മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായിരുന്ന മൊഹ്സിന കിദ്വായ് അന്തരിച്ചു

ന്യൂഡൽഹി: മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായിരുന്ന മൊഹ്സിന കിദ്വായ് (94) അന്തരിച്ചു. ഇന്നു പുലർച്ചെ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. 

നോയിഡ സെക്ടർ–40ലെ എഫ്–52ാം നമ്പർ വീട്ടിൽനിന്ന് ഉച്ചകഴിഞ്ഞ് 3ന് മൃതദേഹം സംസ്കാരത്തിനായി കൊണ്ടുപോകും. നിസാമുദ്ദീൻ സെമിത്തേരിയിൽ വൈകുന്നേരം അഞ്ചോടെയാണ് സംസ്കാരം. ഭർത്താവ്: ഖലീൽ ആർ. കിദ്വായ്. മൂന്ന് പെൺമക്കളുണ്ട്. 


ഉത്തർപ്രദേശിലെ ബരാബങ്കി ജില്ലയിൽനിന്നുള്ള മൊഹ്സിന കിദ്വായി ഇന്ദിരാ ഗാന്ധി, രാജീവ് ഗാന്ധി മന്ത്രിസഭകളിൽ പ്രധാന വകുപ്പുകളുടെ ചുമതല വഹിച്ചിരുന്നു. ആറ്, ഏഴ്, എട്ട് ലോക്സഭകളിൽ മീററ്റിനെ പ്രതിനിധീകരിച്ചിരുന്നു. 2004 മുതൽ 2016 വരെ ഛത്തിസ്ഗഡിൽനിന്നുള്ള രാജ്യസഭാംഗമായിരുന്നു. 

യുപി സർക്കാരിലും മന്ത്രിയായിരുന്നു. എഐസിസി ജനറൽ സെക്രട്ടറിയായിരുന്നു. സോണിയ ഗാന്ധിയുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന നേതാവുകൂടിയായിരുന്നു അവർ. 2007ൽ കേരളത്തിന്റെ ചുമതലയുള്ള എഐസിസി അംഗമായിരുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

മലബാർ കലാപവും മാറാടും ഞങ്ങൾ മറക്കി​ല്ല.

വിജയുടെ രാഷ്ട്രീയത്തിന് പിന്നിൽ ആരാണ്? | TVK ഫണ്ടിംഗിന്റെ ഇരുണ്ട രഹസ്യങ്ങൾ

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !