രണ്ടോ മൂന്നോ ആഴ്ചക്കുള്ളിൽ ഇറാനെതിരെ ശക്തമായ ആക്രമണം ഉണ്ടാകും; മുന്നറിയിപ്പ് നൽകി ട്രംപ്

ഇറാനെതിരെ കടുത്ത നീക്കമുണ്ടാകുമെന്ന ട്രംപിന്റെ പ്രഖ്യാപനത്തെ തുടർന്ന് ആഗോള വിപണികളിൽ കനത്ത ചാഞ്ചാട്ടം പ്രകടമായി. യുദ്ധം ഉടൻ അവസാനിപ്പിക്കുമെന്നും സൈനിക നടപടികൾ അവസാന ഘട്ടത്തിലാണെന്നും ട്രംപ് വ്യക്തമാക്കിയതോടെ വിപണയിൽ ആശങ്ക പടർന്നു. 


അസംസ്‌കൃത എണ്ണ വില അഞ്ച് ശതമാനം ഉയർന്നു. സെൻസെക്‌സ് 1,400 ലേറെ പോയന്റ് നഷ്ടംനേരിട്ടു. ഏഷ്യൻ സൂചികകളിലും നഷ്ടത്തിലാണ് വ്യാപാരം ആരംഭിച്ചത്. സ്വർണം വെള്ളി വിലയിലും ഇടിവ് പ്രകടമായി.

സൈനിക നീക്കം ഇറാൻ യുദ്ധം ആരംഭിച്ചതിന് ശേഷമുള്ള ആദ്യ ദേശീയ പ്രസംഗത്തിൽ പ്രസിഡന്റ് സൈനിക നീക്കങ്ങളെക്കുറിച്ച് ട്രംപ് സൂചന നൽകി. അമേരിക്കയുടെ പ്രധാന ലക്ഷ്യങ്ങൾ പൂർത്തിയാകാറായെന്ന് ട്രംപ് വ്യക്തമാക്കി. 

രണ്ടോ മൂന്നോ ആഴ്ചക്കുള്ളിൽ ഇറാനെതിരെ ശക്തമായ ആക്രമണം ഉണ്ടാകുമെന്ന് മുന്നറിയിപ്പും നൽകി. വിപണിയിലെ പ്രതികരണം യുദ്ധം രൂക്ഷമാകുമെന്ന സൂചനകൾ എണ്ണവില കുത്തനെ ഉയരാൻ കാരണമായി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !