കൊച്ചി - തേനി ഗ്രീൻ ഫീൽഡ് ആറുവരി പാത ഉപേക്ഷിച്ചതായി ദേശീയ പാത അതോറിറ്റി.

ഇടുക്കി: ഹൈറേഞ്ചുകാരുടെ സ്വപ്നപദ്ധതിയായ കൊച്ചി - തേനി ഗ്രീൻ ഫീൽഡ് ആറുവരി പാത ഉപേക്ഷിച്ചതായി ദേശീയ പാത അതോറിറ്റി.

വിവരാവകാശ രേഖയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. മാർച്ച് 21ന് ലഭിച്ച മറുപടിയിലാണ് പദ്ധതി ഉപേക്ഷിച്ചതായി അറിയിച്ചത്.

ഇതോടെ ജില്ലയുടെ വലിയ പ്രതീക്ഷയായിരുന്ന ഹൈവേ പ്രൊജക്റ്റിൻ്റെ സാധ്യത പഠന നടപടികളും നിർത്തിവച്ചു. നിലവിലെ പാതകളിലൂടെ അല്ലാതെ മലയോര മേഖലയിൽ പുതിയ പാത നിർമിക്കാനായിരുന്നു പദ്ധതി ലക്ഷ്യമിട്ടിരുന്നത്. എന്നാൽ ഹൈറേഞ്ച് മേഖലയിൽ ഭൂമി ഏറ്റെടുക്കുന്നതും നിർമാണ പ്രവർത്തനങ്ങളും വൻ സാമ്പത്തിക ബാധ്യത ഉണ്ടാക്കുമെന്ന് അധികൃതർ ചൂണ്ടിക്കാട്ടുന്നു.

ഇതുകാരണം ഡിപിആർ നടപടികൾ നിർത്തിവച്ചതായാണ് ദേശീയ പാത അതോറിറ്റിയുടെ വിശദീകരണം. കൊച്ചിയിൽ ആരംഭിച്ച് മൂവാറ്റുപുഴ, നെടുങ്കണ്ടം വഴി തമിഴ്‌നാട്ടിലെ തേനിയിൽ എത്തുന്ന തരത്തിലായിരുന്നു പാത വിഭാവനം ചെയ്തിരുന്നത്.സാമ്പത്തിക ബാധ്യത തടസമായി

ദക്ഷിണേന്ത്യയിലെ പ്രധാന നഗരങ്ങളായ കൊച്ചിയെയും മധുരയെയും കുറഞ്ഞ ദൂരത്തിൽ ബന്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഗ്രീൻ ഫീൽഡ് ഹൈവേ പ്രൊജക്റ്റ് പ്രഖ്യാപിച്ചത്. പാതയുടെ സാധ്യതകൾ വിലയിരുത്തുന്നതിനും അലൈൻമെൻ്റ് നിർണയിക്കുന്നതിനുമായി പ്രാഥമിക നടപടികൾ ഏതാനും വർഷങ്ങൾക്ക് മുൻപ് ആരംഭിച്ചിരുന്നു. മലയോര മേഖലയുടെ സമഗ്ര വികസനത്തിന് കാരണമാകുമായിരുന്ന പദ്ധതിയാണ് തുടക്കത്തിൽതന്നെ ഉപേക്ഷിക്കപ്പെട്ടത്.

ഭൂമി ഏറ്റെടുക്കൽ നടപടികൾക്കായി വലിയ തുക വേണ്ടിവരുമെന്നത് ഹൈവേ വികസനത്തിന് എക്കാലത്തും തിരിച്ചടിയാകാറുണ്ട്. മലയോര മേഖലയിലെ പാരിസ്ഥിതിക പ്രശ്നങ്ങളും നിർമാണത്തിന് വെല്ലുവിളിയാകുമെന്ന വിലയിരുത്തലുമുണ്ട്. ഗ്രീൻ ഫീൽഡ് ഹൈവേ പ്രൊജക്റ്റിലെ പ്രതിസന്ധികൾ നീക്കി നടപടികൾ പുനരാരംഭിക്കാൻ അടിയന്തര ഇടപെടൽ ഉണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !