'കടുത്ത പനി, സന്ധികളില്‍ വീക്കം, അസഹനീയ വേദന' ചിക്കുൻഗുനിയ പടര്‍ന്ന് പിടിയ്ക്കുന്നു, ജാഗ്രതാ നിര്‍ദേശം,

കൊച്ചി: എറണാകുളം ജില്ലയില്‍ ചിക്കുൻഗുനിയ കേസുകള്‍ പടർന്നുപിടിക്കുന്ന സാഹചര്യത്തില്‍ ആരോഗ്യ അധികൃതർ ജാഗ്രതാ നിർദ്ദേശം നല്‍കി.

കുന്നുകരയിലും ചെങ്ങമനാട്ടും ഒമ്പത് കേസുകള്‍ സ്ഥിരീകരിച്ചു. 19 പേർ നിരീക്ഷണത്തിലായി. കുന്നുകര പഞ്ചായത്തില്‍ ലക്ഷണങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച 24 പേരില്‍ ആറ് പേർക്ക് രോഗം സ്ഥിരീകരിച്ചു. ചെങ്ങമനാട്ടില്‍ നാല് പേരും ചികിത്സ തേടി.

ബാധിത പ്രദേശങ്ങളില്‍ പ്രതിരോധ ബോധവല്‍ക്കരണ പ്രവർത്തനങ്ങള്‍ ഊർജിതമാക്കി. ചിക്കുൻഗുനിയയുടെ പ്രധാന ലക്ഷണങ്ങളില്‍ പെട്ടന്നുള്ള ഉയർന്ന പനി, സന്ധികളില്‍ കടുത്ത നീർവീക്കം, വേദന (പ്രത്യേകിച്ച്‌ കൈകള്‍, കണങ്കാലുകള്‍, കാല്‍മുട്ടുകള്‍ എന്നിവയില്‍), പേശി വേദന, തലവേദന, ക്ഷീണം, ചില വ്യക്തികളില്‍ ചർമ്മത്തില്‍ ചൊറിച്ചില്‍ എന്നിവ ഉള്‍പ്പെടുന്നു. ലക്ഷണങ്ങള്‍ കണ്ടാല്‍, രോഗി ഉടൻ തന്നെ അടുത്തുള്ള ആരോഗ്യ കേന്ദ്രത്തില്‍ വൈദ്യസഹായം തേടുകയും സ്വയം ചികിത്സ ഒഴിവാക്കുകയും വേണമെന്നും അധികൃതർ നിർദേശിച്ചു.

രോഗബാധിതർ കൊതുകുകടിയേല്‍ക്കാതിരിക്കുകയും ധാരാളം വെള്ളം കുടിക്കുകയും പോഷകാഹാരം കഴിക്കുകയും വേണമെന്നും ആരോഗ്യ പ്രവർത്തകർ അറിയിച്ചു. ഈഡിസ് കൊതുകുകളാണ് രോഗകാരണം എന്നതിനാല്‍, രോഗ പ്രതിരോധത്തിന് ഉറവിട നിർമാർജനവും പകല്‍ സമയത്ത് കൊതുകുകടിയില്‍ നിന്നുള്ള സംരക്ഷണവും അത്യന്താപേക്ഷിതമാണ്. വീടുകള്‍ക്കുള്ളിലും പരിസരത്തും പ്രജനന സാധ്യതയുള്ള എല്ലാ സാഹചര്യങ്ങളും ഇല്ലാതാക്കണം.
കൊതുകുകള്‍ പെരുകുന്ന സാഹചര്യങ്ങള്‍ കണ്ടെത്തിയാല്‍ നിയമനടപടി സ്വീകരിക്കുമെന്ന് ആരോഗ്യ അധികൃതർ മുന്നറിയിപ്പ് നല്‍കി. 2023-ലെ പൊതുജനാരോഗ്യ നിയമം അനുസരിച്ച്‌, വീടുകള്‍, സ്ഥാപനങ്ങള്‍ അല്ലെങ്കില്‍ തോട്ടങ്ങള്‍ക്ക് ചുറ്റും കൊതുകുകള്‍ പെരുകാൻ സാധ്യതയുള്ള സാഹചര്യങ്ങള്‍ കണ്ടെത്തിയാല്‍ 10,000 രൂപ വരെ പിഴ ചുമത്തും.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !