കൊച്ചി: മലയാള ഭാഷയുടെ സൃഷ്ടാവ് എഴുത്തച്ഛനല്ലെന്നും, ഭാഷാ സൃഷ്ടാക്കള്‍ ക്രിസ്ത്യന്‍ മിഷനറിമാരാണെന്നും എഴുത്തുകാരന്‍ വിനോയ് തോമസ്.
ഇക്കാര്യം തുറന്നുപറയുന്നത് കേരളത്തിലെ വരേണ്യ സാഹിത്യാചാര്യന്‍മാര്‍ ബോധപൂര്‍വം മറച്ചുപിടിച്ച ചില ചരിത്ര സത്യങ്ങള്‍ ഓര്‍മിപ്പിക്കാനാണെന്നും വിനോയ് തോമസ് പറഞ്ഞു. ദീപിക പത്രത്തിന്റെ നൂറ്റിനാല്‍പ്പതാം വാര്‍ഷിക വേളയിലാണ് വിനോയ് തോമസിന്റെ വിവാദ പരാമര്ശംപ്രസംഗത്തിലെ വിനോയിയുടെ പരാമര്‍ശങ്ങള്‍
ആരാണ് മലയാള ഭാഷ സൃഷ്‌ടിച്ചത്? നവംബർ ഒന്നിന് ഇരിട്ടി താലൂക്കില്‍ എന്നെ ഒരു പരിപാടിക്ക് ക്ഷണിച്ചു; മലയാളഭാഷാ വാരാചരണവുമായി ബന്ധപ്പെട്ട്. മലയാള ഭാഷ എങ്ങനെ ഉണ്ടായി എന്ന ചോദ്യത്തിന് മലയാള ഭാഷയ്ക്ക് ഒരു പിതാവുണ്ടെന്നും അത് എഴുത്തച്ഛൻ ആണെന്നും അവർ പറഞ്ഞു. എന്നാല്‍, ഞാൻ പറയട്ടെ, എഴുത്തച്ഛൻ എന്ന് പറയുന്നയാള്‍ ജീവിച്ചിരുന്നിട്ടില്ല. എഴുത്തച്ഛൻ ഒന്നും എഴുതിയിട്ടില്ല. ഇത് ഞാൻ തുഞ്ചൻ സർവകലാശാലയിലും പറഞ്ഞിട്ടുള്ളതാണ്. അവിടെ ഞാൻ വെല്ലുവിളി നടത്തിയതാണ്.
എഴുത്തച്ഛൻ എന്നു പറയുന്നയാള്‍ ജീവിച്ചിരുന്നിട്ടുണ്ടെങ്കിലും എന്തെങ്കിലും എഴുതിയിട്ടുണ്ടെങ്കിലും ഞാൻ എന്‍റെ എല്ലാ കാര്യങ്ങളും അവസാനിപ്പിക്കാം എന്നു വെല്ലുവിളിച്ചു. എഴുത്തച്ഛൻ എഴുതിയ ഒരു ഓലക്കഷണം കാണിക്കാനുണ്ടോയെന്നു ചോദിച്ച് വെല്ലുവിളിച്ചു. അപ്പോള്‍, സർവകലാശാലയിലെ ഡയറക്‌ടർ എഴുന്നേറ്റ് പോകുന്നതാണ് കണ്ടത്. പിന്നെ, എങ്ങനെയാണ് ഒരു ഭാഷാപിതാവ് ഉണ്ടായത്.മലയാള ഭാഷ ഉണ്ടാകുന്നത് വൈദേശികമായ പല ഭാഷകളുടെയും സങ്കലനം കൊണ്ടാണ്. നാലാം നൂറ്റാണ്ട് തൊട്ട് പേർഷ്യൻ, അറബ്, ചൈന ഉള്‍പ്പെടെയുള്ള പല രാജ്യക്കാരും കേരളത്തില്‍ വന്നിരുന്നു. പോർച്ചുഗീസുകാരും എത്തിയിരുന്നു. ഇവരെല്ലാം കച്ചവടത്തിനായിരുന്നു വന്നത്. ആ കച്ചവടത്തിനായി ക്രിസ്ത്യാനികളും ജൂതന്മാരും ഉള്‍പ്പെടെ വിവിധ മതക്കാരും ഉണ്ടായിരുന്നു. കാർഷികോത്പന്നങ്ങള്‍ ഉണ്ടോയെന്ന് അവർ അവരുടെ ഭാഷയില്‍ ചോദിക്കും. നമ്മള്‍ നമ്മുടെ ഭാഷയില്‍ മറുപടി പറയും.
അങ്ങനെ, അവരുടെ ഭാഷയും ഇവിടെയുണ്ടായിരുന്നവരുടെ ഭാഷയും കലർന്ന ഒരു വെങ്കലഭാഷയാണ് മലയാളം. ഇതില്‍, ഗദ്യമില്ലായിരുന്നു, കവിതയില്ലായിരുന്നു, ചെറുകഥയില്ലായിരുന്നു, ഇതില്‍ നോവല്‍ ഇല്ലായിരുന്നു, നാടകം ഇല്ലായിരുന്നു, വ്യാകരണമില്ലായിരുന്നു, നിഘണ്ടു ഇല്ലായിരുന്നു. ഭാഷയുടെ ഒരു സ്വഭാവവും ഇല്ലാത്ത പ്രാകൃതമായ ഭാഷയായിരുന്നുഅതേസമയം, വിനോയിയുടെ പരാമര്‍ശങ്ങള്‍ക്കെതിരെ സാമൂഹിക മാധ്യമങ്ങളില്‍ നിരവധി പേര്‍ രംഗത്തെത്തി. ചിലര്‍ വിനോയിയുടെ വാദത്തെ അനകൂലിക്കുന്നുമുണ്ട്.









.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.