ബ്ലഡ് കിക്ക്'; പുതിയ ലഹരിയുമായി യുവാക്കള്‍; സ്വന്തം രക്തം സിറിഞ്ചില്‍ കുത്തിയെടുത്ത് തിരികെ ശരീരത്തിലേക്ക് കുത്തിവയ്ക്കുന്നു, ആശങ്ക,,

ബ്ലഡ് കിക്ക്'; പുതിയ ലഹരിയുമായി യുവാക്കള്‍; സ്വന്തം രക്തം സിറിഞ്ചില്‍ കുത്തിയെടുത്ത് തിരികെ ശരീരത്തിലേക്ക് കുത്തിവയ്ക്കുന്നു, ആശങ്ക,,

ഭോപ്പാല്‍: മധ്യപ്രദേശിന്റെ തലസ്ഥാന നഗരിയായ ഭോപ്പാല്‍ ഇപ്പോള്‍ ഭയപ്പെടുത്തുന്ന പുതിയ ലഹരിയുടെ പിടിയിലാണ്. മദ്യമോ മയക്കുമരുന്നോ ഒന്നും അല്ലെങ്കിലും അവയെപ്പോലെ തന്നെ ജീവനെടുക്കാന്‍ ഇതിനും സാധിക്കും.

ബ്ലഡ് കിക്ക്' എന്ന് വിളിക്കപ്പെടുന്ന വിളിക്കപ്പെടുന്ന ഈ വിചിത്രമായ ശീലത്തില്‍, യുവാക്കള്‍ സ്വന്തം രക്തം സിറിഞ്ച് ഉപയോഗിച്ച് കുത്തിയെടുത്ത് തിരികെ ശരീരത്തിലേക്ക് തന്നെ കുത്തിവെക്കുന്നു. വിദേശ രാജ്യങ്ങളില്‍ കണ്ടുവരുന്ന ഈ പ്രവണത ഇപ്പോള്‍ ഭോപ്പാലിലും നിശബ്ദമായി പടരുകയാണ്. ഇത് ഡോക്ടര്‍മാരെയും കുടുംബങ്ങളെ ഒരുപോലെ ആശങ്കയിലും പരിഭ്രാന്തരുമാക്കിയിരിക്കുകയാണ്

ഈ വര്‍ഷം ജനുവരി മുതല്‍ ഗാന്ധി മെഡിക്കല്‍ കോളജില്‍ മാത്രം ഇത്തരത്തിലുള്ള അഞ്ചോളം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി ഡോക്ടര്‍മാര്‍ പറയുന്നു. 18-നും 25-നും ഇടയില്‍ പ്രായമുള്ളവരാണ് ചികിത്സ തേടിയവരെല്ലാം. ഇവരുടെയെല്ലാം കഥകള്‍ക്ക് സമാന സ്വഭാവമാണ്.

മക്കളുടെ പെരുമാറ്റത്തില്‍ അസ്വാഭാവികത കണ്ടെത്തുന്നതോടെ അവരെ തിരുത്താനും നിയന്ത്രിക്കാനും മാതാപിതാക്കള്‍ ശ്രമിക്കുന്നു. എന്നാല്‍ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ഇവര്‍ അക്രമവാസന കാണിക്കുന്നു. തുടര്‍ന്ന് നിസ്സഹായരായ കുടുംബങ്ങള്‍ ഇവരെ മനോരോഗവിഭാഗത്തിലെത്തിക്കുന്നുവെന്ന് ഡോക്ടര്‍മാര്‍ പറയുന്നു

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

90 ദിവസം കാത്തിരുന്നു…ഒടുവിൽ വൈദികന്റെ വേറിട്ട പ്രതിഷേധം

ഒടുവിൽ സർപ്രൈസ് പൊളിച്ചു അനുമോൾ ! #malayalam #film

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !