3 2) പടരുന്നതായി റിപ്പോർട്ട്.

ഭൂമിക്കടിയില്‍ കഴിഞ്ഞശേഷം പെട്ടെന്ന് പുറത്തുവരുന്ന സിക്കാഡ എന്ന പ്രാണിയുടെ പേരാണ് ഈ വകഭേദത്തിന് നല്‍കിയിരിക്കുന്നത്. ദീർഘകാലത്തെ ഇടവേളയ്ക്ക് ശേഷം നിശബ്ദമായി വീണ്ടും പ്രത്യക്ഷപ്പെട്ടതിനാലാണ് വിദഗ്ധർ ഇതിനെ ഈ പേരില്‍ വിളിക്കുന്നത്.

ഒമിക്രോണ്‍ വകഭേദമായ BA 3 ല്‍ നിന്ന് ജനിതക മാറ്റം വന്നതാണ് സിക്കാഡ. ഇതിന്റെ സ്പൈക് പ്രോട്ടീനുകളില്‍ 70 മുതല്‍ 75 വരെ മാറ്റങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ഇത് ശരീരത്തിന്റെ പ്രതിരോധ സംവിധാനത്തിന് വൈറസിനെ തിരിച്ചറിയുന്നത് പ്രയാസകരമാക്കുന്നു. നിലവിലുള്ള വാക്സിനുകളെ പ്രതിരോധിക്കാൻ ഈ വകഭേദത്തിന് ശേഷിയുണ്ടായേക്കാമെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യു എച്ച്‌ ഒ) മുന്നറിയിപ്പ് നല്‍കുന്നു.

2024 നവംബർ 22 ന് ദക്ഷിണാഫ്രിക്കയിലാണ് ഈ ഉപവകഭേദം ആദ്യമായി കണ്ടെത്തിയത്. നിലവില്‍ അമേരിക്കയിലെ 25 സംസ്ഥാനങ്ങളിലും മറ്റ് 23 രാജ്യങ്ങളിലും ഇത് സ്ഥിരീകരിച്ചിട്ടുണ്ട്. വിനോദസഞ്ചാരികളുടെ നാസല്‍ സാമ്പിളുകളില്‍ നിന്നും വിമാനങ്ങളിലെയും നഗരങ്ങളിലെയും മലിനജല സാമ്പിളുകളില്‍ നിന്നുമാണ് അമേരിക്കയില്‍ ഇത് പ്രധാനമായും തിരിച്ചറിഞ്ഞത്.

സിക്കാഡ വകഭേദം ബാധിച്ചവരില്‍ കഠിനമായ തൊണ്ടവേദനയാണ് പ്രധാന ലക്ഷണമായി കാണുന്നത്. കൂടാതെ പനി, മൂക്കൊലിപ്പ്, തളർച്ച, തലവേദന, ശ്വാസംമുട്ടല്‍, പേശി വേദന എന്നിവയും ലക്ഷണങ്ങളാണ്. ഇത് വേഗത്തില്‍ പടരുമെങ്കിലും നിലവിലുള്ള മറ്റ് വകഭേദങ്ങളെ അപേക്ഷിച്ച്‌ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുന്നതായി ഇതുവരെ തെളിവുകളില്ല.

എന്നിരുന്നാലും, വൈറസിനുണ്ടാകുന്ന ദ്രുതഗതിയിലുള്ള ജനിതക മാറ്റം ഭാവിയില്‍ ആശങ്കയ്ക്ക് കാരണമായേക്കാമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

മലബാർ കലാപവും മാറാടും ഞങ്ങൾ മറക്കി​ല്ല.

വിജയുടെ രാഷ്ട്രീയത്തിന് പിന്നിൽ ആരാണ്? | TVK ഫണ്ടിംഗിന്റെ ഇരുണ്ട രഹസ്യങ്ങൾ

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !