പശ്ചിമേഷ്യൻ സംഘർഷം പ്രവാസികളുടെ യാത്ര ദുരിതത്തിലാക്കുന്നു; അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രത്തിന് കത്തയച്ച് രമേശ് ചെന്നിത്തല

പശ്ചിമേഷ്യൻ സംഘർഷം പ്രവാസികളുടെ യാത്ര ദുരിതത്തിലാക്കുന്ന സാഹചര്യത്തിൽ, വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് രമേശ് ചെന്നിത്തല കേന്ദ്രത്തിന് കത്തയച്ചു. 


ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള വിമാന സർവീസുകൾ വെട്ടിക്കുറച്ചതും ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടിയതും സാധാരണക്കാരായ പ്രവാസികളെ വലിയ പ്രതിസന്ധിയിലാക്കിയിരിക്കുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.


മെയ് 31 വരെ വിമാന കമ്പനികൾക്ക് ഏർപ്പെടുത്തിയ പുതിയ നിബന്ധനകൾ മൂലം എയർ ഇന്ത്യ ഉൾപ്പെടെയുള്ള കമ്പനികൾ നൂറുകണക്കിന് സർവീസുകളാണ് റദ്ദാക്കിയത്. ഇൻഡിഗോയുടെ സർവീസുകളിൽ 90 ശതമാനത്തോളം കുറവുണ്ടായി. 


ഈ സാഹചര്യം മുതലെടുത്ത് വിദേശ വിമാന കമ്പനികൾ ടിക്കറ്റ് നിരക്ക് വൻതോതിൽ വർധിപ്പിക്കുകയാണ്. ഈ കൊള്ള അവസാനിപ്പിക്കാൻ കേന്ദ്ര വ്യോമയാന മന്ത്രാലയം നയതന്ത്ര തലത്തിൽ ഇടപെടണമെന്നും, 

പ്രവാസികൾക്കായി പ്രത്യേക നിരക്കിൽ കൂടുതൽ സർവീസുകൾ ഏർപ്പെടുത്തണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

മലബാർ കലാപവും മാറാടും ഞങ്ങൾ മറക്കി​ല്ല.

വിജയുടെ രാഷ്ട്രീയത്തിന് പിന്നിൽ ആരാണ്? | TVK ഫണ്ടിംഗിന്റെ ഇരുണ്ട രഹസ്യങ്ങൾ

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !