വ്യാജ ആധാർ കാർഡുകളും മലേഷ്യൻ കറൻസിയുമായി 14 ബംഗ്ലാദേശി പൗരന്മാർ പിടിയിൽ;

പശ്ചിമ ബംഗാളിലെ ജൽപൈഗുരി റോഡ് സ്റ്റേഷനിൽ വെച്ച് 14 ബംഗ്ലാദേശി പൗരന്മാരെ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സ് പിടികൂടി. ഡൽഹിയിലേക്ക് പോകുന്ന നോർത്ത് ഈസ്റ്റ് എക്സ്പ്രസിൽ നടത്തിയ പതിവ് പരിശോധനയ്ക്കിടെയാണ് അഞ്ച് പുരുഷന്മാരും അഞ്ച് സ്ത്രീകളും നാല് കുട്ടികളും അടങ്ങുന്ന സംഘം പിടിയിലായത്. ഇവരുടെ പക്കൽ നിന്ന് വ്യാജ ആധാർ കാർഡുകളും മലേഷ്യൻ കറൻസിയും കണ്ടെടുത്തു. 

ജോലി ആവശ്യത്തിനായി കശ്മീരിലേക്ക് പോകുകയായിരുന്നുവെന്നാണ് പ്രാഥമിക ചോദ്യം ചെയ്യലിൽ ഇവർ നൽകിയ മൊഴി.


സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടെത്തിയ ഇവരുടെ രേഖകൾ പരിശോധിച്ചപ്പോഴാണ് ആധാർ കാർഡുകൾ വ്യാജമാണെന്ന് തെളിഞ്ഞതെന്ന് ആർ‌പി‌എഫ് ഇൻസ്പെക്ടർ ബിപ്ലബ് ദത്ത അറിയിച്ചു. 


ഈഗ രേഖകൾ എങ്ങനെയാണ് സംഘടിപ്പിച്ചതെന്നും ഇതിന് പിന്നിൽ വൻകിട റാക്കറ്റുകൾ ഉണ്ടോ എന്നും പരിശോധിക്കാൻ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പിടിയിലായ ബംഗ്ലാദേശ് നിവാസികൾക്കെതിരെ നിയമവിരുദ്ധമായി അതിർത്തി കടന്നതിനും വ്യാജ രേഖകൾ ചമച്ചതിനും കേസെടുത്ത് മേൽനടപടികൾ സ്വീകരിച്ചു വരികയാണ്.

അതേസമയം, രാജ്യതലസ്ഥാനത്തും അനധികൃത കുടിയേറ്റക്കാർക്കെതിരെ കർശന നടപടികൾ തുടരുകയാണ്. ഡൽഹി പോലീസിന്റെ ഫോറിനർ സെൽ നടത്തിയ പ്രത്യേക പരിശോധനയിൽ വ്യാജ മെഡിക്കൽ വിസകൾ ഉപയോഗിച്ച് താമസിച്ചിരുന്ന പത്ത് ബംഗ്ലാദേശികളെ അറസ്റ്റ് ചെയ്തു. കാലാവധി കഴിഞ്ഞ വിസയുമായി ഇന്ത്യയിൽ തുടരുന്ന ഇവരെ നാടുകടത്താനുള്ള നടപടികൾ വിദേശി റീജിയണൽ രജിസ്ട്രേഷൻ ഓഫീസ് ആരംഭിച്ചു കഴിഞ്ഞു. അനധികൃത കുടിയേറ്റം തടയാൻ റെയിൽവേ സ്റ്റേഷനുകളിലും വിദേശികൾ താമസിക്കുന്ന ഇടങ്ങളിലും പരിശോധനകൾ ശക്തമാക്കിയിരിക്കുകയാണ് അധികൃതർ.


🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !