തിരഞ്ഞെടുപ്പു പ്രചാരണ ഭാഗമായി റെയിൽവേ ട്രാക്കിൽ കിടന്നു; നടൻ മൻസൂർ അലി ഖാനെതിരെ കേസ്

തിരഞ്ഞെടുപ്പു പ്രചാരണ ഭാഗമായി റെയിൽവേ ട്രാക്കിൽ കിടന്നു; നടൻ മൻസൂർ അലി ഖാനെതിരെ കേസ്

ചെന്നൈ: തിരഞ്ഞെടുപ്പു പ്രചാരണ ഭാഗമായി ലാൽഗുഡിയിൽ റെയിൽവേ ട്രാക്കിൽ കിടന്ന നടൻ മൻസൂർ അലി ഖാനെതിരെ കേസ്.

തിരുച്ചിറപ്പള്ളി ലാൽഗുഡിയിൽ സ്വന്തം പാർട്ടിയായ ഇന്ത്യ ജനനായക പുലികൾ കക്ഷിയുടെ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കാൻ നാമനിർദേശ പത്രിക സമർപ്പിച്ച ശേഷം നടത്തിയ പ്രചാരണത്തിനിടെയാണു കല്ലക്കുടി റെയിൽവേ സ്റ്റേഷനിൽ കയറി നെയിം ബോർഡിനു മുന്നിൽ റെയിൽവേ ട്രാക്കിൽ കിടന്നത്.

മുൻ മുഖ്യമന്ത്രി എം.കരുണാനിധിയുടെ പാതയാണു താൻ പിന്തുടരുന്നതെന്നു പറഞ്ഞായിരുന്നു പ്രകടനം. ഡിഎംകെയെയും അണ്ണാഡിഎംകെയെയും കണ്ടു സീറ്റിനായി അഭ്യർഥിച്ചെങ്കിലും ഇരുവരും കയ്യൊഴിഞ്ഞിരുന്നു. 

തുടർന്നാണു സ്വതന്ത്രനായത്. സ്റ്റേഷനിൽ അതിക്രമിച്ചു കയറിയതിനും ട്രാക്കിൽ കിടന്നതിനുമാണ് ആർപിഎഫ് കേസെടുത്തത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

90 ദിവസം കാത്തിരുന്നു…ഒടുവിൽ വൈദികന്റെ വേറിട്ട പ്രതിഷേധം

ഒടുവിൽ സർപ്രൈസ് പൊളിച്ചു അനുമോൾ ! #malayalam #film

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !