മണലെടുപ്പിന് സമാന്തര കമ്മിറ്റിയുണ്ടാക്കി 6,26,07,003 രൂപ കവർന്നു; സി.പി.എം. ഭരിക്കുന്ന മലപ്പട്ടം ഗ്രാമപ്പഞ്ചായത്തിലെ രണ്ട് മുൻ പ്രസിഡന്റുമാരും ആറു സെക്രട്ടറിമാരുമുൾപ്പെടെ 23 പേർക്കെതിരെ വിജിലൻസ് കുറ്റപത്രം

കണ്ണൂർ: മണലെടുപ്പിന് സമാന്തര കമ്മിറ്റിയുണ്ടാക്കി 6,26,07,003 രൂപ കവർന്നെന്ന കേസിൽ സി.പി.എം. ഭരിക്കുന്ന മലപ്പട്ടം ഗ്രാമപ്പഞ്ചായത്തിലെ രണ്ട് മുൻ പ്രസിഡന്റുമാരും ആറു സെക്രട്ടറിമാരുമുൾപ്പെടെ 23 പേർക്കെതിരെ വിജിലൻസ് കുറ്റപത്രം സമർപ്പിച്ചു. 


2007 മുതൽ 2012 വരെ അഡൂർ, കോവുന്തല (ഒണക്കുകണ്ടം), ചൂളിയാട്, പരിപ്പൻകടവ് എന്നിവിടങ്ങളിൽനിന്ന് മണലെടുത്ത കേസിലാണ് സി.പി.എം. നേതാക്കളായ മുൻ പഞ്ചായത്ത് പ്രസിഡന്റുമാരും പൂഴിത്തൊഴിലാളി കമ്മിറ്റി ഭാരവാഹികളുമായവർക്കെതിരെ കുറ്റപത്രം സമർപ്പിക്കപ്പെട്ടത്. മണലെടുക്കാനുള്ള കടവ് കമ്മിറ്റികൾക്ക് പകരം പൂഴിത്തൊഴിലാളി കമ്മിറ്റികളുണ്ടാക്കിയാണ് അഞ്ചുവർഷക്കാലം കൊള്ള നടത്തിയത്.


നിയമവിധേയമല്ലാതെ സ്വകാര്യ വ്യക്തികളെ മാത്രം ഉൾപ്പെടുത്തി രൂപവത്കരിച്ച പൂഴിത്തൊഴിലാളി കമ്മിറ്റികളാണ് മണൽവാരലും വില്പനയുമടക്കം കൈകാര്യം ചെയ്തിട്ടുള്ളതെന്നാണ് വിജിലൻസ് കണ്ടെത്തിയത്.

മലപ്പട്ടം സർവീസ് സഹകരണ ബാങ്കിൽ അനധികൃത പൂഴിത്തൊഴിലാളി കമ്മിറ്റി തുറന്ന നാല് അക്കൗണ്ടിലായി 8,33,18,974 രൂപയാണ് എത്തിയത്. 


എന്നാൽ, അതേ കാലത്തെ മലപ്പട്ടം പഞ്ചായത്തിലെ മണൽ വിറ്റുവരവ് രജിസ്റ്ററിൽ 2,07,11,971 രൂപയുടെ പൂഴി മാത്രമാണ് വിറ്റതായി കാണിച്ചത്. അനധികൃത പൂഴിത്തൊഴിലാളി കമ്മിറ്റികൾ വഴി മണൽ വിറ്റ് 6,26,07,003 രൂപയുടെ നഷ്ടം പഞ്ചായത്തിനും സർക്കാറിനും വരുത്തിവെച്ചെന്നും പ്രതികൾ പരസ്പരം അന്യായമായ നേട്ടമുണ്ടാക്കിയെന്നും കുറ്റപത്രത്തിൽ പറയുന്നു. മണൽവില്പനയുടെ മറവിൽ തുടർച്ചയായി നിയമലംഘനങ്ങൾ നടക്കുന്നതായി അറിഞ്ഞിട്ടും സെക്രട്ടറിമാരും പഞ്ചായത്ത് പ്രസിഡന്റുമാരും ക്ലാർക്കുമാരും കടവ് വാച്ച്‌മാൻമാരും അനധികൃത പൂഴിത്തൊഴിലാളി കമ്മിറ്റിയുടെ ഭാരവാഹികളും ഗൂഢാലോചന നടത്തി മണൽക്കടവുകളിൽനിന്ന് നിയമവിരുദ്ധമായി ശേഖരിച്ച് മണൽ വിൽക്കാൻ അവസരമുണ്ടാക്കിയെന്നും ഉദ്യോഗസ്ഥർ അവരുടെ ചുമതല നിർവഹിച്ചില്ലെന്നും വിജിലൻസ്‌ ഡിവൈ.എസ്‌.പി. ബാബു പെരിങ്ങേത്ത്‌ സമർപ്പിച്ച കുറ്റപത്രം ചൂണ്ടിക്കാട്ടുന്നു. 

നദീതീര സംരക്ഷണ നിയമവും മണൽവാരൽ നിയന്ത്രണ ചട്ടവും അട്ടിമറിച്ചു മണലെടുപ്പിന് സമാന്തര കമ്മിറ്റിയുണ്ടാക്കി 6,26,07,003 രൂപ കവർന്നെന്ന കേസിൽ, കേരള നദീതീര സംരക്ഷണനിയമവും മണൽവാരൽ നിയന്ത്രണ ചട്ടവും അട്ടിമറിച്ചാണ് മലപ്പട്ടത്തെ സി.പി.എം. നേതാക്കൾ കൊള്ളനടത്തിയതെന്ന് വിജിലൻസ് കുറ്റപത്രം വ്യക്തമാക്കുന്നു. 2002-ലെ നിയമപ്രകാരം ഗ്രാമപ്പഞ്ചായത്തുകളുടെ പരിധിയിലെ പുഴകളിൽനിന്ന് മണൽ വിലനിശ്ചയിച്ച് വിൽക്കുന്നതിനുള്ള അധികാരം അതത് പഞ്ചായത്തുകൾക്കാണ്. വിലനിർണയം, അളവ്, കടവുകളുടെ സുരക്ഷ എന്നിവ നോക്കേണ്ടത് കടവ് കമ്മിറ്റികളാണ്. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ്, സെക്രട്ടറി, പ്രദേശത്തെ അസിസ്റ്റന്റ് എൻജിനീയർ, കേരള വാട്ടർ അതോറിറ്റി അസിസ്റ്റന്റ് എൻജിനീയർ, വില്ലേജ് ഓഫീസർ എന്നിവർ അനൗദ്യോഗിക അംഗങ്ങളായും പ്രവർത്തിക്കും. കളക്ടർ നാമനിർദേശം ചെയ്യുന്ന രണ്ട് പരിസ്ഥിതി പ്രവർത്തകരും അംഗങ്ങളായിരിക്കണം. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കടവ് കമ്മിറ്റിയുടെ ചെയർമാനായും സെക്രട്ടറി കൺവീനറായും പ്രവർത്തിക്കണമെന്നും ചട്ടത്തിൽ പറയുന്നുണ്ട്. എന്നാൽ, 2007 മുതൽ 2012 വരെയുള്ള കാലഘട്ടത്തിൽ മലപ്പട്ടം ഗ്രാമപ്പഞ്ചായത്തിലെ അഡൂർ കോവുന്തല (ഒണക്കുകണ്ടം), ചൂളിയാട്, പരിപ്പൻ കടവ് എന്നിവിടങ്ങളിൽനിന്ന് മണലെടുക്കുന്നതിന് കടവുകമ്മിറ്റികൾ എന്ന ഔദ്യോഗിക സംവിധാനത്തെ ദുരുപയോഗം ചെയ്തു. സമാന്തരവും നിയമവിധേയമവുമല്ലാത്തതും സ്വകാര്യവ്യക്തികളെ മാത്രം ഉൾപ്പെടുത്തി രൂപവത്കരിച്ച അനധികൃത പൂഴിത്തൊഴിലാളി കമ്മിറ്റികളാണ് മണൽവാരലും വിൽപ്പനയുമടക്കം ചെയ്തത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !