കൊളസ്‌ട്രോള്‍ നിയന്ത്രിക്കുന്നു: ആരോഗ്യകരമായ ചർമ്മത്തെയും മുടി വളർച്ചയ്ക്കും സഹായിക്കും.വാള്‍നട്ട് ഇങ്ങനെ കഴിച്ചാൽ ആരോഗ്യ ഗുണങ്ങളേറെ,

കോട്ടയം: വാള്‍നട്ട് പതിവായി കുതിര്‍ത്ത് കഴിക്കാറുണ്ടോ? എങ്കില്‍ അറിഞ്ഞിരിക്കൂ കുതിർത്ത വാള്‍നട്ട് പോഷകസമൃദ്ധവും എളുപ്പത്തില്‍ ദഹിക്കുന്നതുമായ ഒരു ലഘുഭക്ഷണമാണ്.

വാള്‍നട്ട് 4-8 മണിക്കൂർ വരെ വെള്ളത്തില്‍ കുതിർത്ത് വച്ച ശേഷം കഴിക്കാവുന്നതാണ്.കുതിർത്ത വാള്‍നട്ട് പോഷകസമൃദ്ധവും എളുപ്പത്തില്‍ ദഹിക്കുന്നതുമായ ഒരു ലഘുഭക്ഷണമാണ്. വാള്‍നട്ട് 4-8 മണിക്കൂർ വരെ വെള്ളത്തില്‍ കുതിർത്ത് വച്ച ശേഷം കഴിക്കാവുന്നതാണ്
കുതിര്‍ത്ത വാള്‍നട്ട് കഴിക്കുന്നത് ഹോര്‍മോണ്‍ സന്തുലിതാവസ്ഥ നിലനിർത്തുന്നതിന് വളരെ ഫലപ്രദമായ ഒരു മാർഗമാണ്. അവയില്‍ ആരോഗ്യകരമായ കൊഴുപ്പുകള്‍, പ്രത്യേകിച്ച്‌ ഒമേഗ-3 ഫാറ്റി ആസിഡുകള്‍ അടങ്ങിയിട്ടുണ്ട്. ഇവ ഹോര്‍മോണ്‍ ഉത്പാദനത്തെ പിന്തുണയ്ക്കുന്നു.

ഒമേഗ -3 ഫാറ്റി ആസിഡുകളുടെയും മറ്റ് നിരവധി അവശ്യ പോഷകങ്ങളുടെയും ഉറവിടമാണ് വാള്‍നട്ട്. പ്രോട്ടീൻ, ഇരുമ്പ്, മഗ്നീഷ്യം, പൊട്ടാസ്യം, സിങ്ക്, ഫോസ്ഫറസ് തുടങ്ങി നിരവധി വിറ്റാമിനുകളും ധാതുക്കളും വാള്‍നട്ടില്‍ അടങ്ങിയിരിക്കുന്നു.

വാള്‍നട്ട് കുതിർക്കുന്നത് ദഹനവും കുടലിന്റെ ആരോഗ്യവും മെച്ചപ്പെടുത്തുന്നു. വാള്‍നട്ടില്‍ ഒമേഗ-3 ഫാറ്റി ആസിഡുകള്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ഓർമ്മശക്തി, ശ്രദ്ധ, വൈജ്ഞാനിക പ്രവർത്തനം എന്നിവ വർദ്ധിപ്പിക്കുന്നു.

വാള്‍നട്ടിലെ ആന്റിഓക്‌സിഡന്റുകളും ആരോഗ്യകരമായ കൊഴുപ്പുകളും കൊളസ്‌ട്രോള്‍ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നു. നാരുകളുടെയും ആരോഗ്യകരമായ കൊഴുപ്പുകളും അടങ്ങിയിട്ടുള്ളതിനാല്‍ അമിത വിശപ്പ് തടയുക ചെയ്യുന്നു. ആന്റിഓക്‌സിഡന്റുകളും ബയോട്ടിനും കൊണ്ട് സമ്പുഷ്ടമായ വാള്‍നട്ട് ആരോഗ്യകരമായ ചർമ്മത്തെയും മുടി വളർച്ചയ്ക്കും സഹായിക്കും.

വാള്‍നട്ട് ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നതിലൂടെ ഹൃദയാരോഗ്യം മെച്ചപ്പെടുത്തുമെന്ന് കണ്ടെത്തിയിട്ടുണ്ട്. അവയില്‍ ഉയർന്ന അളവിലുള്ള ആന്റിഓക്‌സിഡന്റുകളും ആന്റി-ഇൻഫ്ലമേറ്ററി സംയുക്തങ്ങളും അടങ്ങിയിട്ടുണ്ട്. ഇത് ഹൃദയത്തെ കേടുപാടുകളില്‍ നിന്ന് സംരക്ഷിക്കാൻ സഹായിക്കുന്നു

തലച്ചോറിന്റെ പ്രവർത്തനത്തിനും വികാസത്തിനും ആവശ്യമായ ഒമേഗ -3 ഫാറ്റി ആസിഡുകള്‍ വാള്‍നട്ടില്‍ അടങ്ങിയിട്ടുണ്ട്. വാള്‍നട്ട് കഴിക്കുന്നത് മെമ്മറിയും വൈജ്ഞാനിക പ്രവർത്തനവും മെച്ചപ്പെടുത്താനും അല്‍ഷിമേഴ്സ് രോഗ സാധ്യത കുറയ്ക്കാനും സഹായിക്കുമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.


 

വാള്‍നട്ടില്‍ ഉയർന്ന തോതിലുള്ള ആന്റിഓക്‌സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. അവയില്‍ വിറ്റാമിൻ ഇ അടങ്ങിയിട്ടുണ്ട്. വാള്‍നട്ട് പതിവായി കഴിക്കുന്നത് അണുബാധകളുടെയും അസുഖങ്ങളുടെയും സാധ്യത കുറയ്ക്കാനും മൊത്തത്തിലുള്ള ആരോഗ്യവും മെച്ചപ്പെടുത്താനും സഹായിക്കും.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

മലബാർ കലാപവും മാറാടും ഞങ്ങൾ മറക്കി​ല്ല.

വിജയുടെ രാഷ്ട്രീയത്തിന് പിന്നിൽ ആരാണ്? | TVK ഫണ്ടിംഗിന്റെ ഇരുണ്ട രഹസ്യങ്ങൾ

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !