പാലാ ഇടനാട് ഇടമന വേദിക് സെന്ററിൽ നവചണ്ഡികാ യാഗം ഏപിൽ 9,10 തീയതികളിൽ

പാലാ: നാടിന്റെ നന്മയ്ക്കായി പാലാ ഇടമന വേദിക് സെൻ്ററിൻ്റെ നേതൃത്വത്തിൽ ഇടനാട് ഇടമന വേദിക് സെൻ്ററിൽ ഏറെ വിശിഷ്ടമായ നവചണ്ഡികാ യാഗം ഏപ്രിൽ 9,10 തീയതികളിലായി നടക്കും.

രണ്ട് ദിവസങ്ങളിലായി മീനച്ചിൽ താലൂക്കിൽ ആദ്യമായി നടക്കുന്ന നവചണ്ഡികാ യാഗത്തിന് മുഖ്യകാർമ്മികത്വം വഹിക്കുന്നത് കൊല്ലൂർ മൂകാംബിക ക്ഷേത്രം തന്ത്രി ഡോ.

രാമചന്ദ്രഅഡികയാണെന്നതും ഏറെ ശ്രദ്ധേയമാണ്. 9ന് വൈകിട്ട് 5.15ന് ആചാര്യസ്വീകരണത്തോടെ ചടങ്ങുകൾ ആരംഭിക്കും.തുടർന്ന് മഹാസങ്കൽപ്പ ഗണപതിപൂജ.ദീപാരാധന,ചണ്ഡികാ പാരായണം,കുമാരീപൂജ,സുവാസിനീപൂജ, കഷായനിവേദ്യം,ദീപാരാധന, കഷായതീർഥ വിതരണം.രാത്രി 8.30ന് പ്രസാദമൂട്ട്.രണ്ടാംദിവസമായ ഏപ്രിൽ 10നാണ് വിശിഷ്ടമായ ചണ്ഡികാ യാഗം നടക്കുന്നത്.

രാവിലെ 8.30ന് ഗണപതിപൂജ,കലശപൂജ, ദീപാരാധന തുടർന്ന് നവചണ്ഡികാ യാഗം ആരംഭം.11.30ന് മഹാപൂർണ്ണാഹൂതി,പട്ടുസാരി സമർപ്പണം,ദീപാരാധന എന്നിവയോടെ യാഗം അവസാനിക്കും. തുടർന്ന് 12.30ന് തീർഥപ്രസാദം വിതരണം, പ്രസാദമൂട്ട് എന്നിവ നടക്കും. 

നാടിന്റെയും നാട്ടാരുടേയും അഭിവൃദ്ധിയേയും ഐശ്വര്യത്തെയും യശ:സിനെയും കരുതി നടത്തുന്ന യാഗത്തിൽ എല്ലാവർക്കും പങ്കെടുക്കാമെന്ന് ഇടമന വേദിക് സെൻ്റർ മുഖ്യകാര്യദർശി ജിഷ്‌ണുവാസുദേവൻ നമ്പൂതിരി, അരുൺ മേനാച്ചേരി എന്നിവർ പാലാമീഡിയാ അക്കാഡമിയിൽ നടന്ന  വാർത്താസമ്മേളനത്തിൽ അറിയിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !