ലോറിക്ക് മുകളിൽ കയറി കൊന്നപ്പൂ ശേഖരണം; ചങ്ങരംകുളത്ത് കൗതുകക്കാഴ്ചയായി ഒരു വിഷു ഒരുക്കം

ലോറിക്ക് മുകളിൽ കയറി കൊന്നപ്പൂ ശേഖരണം; ചങ്ങരംകുളത്ത് കൗതുകക്കാഴ്ചയായി ഒരു വിഷു ഒരുക്കം

 ചങ്ങരംകുളം: വിഷുപ്പുലരിയെ വരവേൽക്കാൻ കണിക്കൊന്നപ്പൂക്കൾ ഒരുക്കുന്ന തിരക്കിലാണ് നാടും നഗരവും. എന്നാൽ ചങ്ങരംകുളം പന്താവൂർ പൂഴിക്കുന്നത്ത് നിന്നുള്ള ഒരു കൊന്നപ്പൂ ശേഖരണം വേറിട്ട കാഴ്ചയായി. റോഡരികിലെ കൊന്നമരത്തിൽ നിന്നും പൂക്കൾ പറിച്ചെടുക്കാൻ മിനിലോറി ഉപയോഗിച്ചതാണ് നാട്ടുകാർക്കിടയിൽ കൗതുകമുണർത്തിയത്.

പൂഴിക്കുന്നത്ത് പുഷ്പാകരൻ, മകൻ മഹേഷ്, സഹോദരീപുത്രൻ രതീഷ് എന്നിവർ ചേർന്നാണ് ഈ വേറിട്ട രീതി പരീക്ഷിച്ചത്. റോഡരികിലെ സുധുവിന്റെ മിനിലോറി മരത്തിനരികെ നിർത്തിയിട്ട്, അതിനു മുകളിൽ കയറി നിന്നായിരുന്നു പൂക്കൾ ശേഖരിച്ചത്. കൊന്നമരത്തിന്റെ ചില്ലകൾക്ക് ബലക്കുറവായതിനാൽ മരത്തിൽ കയറുന്നത് അപകടമാണെന്ന് കണ്ടതിനാലാണ് ലോറിയുടെ സഹായം തേടിയത്.

കടുത്ത വേനലിലും സമൃദ്ധമായി പൂത്തുനിൽക്കുന്ന ഈ മരത്തിലെ പൂക്കൾ ശേഖരിക്കുന്നത് കണ്ട് വഴിയാത്രക്കാരായ നിരവധി പേർ ആവശ്യക്കാരായി എത്തി. നേരത്തെ പൂത്ത മരങ്ങളിൽ നിന്നും പൂക്കൾ കൊഴിഞ്ഞുപോയതിനാൽ, വിഷുവിനോടനുബന്ധിച്ച് പൂക്കൾ തേടി അലയുന്നവർക്ക് ഇതൊരു വലിയ ആശ്വാസമായി. ശേഖരിച്ച പൂക്കൾ തങ്ങൾക്കു വേണ്ടത് എടുത്തതിനു ശേഷം ആവശ്യക്കാർക്ക് പങ്കുവെക്കാനും ഇവർ മറന്നില്ല.


🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

90 ദിവസം കാത്തിരുന്നു…ഒടുവിൽ വൈദികന്റെ വേറിട്ട പ്രതിഷേധം

ഒടുവിൽ സർപ്രൈസ് പൊളിച്ചു അനുമോൾ ! #malayalam #film

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !