ചെന്നൈ: തമിഴ്നാട് സേലത്ത് അധ്യാപികയെ സ്കൂളില്‍ കയറി വെട്ടിക്കൊന്ന ഭർത്താവിനെ മരിച്ച നിലയില്‍ കണ്ടെത്തി. സംഭവം നടന്ന സ്കൂളിന് ഒരുകിലോമീറ്റർ അകലെയാണ് വിജയമുരുകന്റെ മൃതദേഹം കണ്ടെത്തിയത്.
3 വയസുള്ള മകളുടെ മൃതദേഹവും കണ്ടെത്തി. മകള്‍ക്ക് വിഷം നല്കി കൊലപ്പെടുത്തിയതിന് ശേഷം ആത്മഹത്യ ചെയ്തതാണെന്നാണ് പൊലീസ് നിഗമനം. അധ്യാപിക ശ്രീവിദ്യയെ വെട്ടിപരിക്കെല്പിച്ചതിന് ശേഷം മകളെയും എടുത്ത് മതില് ചാടി ഓടിരക്ഷപെടുകയായിരുന്നു. തമിഴ്നാട് സേലത്ത് ഇന്നലെയാണ് അധ്യാപികയെ സ്കൂളില്‍ കയറി ഭർത്താവ് വെട്ടിക്കൊന്നത്. തിണ്ടമംഗലം സ്വദേശി ശ്രീവിദ്യ (44) ആണ് മരിച്ചത്. ഓമലൂർ സർക്കാർ സ്കൂളില്‍ വച്ചാണ് സംഭവം നടന്നത്. ശ്രീവിദ്യയെ വെട്ടിപരിക്കേല്പിച്ച ശേഷം പ്രതി വിജയമുരുഗൻ ഇറങ്ങിയോടുകയായിരുന്നു. മൂന്ന് വയസ്സുള്ള മകളെയും എടുത്തുകൊണ്ടാണ് ഓടിപ്പോയത്. വിജയമുരുകനെതിരെ ശ്രീവിദ്യ കഴിഞ്ഞയാഴ്ച പൊലീസില്‍ പരാതി നല്‍കിയിരുന്നു.അധ്യാപികയെ സ്കൂളില്‍ കയറി വെട്ടിക്കൊന്ന ഭര്‍ത്താവ് മരിച്ച നിലയില്‍; മകളെ കൊലപ്പെടുത്തിയതിന് ശേഷമാണ് പ്രതിയുടെ ആത്മഹത്യ,
0
ചൊവ്വാഴ്ച, ഏപ്രിൽ 14, 2026







.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.