ന്യൂഡൽഹി: യുഎസ് ഉപരോധത്തെത്തുടർന്ന് പേർഷ്യൻ ഗൾഫിൽ സംഘർഷം നിലനിൽക്കുന്ന സാഹചര്യത്തിലും ഇന്ത്യൻ കപ്പലുകൾക്ക് ഹോർമുസ് കടലിടുക്കിലൂടെയുള്ള സുരക്ഷിത പാത ഉറപ്പുനൽകി ഇറാൻ. ഹോർമുസ് കടലിടുക്ക് ഇന്ത്യൻ കപ്പലുകൾക്കായി തുറന്നിരിക്കുമെന്ന് ഇന്ത്യയിലെ ഇറാൻ അംബാസഡർ മുഹമ്മദ് ഫത്താലി പറഞ്ഞതായി എൻഡിടിവി റിപ്പോർട്ട് ചെയ്തു.
ചർച്ചകൾക്കായല്ല, മറിച്ച് ഇറാനെ കീഴടങ്ങാൻ പ്രേരിപ്പിക്കാനാണ് അമേരിക്ക വന്നതെന്ന് അംബാസഡർ പറഞ്ഞു. 2018-ൽ ആണവ കരാറിൽനിന്ന് അമേരിക്ക ഏകപക്ഷീയമായി പിന്മാറിയത് ചൂണ്ടിക്കാട്ടി, അമേരിക്കൻ വാഗ്ദാനങ്ങളിൽ തങ്ങൾക്ക് മോശം അനുഭവമാണുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചർച്ചകൾക്കിടയിൽ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു യുഎസ് വൈസ് പ്രസിഡന്റ് ജെഡി വാൻസിനെ ഫോണിൽ വിളിച്ചത് ചർച്ചകളെ വഴിതിരിച്ചുവിട്ടെന്നും ഒരു സുപ്രധാന കരാറിൽ എത്തുന്നതിനെ ഇത് തടഞ്ഞുവെന്നും ഇറാൻ വിദേശകാര്യ മന്ത്രി സയ്യിദ് അബ്ബാസ് അരാഗ്ചി ആരോപിച്ചിരുന്നു. യുദ്ധത്തിലൂടെ നേടാൻ സാധിക്കാത്തത് അവർ ഒരു മേശയ്ക്ക് ചുറ്റുമിരുന്ന് നേടാൻ ശ്രമിക്കുകയാണെന്നും അരാഗ്ചി പറഞ്ഞിരുന്നു.








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.