കൊച്ചി ; അമ്പലങ്ങളില്‍ ടണ്‍ കണക്കിന് സ്വർണം പൂഴ്‌ത്തി വച്ചിരിക്കുകയാണെന്നുള്ള ഫാദർ പോള്‍ തേലക്കാട്ടിന്റെ പരാമർശത്തിന് കൃത്യമായ മറുപടിയുമായി ജിതിൻ ജേക്കബ്.
ഇന്ത്യയിലെ അമ്പലങ്ങളില്‍ ഉള്ളത് എങ്ങ് നിന്നും കട്ടും മോഷ്ടിച്ചും, യുദ്ധത്തില്‍ കൊള്ളയടിച്ചും കൊണ്ടുവന്നതല്ല. അത് ഇവിടുത്തെ വിശ്വാസികളുടെ തന്നെ പണമാണ്. അത് കൊള്ളയടിക്കാൻ ആണ് ഇസ്ലാമിക അധിനിവേശക്കാരും, വസ്‌കോഡ ഗാമാ മുതല്‍ ബ്രിട്ടീഷുകാർ വരെ ഇന്ത്യയില്‍ എത്തിയതെന്നും ജിതിൻ പറയുന്നു.FCRA നിയമം വന്നപ്പോള്‍ കേന്ദ്രവുമായി മാന്യമായ ചർച്ചകള്‍ നടത്താമായിരുന്നു. അതിനുള്ള എല്ലാ സാഹചര്യവും ഉണ്ടായിരുന്നു. അപ്പോള്‍ നിങ്ങള്‍ രാഷ്‌ട്രീയം കളിക്കാൻ പോയി. രാജ്യത്തെ നിയമങ്ങള്‍ക്ക് അതീതരാണ് നിങ്ങള്‍ എന്നത് ഒക്കെ വെറും തോന്നല്‍ ആണ്. നിങ്ങള്‍ ഇല്ലെങ്കില്‍ ഇന്ത്യക്കാർ സേവനങ്ങള്‍ കിട്ടാതെ നേരെ നരകത്തിലേക്ക് പോകും എന്നും കരുതേണ്ട – എന്നും ജിതിൻ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ….
“ടണ്‍ കണക്കിന് സ്വർണം അല്ലേ അമ്പലങ്ങളില്‍ ഉള്ളത്. ക്രൈസ്തവ സഭകള്‍ പണം പൂഴ്‌ത്തി വെയ്‌ക്കുക അല്ല”.ഇന്ത്യയിലെ അമ്പലങ്ങളില്‍ ഉള്ളത് എങ്ങ് നിന്നും കട്ടും മോഷ്ടിച്ചും, യുദ്ധത്തില്‍ കൊള്ളയടിച്ചും കൊണ്ടുവന്നതല്ല. അത് ഇവിടുത്തെ വിശ്വാസികളുടെ തന്നെ പണമാണ്. അത് കൊള്ളയടിക്കാൻ ആണ് ഇസ്ലാമിക അധിനിവേശക്കാരും, വസ്‌കോഡ ഗാമാ മുതല്‍ ബ്രിട്ടീഷുകാർ വരെ ഇന്ത്യയില്‍ എത്തിയത്. അതില്‍ കുറെയെല്ലാം അവർ കൊള്ളയടിച്ചു കൊണ്ട് പോകുകയും ചെയ്തു. പിന്നെ, ഇവിടുത്തെ ക്ഷേത്രങ്ങള്‍ സേവനങ്ങള്‍ ഒന്നും ചെയ്യുന്നില്ല എന്ന് ആരാണ് പറഞ്ഞത്..?
ക്രിസ്ത്യൻ സഭകള്‍ നടത്തുന്ന ആശുപത്രികളെക്കാള്‍ കൂടുതല്‍ ഇവിടുത്തെ ഹൈന്ദവ സംഘടനകള്‍ നടത്തുന്നുണ്ട്. രാമകൃഷ്ണ മിഷൻ, സത്യ സായി ബാബ ഹോസ്പിറ്റല്‍, അമൃത ഹോസ്പിറ്റല്‍, സത്യ സായി ബാബ ഹോസ്പിറ്റല്‍ പോലെ എത്രയോ വലിയ ആശുപത്രികള്‍.
ഇന്ത്യയിലെ ഏറ്റവും വലിയ വിദ്യാഭ്യാസ ഗ്രൂപ്പ് എന്ന് പറയുന്നത് വിദ്യാഭാരതി ഗ്രൂപ്പ്, ദയനന്ത് ആംഗ്ലോ വേദിക് സ്കൂള്‍ ഒക്കെയാണ്. അല്ലാതെ ക്രിസ്ത്യൻ സഭകള്‍ക്ക് ആണ് ഇന്ത്യയിലെ മുഴുവൻ വിദ്യാഭ്യാസത്തിന്റെയും കുത്തകാവകാശം എന്നൊന്നും തെറ്റിദ്ധരിക്കേണ്ട.ഇതൊന്നും കൊട്ടിഘോഷിച്ച് ആരും നടക്കുന്നില്ല എന്ന് മാത്രം. ‘വലത് കൈ ചെയ്യുന്നത് ഇടത് കൈ അറിയാതിരിക്കട്ടെ’ എന്ന ബൈബിള്‍ വചനം പ്രാവർത്തികം ആക്കുന്നത് ഹൈന്ദവ സംഘടനകള്‍ ആണ്.
ക്രിസ്ത്യൻ സഭകള്‍ ഇല്ലെങ്കില്‍ ഇന്ത്യയില്‍ മെഡിക്കല്‍, വിദ്യാഭ്യാസ സേവനങ്ങള്‍ നിന്ന് പോകും എന്ന പ്രചരണം ഒക്കെ വെറും പൊള്ളയാണ് എന്ന് മനസ്സിലായില്ലേ..!
കേരളത്തിലെ ക്രിസ്ത്യൻ സഭകളുടെ മുഴുവൻ ആസ്തി എത്രയെന്ന് വെളിപ്പെടുത്താൻ തയാറുണ്ടോ..?
2. “വിദേശ പണം വാങ്ങുന്ന ക്രൈസ്തവ NGO മാർ എന്ത് രാജ്യദ്രോഹമാണ് ചെയ്തത്”..?
സൗമ്യനും ശാന്ത സ്വഭാവക്കാരനും ഒക്കെയായിരുന്ന നമ്മുടെ
മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ് അദ്ദേഹത്തിന്റെ ഭരണ കാലയളവില്‍ പൊട്ടിത്തെറിച്ച രണ്ട് അവസരങ്ങളെ ഉണ്ടായിട്ടുള്ളൂ, അതില്‍ ഒന്നായിരുന്നു, കൂടംകുളം ആണവ പദ്ധതിക്ക് എതിരെ നടന്ന സമരത്തിന് പിന്നിലുള്ള വിദേശ ബന്ധത്തെ കുറിച്ച് സമരം നടന്ന 2012 ല്‍ അദ്ദേഹം നടത്തിയ പ്രസ്താവന.
അതില്‍ 4 NGO കള്‍ക്ക് എതിരെ അന്ന് കേസെടുത്തു. ക്രിസ്ത്യൻ സഭകള്‍ ആയിരുന്നു ആ സമരത്തിന് നേതൃത്വം നല്‍കിയത് എന്നത് പരസ്യമായ രഹസ്യം ആയിരുന്നു. പള്ളികളില്‍ ഉള്‍പ്പെടെ സമരക്കാർ തമ്പടിച്ചു.
Foreign Contributions Regulation Act (FCRA) നിയമം ഉപയോഗിച്ച് വലിയ തോതില്‍ വിദേശ പണം സ്വീകരിച്ചു. ചാരിറ്റിക്ക് എന്ന് പറഞ്ഞ് എത്തിയ പണം ഇന്ത്യ വിരുദ്ധ പ്രവർത്തനങ്ങള്‍ക്ക് ഉപയോഗിക്കുക ആയിരുന്നു ചെയ്തത്.
സമാനമായ മറ്റൊരു സമരം ആയിരുന്നു 2018 ല്‍ തൂത്തുക്കൂടിയില്‍ നടന്ന ആന്റി sterlite സമരം. അത് പോലീസ് വെടിവെപ്പില്‍ കലാശിച്ചു. അതിനും നേതൃത്വം നല്‍കിയത് സഭകള്‍ ആയിരുന്നു. രാജ്യത്തെ കോപ്പർ നിർമാണ മേഖല തന്നെ അവർ തകർത്തു കളഞ്ഞു.
കേരളത്തില്‍ വിഴിഞ്ഞം പദ്ധതിക്ക് എതിരെ സഭകള്‍ സമരം ചെയ്തത് ഓർക്കുന്നില്ലേ..?
ഇതിനെല്ലാം പിന്നില്‍ ഉണ്ടായിരുന്നത് വിദേശ പണം വാങ്ങിയ ക്രിസ്ത്യൻ സംഘടനകള്‍ ആയിരുന്നു. മൻമോഹൻ സിംഗ് കോണ്‍ഗ്രസ് നേതാവ് ആയിരുന്നത് കൊണ്ട് ഇരവാദം ഇറക്കിയില്ല എന്ന് മാത്രം.
വിദേശ പണം വാങ്ങി രാജ്യദ്രോഹപരമായ കാര്യങ്ങള്‍ ക്രിസ്ത്യൻ NGO കള്‍ ചെയ്യുന്നു എന്നതിന് ഇതില്‍ കൂടുതല്‍ എന്ത് തെളിവ് വേണം..?
3. “വിദേശ പണം വാങ്ങിയിട്ട് ക്രിസ്ത്യൻ സഭകള്‍ സേവനം ചെയ്യുന്നത് ഇന്ത്യക്കാർക്ക് വേണ്ടിയല്ലേ”..?
‘സേവനം’ എന്ന വാക്ക് ഉപയോഗിക്കരുത്. ‘കച്ചവടം’ എന്ന വാക്ക് ആണ് ഉപയോഗിക്കേണ്ടത്. നിങ്ങള്‍ നിങ്ങളുടെ സേവനം (കച്ചവടം) നിർത്തണം എന്ന് ആരെങ്കിലും പറഞ്ഞോ..? വിദേശ പണത്തിന്റെ കണക്കുകള്‍ സുതാര്യമായിരിക്കണം എന്നല്ലേ പറഞ്ഞുള്ളൂ..? വിദേശ പണത്തിന്റെ കണക്ക് അറിയാൻ രാജ്യത്തിന് അവകാശം ഇല്ലേ..? അത് ഇവിടുത്തെ വിശ്വാസികളുടെ കൂടെ ആവശ്യം ആണ്.
4. “ക്രൈസ്തവ സഭകള്‍ വിദേശ പണം വാങ്ങി ഇന്ത്യയില്‍ നടത്തുന്ന സേവനങ്ങള്‍ നടത്തരുത് എന്ന ഹിന്ദുത്വ ഐഡിയോളജിയുടെ നിർബന്ധിത അടിച്ചേല്‍പ്പിക്കല്‍ ആണ്”.
ഹിന്ദുക്കള്‍ ഉള്ളിടത്ത് അല്ലാതെ വേറെ ഏത് മതവിഭാഗം ഉള്ളിടത്താണ് ഇന്ത്യയില്‍ ക്രിസ്ത്യൻ മിഷൻ പ്രവർത്തനങ്ങള്‍ നടക്കുന്നത്..?
കേരളത്തില്‍ നിന്ന് സുവിശേഷം പ്രസംഗിക്കാൻ വണ്ടി കയറിയാല്‍ ആ വണ്ടി ചെന്ന് നില്‍ക്കുക ഹിന്ദു ഭൂരിപക്ഷ പ്രദേശങ്ങളില്‍ മാത്രം ആയിരിക്കും. അവിടെ മാത്രമേ സുവിശേഷം പ്രസംഗിക്കാൻ പറ്റൂ.
ഹൈദരാബാദിലും, കാശ്മീരിലും, ലക്നൗവിലും, അലിഗഡിലും, എന്തിനേറെ പറയുന്നു നമ്മുടെ മലപ്പുറത്തു പോലും ഇവർക്ക് സുവിശേഷം പ്രസംഗിക്കേണ്ട.
മലപ്പുറം ആകുമ്പോള്‍ ട്രെയിനിന്റെ വിൻഡോ താഴ്‌ത്തി കിടന്നുറങ്ങും.
സഭകള്‍ പണിത ഭൂരിഭാഗം സ്കൂളുകളുടെ സ്ഥലവും, അതിന് വേണ്ട സാമഗ്രികളും ഒക്കെ സൗജന്യമായി നല്‍കിയത് ഇവിടുത്തെ ഹൈന്ദവ രാജാക്കന്മാർ ആണെന്ന് മറക്കരുത്. കോട്ടയം ചെറിയ സെമിനാരിയില്‍ പോയാല്‍ അതിന്റെ രേഖകള്‍ ഇപ്പോഴും കാണാം.
ഇരവാദം ആണെങ്കിലും ഇമ്മാതിരിയുള്ള വർത്തമാനം ശുദ്ധ നന്ദികേട് ആണ്.
5. “മനുഷ്യത്വപരമല്ലാത്ത സമീപനം ആണ്”
മനുഷ്യത്വം പറയാൻ ഏറ്റവും അർഹരായവർ നിങ്ങള്‍ പുരോഹിത വർഗം തന്നെയാണ്.
നിങ്ങള്‍ക്ക് സുവിശേഷം പ്രസംഗിക്കാൻ വിദേശ പണം വേണം, സേവനം (കച്ചവടം) നടത്താനും വിദേശ പണം വേണം. അതേസമയം നിങ്ങള്‍ നടത്തുന്ന ‘സേവനങ്ങള്‍’ കൃത്യമായി കാശ് എണ്ണി മേടിച്ചിട്ട് തന്നെയാണ്. എത്ര പാവപെട്ടവർക്ക് സൗജന്യമായി നിങ്ങള്‍ ചികിത്സ നല്‍കുന്നു..? സഭകള്‍ നടത്തുന്ന കോളേജുകളിലും, സ്കൂളുകളിലും ജോലി ലഭിക്കാൻ എത്രയോ ലക്ഷങ്ങള്‍ ആണ് നിങ്ങള്‍ എണ്ണി വാങ്ങുന്നത്..?
സഭാ വിശ്വാസികളായ നഴ്സുമാർ സഭകള്‍ നടത്തുന്ന ആശുപത്രികള്‍ക്ക് മുന്നില്‍ ശമ്പള വർദ്ധനവ് ആവശ്യപ്പെട്ട് മാസങ്ങളായി സമരം ചെയ്യുന്നു, അവരെ കണ്ടില്ലെന്ന് നടിക്കുന്ന നിങ്ങളാണോ മനുഷ്യത്വം പ്രസംഗിക്കുന്നത്..?
മത തീവ്രവാദികള്‍ ജോസഫ് മാഷിനോടും കുടുംബത്തോടും ചെയ്ത ക്രൂരതയെക്കാള്‍ വലിയ ക്രൂരത ആണ് സഭാ ആ കുടുംബത്തോട് ചെയ്തത്.
റോബിൻ എന്ന വൈദികൻ പ്രായ പൂർത്തി ആകാത്ത പെണ്‍കുട്ടിയില്‍ ഉണ്ടാക്കിയ ദിവ്യ ഗർഭം ഏറ്റെടുക്കാൻ ആ പെണ്‍കുട്ടിയുടെ പിതാവിനെ സഭ നിർബന്ധിച്ച ക്രൂരതയൊക്കെ ആരും മറന്നിട്ടില്ല.
അങ്ങനെ ഉള്ള നിങ്ങളാണോ മനുഷ്യത്വം പറയുന്നത്..?
നിങ്ങള്‍ രാഷ്‌ട്രീയം പറഞ്ഞാല്‍ കൃത്യമായി മറുപടി ഉണ്ടാകും. അപ്പോള്‍ പിന്നെ സൈബർ ആക്രമണം, ഭീഷണി, ന്യുനപക്ഷ പീഡനം എന്നൊക്കെ പറഞ്ഞ് ഇരവാദം ഇറക്കിയിട്ട് കാര്യമില്ല.
നിങ്ങളോട് സേവനം നിർത്താനോ, സ്ഥാപനങ്ങള്‍ അടച്ചു പൂട്ടാനോ ഒന്നുമല്ല പറഞ്ഞത്, കിട്ടുന്ന വിദേശ പണത്തിന്റെ കൃത്യമായി കണക്കുകള്‍ കാണിക്കണം, ഇല്ലെങ്കില്‍ നിയമ പ്രകാരം ഇടപെടും എന്നേ പറഞ്ഞിട്ടുള്ളൂ. ഇത് എല്ലാം മതവിഭാഗങ്ങള്‍ക്കും ബാധകം ആണെന്നിരിക്കെ ക്രിസ്ത്യൻ സഭകള്‍ക്ക് മാത്രം എന്തിനാണ് ഇത്ര ആവലാതി..?രാജ്യത്തെ നിയമങ്ങള്‍ക്ക് അതീതാരാണ് നിങ്ങള്‍ എന്നത് ഒക്കെ വെറും തോന്നല്‍ ആണ്. നിങ്ങള്‍ ഇല്ലെങ്കില്‍ ഇന്ത്യക്കാർ സേവനങ്ങള്‍ കിട്ടാതെ നേരെ നരകത്തിലേക്ക് പോകും എന്നും കരുതേണ്ട.
നിങ്ങള്‍ക്ക് FCRA നിയമം വന്നപ്പോള്‍ കേന്ദ്രവുമായി മാന്യമായ ചർച്ചകള്‍ നടത്താമായിരുന്നു. അതിനുള്ള എല്ലാ സാഹചര്യവും ഉണ്ടായിരുന്നു. അപ്പോള്‍ നിങ്ങള്‍ രാഷ്‌ട്രീയം കളിക്കാൻ പോയി. ആദ്യം വെല്ലുവിളി, ഭീഷണി, പുച്ഛം, വോട്ട് ബാങ്ക് ബ്ലാക്ക് മൈലിങ്ങ്, ഇപ്പോള്‍ ഇരവാദം..!
വിദേശ പണത്തിന്റെ കൃത്യമായ കണക്കുകള്‍ രാജ്യത്തിന് മാത്രമല്ല, വിശ്വാസികള്‍ക്കും അറിയണം, അത് ചോദിക്കുമ്പോള്‍ ഇരവാദം ഇറക്കിയത് കൊണ്ടോ, ശാപ വാക്കുകള്‍ ചൊരിഞ്ഞത് കൊണ്ടോ ഒരു കാര്യവുമില്ല.








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.