വോട്ടർമാർക്ക് സ്ഥാനാർഥികളുടെ വക സ്വർണക്കമ്മലും മൂക്കുത്തിയും; തന്നെ കുടുക്കാനായി എതിരാളികളാണു സ്വർണമൂക്കുത്തി നൽകുന്നതെന്ന് സ്ഥാനാർഥി

വോട്ടർമാർക്ക് സ്ഥാനാർഥികളുടെ വക സ്വർണക്കമ്മലും മൂക്കുത്തിയും; തന്നെ കുടുക്കാനായി എതിരാളികളാണു സ്വർണമൂക്കുത്തി നൽകുന്നതെന്ന് സ്ഥാനാർഥി

കോയമ്പത്തൂർ:  വോട്ടെടുപ്പിനു മണിക്കൂറുകൾക്കു മുൻപു വോട്ടർമാർക്ക് സ്ഥാനാർഥികളുടെ വക സ്വർണക്കമ്മലും മൂക്കുത്തിയും. കോയമ്പത്തൂർ ജില്ലയിലെ കിണത്തുക്കടവ്, മേട്ടുപ്പാളയം നിയോജക മണ്ഡലങ്ങളിലാണു സംഭവം. 

കിണത്തുക്കടവിൽ ഡിഎംകെ സ്ഥാനാർഥിയുടെ പേരിലാണ് ഒരു ഗ്രാം കമ്മൽ നൽകിയതെങ്കിൽ മേട്ടുപ്പാളയത്ത് സ്വതന്ത്ര സ്ഥാനാർഥിയാണു മൂക്കുത്തിയുമായെത്തിയത്.

അണ്ണാ ഡിഎംകെ ശരാശരി 1,000 രൂപ വീതം വോട്ടർമാർക്കു നൽകിയപ്പോൾ ഡിഎംകെ 2,000 മുതൽ 5,000 രൂപ വരെ ഇവിടെ നൽകിയതായി പറയുന്നു. ഡിഎംകെ വിമതനും സ്വതന്ത്ര സ്ഥാനാർഥിയുമായ ടി.ആർ.ഷൺമുഖസുന്ദരം മൂക്കുത്തി നൽകിയതായാണ് ആരോപണം.

പക്ഷേ, തന്നെ കുടുക്കാനായി എതിരാളികളാണു സ്വർണമൂക്കുത്തി നൽകുന്നതെന്നാണ് അദ്ദേഹം പറയുന്നത്. റിയൽ എസ്റ്റേറ്റ് വ്യവസായിയായ ഷൺമുഖസുന്ദരം സ്ഥലം പണയപ്പെടുത്തി കോയമ്പത്തൂരിലെ പ്രമുഖ വ്യക്തിയിൽ നിന്നു 100 കോടി വാങ്ങിയാണു പ്രചാരണം നയിക്കുന്നതെന്ന് എതിർ വിഭാഗം ഇൻകം ടാക്സ് വകുപ്പിനു പരാതി നൽകിയിരുന്നു.

ഇതേത്തുടർന്ന് വീട്ടിൽ അഞ്ചു മണിക്കൂറോളം നീണ്ട പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

90 ദിവസം കാത്തിരുന്നു…ഒടുവിൽ വൈദികന്റെ വേറിട്ട പ്രതിഷേധം

ഒടുവിൽ സർപ്രൈസ് പൊളിച്ചു അനുമോൾ ! #malayalam #film

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !