പ്രവാസി മലയാളി യുവതിയുടെ വാട്സ്ആപ്പ് സന്ദേശം; ഒടുവിൽ പോരാട്ടം വിജയം

കോട്ടയം : നല്ലൊരു ജീവിതം സ്വപ്നം കണ്ടാണ് ഭൂരിഭാഗം പേരും പ്രവാസിയാകുന്നത്. എന്നാൽ, അടിസ്ഥാന സൗകര്യങ്ങൾ പോലും ഇല്ലാതെ അന്യനാട്ടിൽ ഒറ്റപ്പെട്ടുപോയ ഒരുപാട് പേർ, അതിൽതന്നെ മലയാളികൾ.

ഇത്തരം അനുഭവങ്ങൾ പുതുമയുള്ളതല്ല. എന്നാൽ, പ്രവാസലോകത്തെ ചതിക്കുഴികളിൽ വീഴുന്ന മലയാളികൾക്ക് കൈത്താങ്ങാവാൻ ഒരു നാട് ഒന്നിക്കാറുണ്ട്. അങ്ങനെയിതാ, അതിജീവനത്തിന്റെ പുതുവെളിച്ചത്തിലേക്ക് ഒരു മലയാളി യുവതി കൂടി. ഭയത്തിന് കീഴടങ്ങാതെ, തന്നെ കാത്തിരിക്കുന്ന കുടുംബത്തെ ഓർത്ത് ആ യുവതി നടത്തിയ പോരാട്ടമാണ് ഒടുവിൽ വിജയം കണ്ടത്.ഭക്ഷണവും വീട്ടുമസ്ഥരുടെ ഉപദ്രവവും കൊണ്ട് ദുരിതമനുഭവിക്കുകയായിരുന്നു മലയാളി യുവതി. 

ആർഎംഎ പ്രസിഡന്റ് ഫൈസൽ ആലുവയ്ക്ക് അയച്ച വാട്സ്ആപ്പ് സന്ദേശത്തിലൂടെയാണ് പ്രശ്നങ്ങൾ പുറംലോകം അറിയുന്നത്. ദുരിതാനുഭവങ്ങളിൽ തളരാതെ സധൈര്യം മുന്നോട്ടു പോയ യുവതിയെ സഹായിക്കാൻ റൂവി മലയാളി അസോസിയേഷൻ (RMA) ഒപ്പം നിന്നു. ഇതോടെ രക്ഷാപ്രവർത്തനത്തിന് വഴിയൊരുങ്ങുകയായിരുന്നു. തുടർന്ന്, ഫൈസൽ സംഘടനയുടെ പ്രവർത്തകനായ ഡോ. സജി ഉതുപ്പനുമായി ബന്ധപ്പെട്ടു. അദ്ദേഹം നേരിട്ട് ഏജന്റുമായി സംസാരിച്ച് അടിയന്തര പരിഹാരത്തിന് ആവശ്യമായ നടപടികൾ സ്വീകരിക്കുകയും ചെയ്തു.

യുവതിക്ക് പുതിയ ജോലിക്ക് അവസരം ഒരുക്കാനും തീരുമാനമായി. യുവതിയുടെ നാട്ടിലുള്ള ഭർത്താവ് ആർഎംഎയുടെ ഇടപെടലിന് നന്ദി അറിയിച്ചു. ഈ സംഭവവും അതിന്റെ ഭാഗമായ ഇടപെടലും പ്രവാസി സമൂഹത്തിനുള്ളിൽ വിശ്വാസവും ആത്മവിശ്വാസവും വർധിപ്പിക്കുന്നു. ഭാവിയിലും ഇത്തരം പ്രവർത്തനങ്ങൾ ശക്തമായി തുടരുമെന്നും സംഘടന വ്യക്തമാക്കി. ഇത്തരം സാഹചര്യങ്ങളിൽ പ്രതികരിക്കാൻ തയാറായതാണ് യുവതിക്ക് രക്ഷയായത്, ആർഎംഎയുടെ സമയോചിത ഇടപെടലും തുണയായി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !