കാസർഗോഡ്: മഞ്ചേശ്വരത്ത് കള്ളവോട്ട് നടക്കുന്നുവെന്ന് ആരോപിച്ച് ബിജെപി പ്രതിഷേധം. കയ്യാറിലെ 128-ാം നമ്പർ ബൂത്തില്‍ കള്ളവോട്ട് ചെയ്തെന്ന് ആരോപിച്ചാണ് ബിജെപി രംഗത്തെത്തിയത്.
ഗള്‍ഫിലുള്ള ഖാലിദിന്റെ വോട്ട് ജാഫർ ചെയ്തെന്നാണ് ആരോപണം. വോട്ട് രേഖപ്പെടുത്തിയ ജാഫറിനെ പോലീസ് കസ്റ്റഡിയിലെടുത്തു. സംസ്ഥാനത്ത് ആദ്യമണിക്കൂറുകളില്‍ തന്നെ മികച്ച പോളിങ്ങാണ് രേഖപ്പെടുത്തിയത്. രാവിലെ 10.18വരെ 20.20 ശതമാനം വോട്ടാണ് രേഖപ്പെടുത്തിയത്.തൃശൂരിലാണ് ഏറ്റവും കൂടുതല്‍ പോളിംഗ് രേഖപ്പെടുത്തിയത്. രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖരെല്ലാം രാവിലെ വോട്ട് ചെയ്തു. അതേസമയം പലയിടത്തും വോട്ടിംഗ് യന്ത്രങ്ങള്‍ പണിമുടക്കി. തിരുവനന്തപുരം പോത്തൻകോട് തിരുവള്ളൂർ ബൂത്തിലും ആലുംമൂട് ബൂത്തിലും വോട്ടിംഗ് വൈകി.
കോഴിക്കോട് വളയത്തും ഉടുമ്പൻചോലയില്‍ മൂന്ന് ബൂത്തുകളിലും യന്ത്ര തകരാർ ഉണ്ടായി. ചാത്തന്നൂർ കോട്ടപ്പുറം ഹൈസ്കൂളിലെ ബൂത്തിലും തടസം നേരിട്ടു. ഇവിടെയെല്ലാം അധികസമയം അനുവദിക്കണമെന്ന് സ്ഥാനാർഥികള്‍ ആവശ്യപ്പെട്ടു.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.