ആളുകളെ പൊട്ടന്‍ കളിപ്പിച്ചു.. ഓൺലൈൻ മാധ്യമം.. വാര്‍ത്ത ഒന്നും കിട്ടാനില്ല, ഇല്ലെങ്കില്‍ നിർത്തി വേറെ പണിക്ക് പോകണം എന്ന് ഐറിഷ് മലയാളികള്‍..
"ദയവായി ശ്രദ്ധിക്കുക – ഇന്ന് ഏപ്രിൽ 1 ആണ്!" എന്ന് വാര്‍ത്തയ്ക്ക് അവസാനം ഓൺലൈൻ മാധ്യമം.. കുറിപ്പ് എഴുതിയിട്ടുണ്ട്. അതാണ് സത്യം, വായനക്കാരെ വിഡ്ഢിത്തം നിറഞ്ഞ പോസ്റ്റ് ഇട്ടു, ഏപ്രിൽ ഫൂള്‍ ആക്കുക, ഒരു മാധ്യമത്തിന്റെ ധര്‍മം അല്ല.
ചുവടെ കൊടുത്തിരിക്കുന്നത് ആണ് വാര്‍ത്ത,
ഡബ്ലിൻ : നാട്ടിൽ നിന്നും അവധി കഴിഞ്ഞ് മടങ്ങിയെത്തിയ മലയാളി കുടുംബത്തിന് ഡബ്ലിൻ എയർപോർട്ടിൽ കസ്റ്റംസ് അധികൃതർ €1500 പിഴ ചുമത്തി. യൂറോപ്യൻ യൂണിയന് പുറത്തുനിന്നുള്ള ഇറച്ചി, മീൻ ഉൽപ്പന്നങ്ങളുടെ ഇറക്കുമതി നിരോധനം ലംഘിച്ചതിനാണ് നടപടി. കുടുംബത്തിന്റെ ബാഗേജിൽ നിന്നും സീൽ ചെയ്യാത്ത പാക്കറ്റുകളിൽ സൂക്ഷിച്ചിരുന്ന മീൻ അച്ചാറും പോത്തിറച്ചിയും അധികൃതർ കണ്ടെടുത്തു.
യൂറോപ്പിൽ പടർന്നുപിടിക്കുന്ന ആഫ്രിക്കൻ സ്വൈൻ ഫീവർ (African Swine Fever) പോലുള്ള രോഗങ്ങൾ തടയുന്നതിന്റെ ഭാഗമായി കഴിഞ്ഞ ആഴ്ച മുതൽ എയർപോർട്ടുകളിൽ പരിശോധന കർശനമാക്കിയിരുന്നു. പ്രത്യേകിച്ച് ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള വിമാനങ്ങളിലെ യാത്രക്കാരുടെ ബാഗുകൾ സ്കാൻ ചെയ്യാനും ആവശ്യമെങ്കിൽ തുറന്നു പരിശോധിക്കാനും കസ്റ്റംസ് ഉദ്യോഗസ്ഥർക്ക് പ്രത്യേക നിർദ്ദേശം നൽകിയിട്ടുണ്ട്.
പുതിയ നിയമങ്ങൾ ഇങ്ങനെ :
ഇറച്ചിയും മീനും നിരോധിച്ചു: പച്ചയോ, ഉണക്കിയതോ, പാകം ചെയ്തതോ ആയ ഒരു തരത്തിലുള്ള ഇറച്ചി, മീൻ ഉൽപ്പന്നങ്ങളും അയർലണ്ടിലേക്ക് കൊണ്ടുവരാൻ അനുവാദമില്ല. നിയമം ലംഘിക്കുന്നവർക്ക് മുൻപ് നൽകിയിരുന്ന താക്കീതിന് പകരം ഇനി മുതൽ നേരിട്ട് €1000 മുതൽ €5000 വരെ പിഴ ഈടാക്കും. സീൽ ചെയ്തവയ്ക്കും നിരോധനം: കടകളിൽ നിന്നും വാങ്ങുന്ന സീൽ ചെയ്ത പാക്കറ്റുകളിലെ മീൻ, ഇറച്ചി ഉൽപ്പന്നങ്ങൾക്കും ഈ നിരോധനം ബാധകമാണ്. നാട്ടിൽ നിന്നും അമ്മയുണ്ടാക്കിയ അച്ചാറും മറ്റും കൊണ്ടുവരുന്ന പതിവ് ഇതോടെ അവസാനിക്കുമെന്ന ആശങ്കയിലാണ് അയർലണ്ടിലെ മലയാളി സമൂഹം. ഓണം, ക്രിസ്മസ് തുടങ്ങിയ ആഘോഷങ്ങൾക്ക് നാട്ടിൽ നിന്നും പലഹാരങ്ങൾ എത്തിക്കുന്നത് ഇനി മുതൽ ബുദ്ധിമുട്ടാകും.
പ്രത്യേക അറിയിപ്പ് :
ദയവായി ശ്രദ്ധിക്കുക – ഇന്ന് ഏപ്രിൽ 1 ആണ്!
ഇത്തരം ഒരു വാര്‍ത്ത കേള്‍ക്കുമ്പോള്‍ ആളുകള്‍ ആദ്യം പുതിയ നിയമം വന്നുവെന്ന് കരുതി അതിന്റെ പുറകെ നെട്ടോട്ടം ഓടും, കാരണം ഇത്തിരി അച്ചാറും ഉണക്ക മീനും ഇറച്ചിയും നാട്ടില്‍ നിന്ന് കൊണ്ട് വരും. കൂടാതെ ഇപ്പോള്‍ ഹോളിഡേ സമയമാണ്. ആരും ഒരിടത്തും ഓടിച്ചിട്ട് പിടിക്കുന്നില്ല. എല്ലാം പഴയപോലെ തന്നെ. നിയമം ഉണ്ട് നിയന്ത്രണം പാലിക്കണം.
പിന്നെ ആര്‍ക്ക് ആണ് പ്രശ്നം.. ?
ഇത്തരം വാര്‍ത്തകള്‍ പടച്ചു വിടുന്നത് അയര്‍ലണ്ടില്‍ ഉള്ള മലയാളിക്കടക്കാരെ സഹായിക്കാന്‍ ആകും. അതായത് ആളുകള്‍ നാട്ടില്‍ നിന്നും കൊണ്ടുവരും അത് തടയുക, പിന്നീട് അവിടെ നിന്നും വാങ്ങിക്കും psychology ക്കല്‍ മൂവ്.. അത് തന്നെ... ശരിയായ ഉറവിടം പരിശോധിക്കുക..
ഡബ്ലിൻ വിമാനത്താവളത്തിലെ (Dublin Airport) പ്രധാന ഇറക്കുമതി നിയമങ്ങളും കസ്റ്റംസ് ചട്ടങ്ങളും താഴെ പറയുന്നവയാണ്. 2026-ൽ സുരക്ഷാ പരിശോധനകളിലും ഡ്യൂട്ടി ഫ്രീ പരിധികളിലും ചില മാറ്റങ്ങൾ വന്നിട്ടുണ്ട്.
1. ഡ്യൂട്ടി ഫ്രീ പരിധികൾ (യൂറോപ്യൻ യൂണിയന് പുറത്തുനിന്നും വരുന്നവർക്ക്)
നിങ്ങൾ ബ്രിട്ടൻ (UK), കാനറി ഐലൻഡ്സ് തുടങ്ങിയ നോൺ-ഇയു (Non-EU) രാജ്യങ്ങളിൽ നിന്നാണ് വരുന്നതെങ്കിൽ താഴെ പറയുന്നവ നികുതിയില്ലാതെ കൊണ്ടുവരാം:
പൊതുവായ സാധനങ്ങൾ: മുതിർന്നവർക്ക് €430 (ഏകദേശം ₹38,000) വരെയുള്ള സാധനങ്ങൾ. 15 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് ഇത് €215 ആണ്.
മദ്യം:
1 ലിറ്റർ സ്പിരിറ്റ് (22%-ന് മുകളിൽ ആൽക്കഹോൾ ഉള്ളത്) അല്ലെങ്കിൽ 2 ലിറ്റർ വൈൻ/ഷെറി.
4 ലിറ്റർ വൈൻ കൂടാതെ 16 ലിറ്റർ ബിയർ.
പുകയില: 200 സിഗരറ്റ് അല്ലെങ്കിൽ 250 ഗ്രാം പുകയില.
പണം: കൈവശം €10,000-ന് മുകളിൽ പണമോ സ്വർണമോ ഉണ്ടെങ്കിൽ അത് കസ്റ്റംസിൽ ഡിക്ലയർ ചെയ്യണം.
2. 2026-ലെ പുതിയ സുരക്ഷാ നിയമങ്ങൾ (ലിക്വിഡ് റൂൾസ്)
ഡബ്ലിൻ എയർപോർട്ടിലെ പുതിയ സി3 (C3) സ്കാനറുകൾ വന്നതോടെ ചില മാറ്റങ്ങളുണ്ട്:
ലിക്വിഡ്/ജെൽ: ടെർമിനൽ 2-ലെ പുതിയ സ്കാനറുകൾ വഴി 2 ലിറ്റർ വരെയുള്ള ദ്രാവകങ്ങൾ ബാഗിൽ തന്നെ വെച്ച് കൊണ്ടുപോകാം. ഇത് പ്രത്യേകം പ്ലാസ്റ്റിക് കവറിൽ മാറ്റേണ്ടതില്ല.
ഇലക്ട്രോണിക്സ്: ലാപ്ടോപ്പ്, ടാബ്‌ലെറ്റ് തുടങ്ങിയവ ബാഗിൽ നിന്ന് പുറത്തെടുക്കാതെ തന്നെ സ്കാൻ ചെയ്യാൻ സാധിക്കും.
3. ഭക്ഷണസാധനങ്ങളും ചെടികളും
അയർലൻഡിലേക്ക് ഭക്ഷണം കൊണ്ടുവരുന്നതിൽ കർശന നിയന്ത്രണങ്ങളുണ്ട്:
മാംസം, പാൽ ഉൽപ്പന്നങ്ങൾ: യൂറോപ്യൻ യൂണിയന് പുറത്തുനിന്നുള്ള രാജ്യങ്ങളിൽ നിന്ന് ഇവ കൊണ്ടുവരുന്നത് നിരോധിച്ചിരിക്കുന്നു.
പഴങ്ങളും പച്ചക്കറികളും: മിക്ക പഴങ്ങളും ചെടികളും കൊണ്ടുവരുന്നതിന് 'ഫൈറ്റോസാനിറ്ററി സർട്ടിഫിക്കറ്റ്' (Phytosanitary Certificate) ആവശ്യമാണ്.
4. യൂറോപ്യൻ യൂണിയനുള്ളിൽ നിന്നുള്ളവർക്ക് (EU Arrivals)
2025 ഡിസംബർ മുതൽ പുകയില ഉൽപ്പന്നങ്ങൾ കൊണ്ടുവരുന്നതിന് അയർലൻഡ് കർശനമായ പരിധി നിശ്ചയിച്ചിട്ടുണ്ട്:
പരമാവധി 800 സിഗരറ്റ് അല്ലെങ്കിൽ 1 കിലോ പുകയില മാത്രമേ കൊണ്ടുവരാൻ പാടുള്ളൂ. ഇതിൽ കൂടുതൽ കൊണ്ടുവന്നാൽ പിടിച്ചെടുക്കാൻ സാധ്യതയുണ്ട്
ഡബ്ലിൻ വിമാനത്താവളം വഴി മനുഷ്യ ഉപഭോഗത്തിനായി മാംസം ഇറക്കുമതി ചെയ്യുന്നതുമായി ബന്ധപ്പെട്ട നിയമങ്ങൾ താഴെ പറയുന്നവയാണ്:
മാംസം കൊണ്ടുവരുന്നതിനുള്ള പ്രധാന നിയമങ്ങൾ:
യൂറോപ്യൻ യൂണിയന് (EU) പുറത്തുള്ള രാജ്യങ്ങളിൽ നിന്ന്: വ്യക്തിഗത ആവശ്യങ്ങൾക്കായി മാംസമോ (ഉദാഹരണത്തിന്: സോസേജ്, ഹാം, ഉണക്ക ഇറച്ചി) പാൽ ഉൽപന്നങ്ങളോ അയർലൻഡിലേക്ക് കൊണ്ടുവരാൻ അനുവാദമില്ല. മൃഗരോഗങ്ങൾ പടരുന്നത് തടയാനാണിത്.
യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ നിന്ന്: സ്വന്തം ആവശ്യത്തിനായുള്ള മാംസവും പാൽ ഉൽപന്നങ്ങളും കൊണ്ടുവരാവുന്നതാണ്. ഇവയ്ക്ക് സാധാരണയായി നിയന്ത്രണങ്ങളില്ല.
ബ്രിട്ടനിൽ (UK) നിന്ന്: ബ്രെക്സിറ്റിന് ശേഷം കർശനമായ നിയന്ത്രണങ്ങളുണ്ട്. വാണിജ്യപരമായ ഇറക്കുമതിക്ക് വെറ്ററിനറി പരിശോധനകൾ നിർബന്ധമാണ്.
വാണിജ്യ ഇറക്കുമതി (Commercial Import): ബിസിനസ്സ് ആവശ്യങ്ങൾക്കായി മാംസം കൊണ്ടുവരുമ്പോൾ ഡബ്ലിൻ വിമാനത്താവളത്തിലെ ബോർഡർ കൺട്രോൾ പോസ്റ്റിൽ (BCP) പരിശോധനയ്ക്ക് വിധേയമാക്കണം.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:
നിയമലംഘനം: നിയമവിരുദ്ധമായി മാംസ ഉൽപന്നങ്ങൾ കൊണ്ടുവന്നാൽ അവ പിടിച്ചെടുക്കുകയും നശിപ്പിക്കുകയും ചെയ്യുന്നതാണ്.
മുൻകൂർ അറിയിപ്പ്: വാണിജ്യ ഇറക്കുമതിക്കാരാണെങ്കിൽ 24 മണിക്കൂർ മുമ്പ് 'TRACES NT' വഴി വിവരം അറിയിക്കേണ്ടതുണ്ട്.
കൂടുതൽ വിവരങ്ങൾക്ക് അയർലൻഡ് കൃഷി വകുപ്പിന്റെ (Department of Agriculture, Food and the Marine) ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.
www.gov.ie/en/department-of-agriculture-food-and-the-marine/







.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.