വിവാദങ്ങളെ മാറ്റി നിർത്തു; ഇനി പാലായ്ക്ക് വികസനത്തിൻ്റെ രാഷ്ട്രീയം. ഷോൺ ജോർജ്.

പാലാ: പരസ്പ്പരം പഴിചാരലുകളും വിവാദങ്ങളും മാറ്റി വച്ച് ജനത്തെ ബാധിക്കുന്ന അടിസ്ഥാന സൗകര്യ വികസനത്തിന് ഒപ്പം ഓരോ സാധാരണക്കാരൻ്റെയും വരുമാനം വർദ്ധിപ്പിക്കാനും തൊഴിൽ കൊടുക്കാനും ഊന്നൽ കൊടുക്കുന്ന രാഷ്ട്രീയമായിരിക്കും പാലായിൽ സംഭവിക്കാൻ പോകുന്നത് എന്ന് എൻ ഡി എ പാലാ നിയോജക മണ്ഡലം സ്ഥാനാർത്ഥി അഡ്വ: ഷോൺ ജോർജ്.

ഓരോ സാധാരണക്കാരനും മാന്യമായി ജീവിക്കാൻ കഴിയുന്ന സാഹചര്യം സൃഷ്‌ടിക്കുക എന്നതാണ് ഞാൻ വിഭാവനം ചെയ്യുന്ന വികസനം. കാർഷിക മേഖലയിലുടെയും ടൂറിസം വികസനത്തിലുടെയും മാത്രമേ പാലായുടെ സമ്പദ്ഘടന തിരിച്ച് കൊണ്ടുവരുവാൻ കഴിയൂ. 

കാർഷിക മേഖലയെയും ടൂറിസത്തെയും സംയോജിപ്പിച്ചു കൊണ്ട് പാലായിൽ പുതിയ ഒരു കാർഷിക സംസ്‌കാരം കേന്ദ്ര പദ്ധതികളുടെ സഹായത്തോടെ രൂപപ്പെടുത്തി എടുക്കും. അതുവഴി നാട് വിട്ട് പോകേണ്ടിവന്ന യുവതലമുറയെ നാട്ടിൽ തിരികെ എത്തിക്കുകയും അവർക്ക് മാന്യമായി ജീവിക്കാൻ വേണ്ട സാഹചര്യം ഉറപ്പ് വരുത്തുകയും ചെയ്യുമെന്ന് ഷോൺ പറഞ്ഞു. 

തിരഞ്ഞൊപ്പിനോട് അനുബന്ധിച്ച് എൻഡിഎ നടത്തിയ കൊട്ടി കലാശത്തിൽ പ്രവർത്തകരെ കുരിശുപള്ളി കവലയിൽ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു ഷോൺ ജോർജ്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !