തലപ്പുലം ഇഞ്ചോലിക്കാവ് ദേവീക്ഷേത്രത്തിലെ പന്ത്രണ്ടാമത് ശ്രീമദ് ദേവീഭാഗവത നവാഹയജ്‌ഞം..!

പാലാ :തലപ്പുലം ഇഞ്ചോലിക്കാവ് ദേവീക്ഷേത്രത്തിലെ പന്ത്രണ്ടാമത് ശ്രീമദ് ദേവീഭാഗവത നവാഹയജ്‌ഞം 2026 ഏപ്രിൽ 24 മുതൽ മെയ് 3 വരെ  യജ്ഞാചാര്യൻ ശ്രീ. സുരേഷ് പ്രണവശ്ശേരിയുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ നടത്തപ്പെടുകയാണ്.

ഏപ്രിൽ 24 വെള്ളിയാഴ്ച വൈകിട്ട് 6.30 ന് ഇഞ്ചോലികാവ് ദേവീക്ഷേത്രസമിതി പ്രസിഡണ്ട് ശ്രീ.പി രാമചന്ദ്രന്‍ നായരുടെ അദ്ധ്യക്ഷതയില്‍ കൂടുന്ന യജ്ഞസമാരംഭയിൽ  ഗുരുവായൂർ ദേവസ്വം ബോർഡ് മെമ്പർ ശ്രീ. മനോജ് ബി നായർ കാഞ്ഞിരക്കാട്ട് ഭദ്രദീപ പ്രകാശവും മുഖ്യപ്രഭാഷണവും നടത്തുന്നു.. ചടങ്ങില്‍  വിവിധ സാമുദായിക നേതാക്കൾ  ആശംസകൾ അറിയിച്ചുകൊണ്ട് സംസാരിക്കും തുടര്‍ന്ന്  യജ്ഞാചാര്യന്‍ ഹരിപ്പാട് ശ്രീ.സുരേഷ് പ്രണവശ്ശേരി  മാഹാത്മ്യപ്രഭാഷണം നടത്തും...

 നവാഹ യജ്‌ഞം ഒന്നാം ദിനമായ ഏപ്രിൽ 25 നു ക്ഷേത്രം മേൽശാന്തി ശ്രീ. മനോജ് നമ്പൂതിരി യജ്ഞവേദിയിൽ ഭദ്രദീപ പ്രതിഷ്ഠ നിർവ്വഹിക്കും. യജ്ഞശാലയിൽ നിത്യവും ഗണപതിഹോമം, ദേവീഭാഗവത പാരായണം, ആദ്ധ്യാത്മിക പ്രഭാഷണം, വിശേഷാൽ പൂജകൾ, അന്നദാനം എന്നിവ ഉണ്ടായിരിക്കുന്നതാണ്. ഏപ്രിൽ 27 തിങ്കളാഴ്ച രാവിലെ 11 മണിക്ക് കൃഷ്ണാവതാരം, തുടർന്ന് ഉണ്ണിയൂട്ട്. 

ഏപ്രിൽ 28 ചൊവ്വാഴ്ച്ച വൈകിട്ട് 5നു വിദ്യാസരസ്വതീ മന്ത്രാർച്ചന. ഏപ്രിൽ 29 ബുധനാഴ്ച രാവിലെ 9ന് മഹാ മൃത്യുഞ്ജയ ഹവനം. ഏപ്രിൽ 30 വ്യാഴം രാവിലെ 10 ന് തലപ്പുലം ശ്രീരാമക്ഷേത്രത്തിൽ നിന്ന് ആരംഭിക്കുന്ന പാർവ്വതീ പരിണയ ഘോഷയാത്ര. വൈകിട്ട് 5ന് സർവ്വൈശ്വര്യ പൂജ. മെയ് 2 ശനി രാവിലെ 10 ന് നവഗ്രഹപൂജ, 7.30 ന് കുമാരീപൂജ. മെയ് 3 ഞായർ രാവിലെ 8 നു ഗായത്രി ഹോമം, ധാരാ ഹോമം, 11 മണിക്ക് കലശാഭിഷേകം, തുടർന്ന് യജ്ഞസമർപ്പണം...

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

മലബാർ കലാപവും മാറാടും ഞങ്ങൾ മറക്കി​ല്ല.

വിജയുടെ രാഷ്ട്രീയത്തിന് പിന്നിൽ ആരാണ്? | TVK ഫണ്ടിംഗിന്റെ ഇരുണ്ട രഹസ്യങ്ങൾ

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !