സൈബർ കുറ്റകൃത്യങ്ങളെ ഫലപ്രദമായി നേരിടാൻ സിം ബൈൻഡിങ്: സിം കാര്‍ഡ് മാറ്റിയാല്‍ ആപ്പ് പ്രവര്‍ത്തിക്കില്ല?

 ന്യൂഡൽഹി: മെസേജിങ് ആപ്പുകള്‍ വഴിയുള്ള തട്ടിപ്പുകള്‍ തടയുന്നതിന്റെ ഭാഗമായി 'സിം ബൈൻഡിങ്' സംവിധാനം പരീക്ഷിക്കാൻ ഒരുങ്ങി വാട്‌സാപ്പ്.ഫോണില്‍ നിന്ന് സിം കാർഡ് മാറ്റിയാല്‍ വാട്‌സാപ്പ് പ്രവർത്തനം നിർത്തുന്ന രീതിയാണിത്.

നിലവില്‍ പരീക്ഷണാടിസ്ഥാനത്തില്‍ തിരഞ്ഞെടുത്ത ഉപഭോക്താക്കള്‍ക്കാണ് ഈ ഫീച്ചർ ലഭ്യമാക്കിയിരിക്കുന്നത്. ഇതിന്റെ ഭാഗമായി, വാട്‌സാപ്പില്‍ രജിസ്റ്റർ ചെയ്തിട്ടുള്ള സിം കാർഡ് ഫോണിലുണ്ടോ എന്ന് പരിശോധിക്കാനുള്ള വേരിഫിക്കേഷൻ സന്ദേശങ്ങള്‍ ഉപഭോക്താക്കള്‍ക്ക് ലഭിച്ചുതുടങ്ങി. ഡിസംബർ 31-നകം പുതിയ സുരക്ഷാ നിയമങ്ങള്‍ നടപ്പാക്കണമെന്ന കേന്ദ്ര സർക്കാർ നിർദ്ദേശത്തെത്തുടർന്നാണ് ഈ നീക്കം.


നിലവിലെ സാഹചര്യത്തില്‍ വാട്‌സാപ്പ് അക്കൗണ്ട് തുടങ്ങാൻ മാത്രമേ സിം കാർഡിന്റെ ആവശ്യമുള്ളൂ. ഒരിക്കല്‍ രജിസ്റ്റർ ചെയ്തു കഴിഞ്ഞാല്‍ സിം മാറ്റിയാലും വൈഫൈ ഉപയോഗിച്ച്‌ ആപ്പ് പ്രവർത്തിപ്പിക്കാൻ സാധിക്കുമായിരുന്നു. ഈ പഴുത് ഉപയോഗിച്ച്‌ സിം ഉപേക്ഷിച്ചും മറ്റും തട്ടിപ്പുകാർ വ്യാജ സന്ദേശങ്ങള്‍ അയക്കുന്നത് തടയുക എന്നതാണ് പുതിയ മാറ്റത്തിലൂടെ ലക്ഷ്യമിടുന്നത്. 

വിദേശത്ത് നിന്നുള്‍പ്പെടെ വൈഫൈ വഴി നടത്തുന്ന സൈബർ കുറ്റകൃത്യങ്ങളെ ഫലപ്രദമായി നേരിടാൻ സിം ബൈൻഡിങ് സഹായിക്കും. ബാങ്കിങ് ആപ്പുകളിലും യു.പി.ഐ പ്ലാറ്റ്‌ഫോമുകളിലും നിലവില്‍ ഈ സുരക്ഷാ സംവിധാനമുണ്ട്. വാട്‌സാപ്പിന് പുറമെ ഷെയർചാറ്റ്, അറാട്ടൈ തുടങ്ങിയ പ്ലാറ്റ്‌ഫോമുകളും സിം ലിങ്കിങ് നിയമം പാലിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. കുറ്റവാളികളെ എളുപ്പത്തില്‍ കണ്ടെത്താനും പ്ലാറ്റ്‌ഫോമുകളിലെ സുതാര്യത വർദ്ധിപ്പിക്കാനും ടെലികോം വകുപ്പ് ഈ നീക്കത്തിന് വലിയ പ്രാധാന്യമാണ് നല്‍കുന്നത്. സിം മാറ്റുമ്പോഴോ പുതിയ ഫോണിലേക്ക് മാറുമ്പോഴോ ഇനി മുതല്‍ കൂടുതല്‍ കർശനമായ സുരക്ഷാ പരിശോധനകള്‍ ഉപഭോക്താക്കള്‍ നേരിടേണ്ടി വരും. ഇതോടെ വ്യാജ പ്രൊഫൈലുകള്‍ വഴിയുള്ള കുറ്റകൃത്യങ്ങള്‍ കുറയുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !