ക്രൈസ്തവ സഭയുമായി തനിക്ക് എന്നും അടുത്ത ബന്ധം; ദീപിക പത്രത്തിൽ വരുന്നത് സഭയുടെ ഔദ്യോഗിക നിലപാടല്ല എന്ന് പൊതുസമൂഹത്തെ ബോധ്യപ്പെടുത്തേണ്ട ചുമതല തനിക്കുണ്ട്; ഷോൺ ജോർജ്

കൊച്ചി: ക്രൈസ്തവ സഭയുമായി തനിക്ക് എന്നും അടുത്ത ബന്ധമാണുള്ളതെന്നും സഭയെ ഒരിയ്ക്കലും വിമർശിച്ചിട്ടില്ലെന്നും ബിജെപി നേതാവ് ഷോൺ ജോർജ്. സിറോ മലബാർ സഭാ ആസ്ഥാനത്ത് മാർ റാഫേൽ തട്ടിലുമായി കൂടിക്കാഴ്ച നടത്തിയശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.


സഭയുമായി തനിക്ക് യാതൊരുവിധത്തിലുള്ള തെറ്റിദ്ധാരണകളും നിലനിൽക്കുന്നില്ലെന്നും പാർട്ടിയുടെ നിലപാടിൽ ഉറച്ചുനിന്നുകൊണ്ടുതന്നെ ഒരു ക്രൈസ്തവ വിശ്വാസി എന്ന നിലയിൽ തനിക്കുണ്ടായ പ്രയാസങ്ങൾ സഭാ അധികാരിയെ അറിയിച്ചിട്ടുണ്ടെന്നും ഷോൺ ജോർജ് വ്യക്തമാക്കി. രാഷ്ട്രീയ ലാഭനഷ്ടങ്ങൾ നോക്കാതെ സഭയ്ക്കുവേണ്ടി എന്നും നിലകൊണ്ട വ്യക്തിയാണ് പി.സി. ജോർജ്. സഭാ നേതൃത്വവും ദീപിക പത്രവും തന്നെ പരിഗണിച്ചില്ലെന്ന പി.സി. ജോർജിന്റെ പരിഭവം സഭാനേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. 


പി.സി. ജോർജിന്റെ ശൈലിയോ നാക്കോ മോശമാണെന്ന് പറയുന്നവർ ഉണ്ടെങ്കിലും ആരെങ്കിലും അദ്ദേഹത്തിനെതിരേ പ്രവർത്തിക്കുമ്പോൾ അദ്ദേഹം പ്രകോപിതനാകുന്നത് സ്വാഭാവികമാണെന്നും ഷോൺ കൂട്ടിച്ചേർത്തു. സഭയുമായി ബിജെപി നല്ല ബന്ധമാണ് പുലർത്തുന്നത്. എഫ്.സി.ആർ.എ. ഭേദഗതി ചർച്ചയ്ക്കായി പാർലമെന്റ് മാറ്റിവെച്ചത് സഭയോടുള്ള ബിജെപിയുടെ നല്ല സമീപനത്തിന്റെ ഉദാഹരണമാണ്. ഇതിൽ സഭ സന്തുഷ്ടരാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇതുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രി കിരൺ റിജിജുവുമായി സി.ബി.സി.ഐ. പ്രതിനിധികൾ ചർച്ചനടത്തുമെന്നും അതിൽ സീറോ മലബാർ സഭയുടെ പ്രതിനിധികളും പങ്കെടുക്കുമെന്നും അദ്ദേഹം അറിയിച്ചു. ബിജെപിയുടെ ക്രൈസ്തവ ലെയ്‌സൺ വർക്കിന്റെ സംസ്ഥാന ചുമതലയുള്ള ആളെന്ന നിലയിലാണ് താൻ സഭാ നേതൃത്വത്തെ കാണുന്നതെന്ന് ഷോൺ ജോർജ് പറഞ്ഞു. ഒളിച്ചും പാത്തും നിലപാട് പറയേണ്ടതില്ലെന്നും പരസ്യമായ നിലപാട് എടുക്കണമെന്നുമുള്ള പിതാവിന്റെ വാക്കുകൾ തനിക്ക് ഇഷ്ടപ്പെട്ടുവെന്നും അദ്ദേഹം വ്യക്തമാക്കി. പാലാ ബിഷപ്പിന്റെ നിർദേശങ്ങൾ കൃത്യമായി അനുസരിക്കും. ഇനിയുള്ള കാലത്ത് സഭയുടെ നിലപാട് ബിജെപിക്ക് അനുകൂലമായിരിക്കുമെന്ന് തനിക്ക് ഉറപ്പുണ്ടെന്നും ഷോൺ ജോർജ് പറഞ്ഞു. ദീപിക പത്രത്തിലെ വാർത്തകൾ സഭയുടെ മാത്രം അഭിപ്രായമല്ലെന്നും അതിൽ ഓഹരിയുടമകളുടെ താല്പര്യങ്ങളും നിലപാടുകളും കടന്നുവരാറുണ്ടെന്നും ഷോൺ ജോർജ് പറഞ്ഞു. പത്രത്തിൽ വരുന്നത് സഭയുടെ ഔദ്യോഗിക നിലപാടല്ല എന്ന് പൊതുസമൂഹത്തെ ബോധ്യപ്പെടുത്തേണ്ട ചുമതല തനിക്കുണ്ടായിരുന്നു. പാർട്ടിയോ താനോ സഭയെ വ്യക്തിപരമായി കുറ്റപ്പെടുത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. സഭയുമായി തനിക്ക് എന്നും അടുത്ത ബന്ധമാണുള്ളതെന്നും നിലവിലുള്ള വിഷയങ്ങൾ സംസാരിച്ച് പരിഹരിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

മലബാർ കലാപവും മാറാടും ഞങ്ങൾ മറക്കി​ല്ല.

വിജയുടെ രാഷ്ട്രീയത്തിന് പിന്നിൽ ആരാണ്? | TVK ഫണ്ടിംഗിന്റെ ഇരുണ്ട രഹസ്യങ്ങൾ

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !