മണിപ്പൂരിൽ വീണ്ടും വ്യാപകമായ അക്രമങ്ങൾ; വെടിവെപ്പിൽ മൂന്നുപേർ കൊല്ലപ്പെട്ടു

മണിപ്പൂർ: മണിപ്പൂരിൽ സമാധാനം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾക്കിടെ വീണ്ടും വ്യാപകമായ അക്രമങ്ങൾ റിപ്പോർട്ട് ചെയ്തു. വെള്ളിയാഴ്ച പുലർച്ചെയോടെ രണ്ട് വ്യത്യസ്ത സ്ഥലങ്ങളിലുണ്ടായ വെടിവെപ്പിൽ മൂന്നുപേർ കൊല്ലപ്പെട്ടു. തങ്ഖുലിലെ മുള്ളം ഗ്രാമത്തിൽ പുലർച്ചെ 5.30-ഓടെ ആരംഭിച്ച അക്രമങ്ങളിൽ നിരവധി വീടുകൾ നശിച്ചു. 


ഉഖ്രുൽ ജില്ലയിലെ സിനകൈതെ ഗ്രാമത്തിലുണ്ടായ മറ്റൊരു ആക്രമണത്തിൽ കാംജോങ് സ്വദേശിയായ 29-കാരൻ വെടിയേറ്റു മരിച്ചു. സായുധ സംഘങ്ങൾ പതിയിരുന്ന് നടത്തിയ ആക്രമണമാണിതെന്നാണ് പ്രാഥമിക വിവരം.


സംസ്ഥാനത്ത് സമാധാനം നിലനിർത്താൻ മുഖ്യമന്ത്രി ആഹ്വാനം ചെയ്തതിന് തൊട്ടുപിന്നാലെയുണ്ടായ ഈ സംഭവങ്ങൾ സർക്കാരിന് വലിയ തലവേദനയായിരിക്കുകയാണ്. 


പുതിയ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ കുക്കി സംഘടനകൾ അക്രമത്തെ അപലപിക്കുകയും കുറ്റവാളികളെ ഉടൻ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

മേഖലയിൽ കൂടുതൽ സുരക്ഷാ സേനയെ വിന്യസിച്ചിട്ടുണ്ട്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !