സംസ്ഥാനത്ത് ചൂട് റെക്കോർഡുകൾ ഭേദിച്ച് മുന്നേറുകയാണ്. വയനാടും ഇടുക്കിയും ഒഴികെയുള്ള 12 ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. വരും ദിവസങ്ങളിൽ താപനില ക്രമാതീതമായി ഉയരുമെന്ന സൂചനകളാണ് കാലാവസ്ഥാ റിപ്പോർട്ടുകൾ നൽകുന്നത്.
പാലക്കാട് ജില്ലയിൽ താപനില 40 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുണ്ട്. കൊല്ലത്ത് 39 ഡിഗ്രിയും കോട്ടയത്ത് 38 ഡിഗ്രിയും താപനില രേഖപ്പെടുത്തിയേക്കാം. ആലപ്പുഴ, പത്തനംതിട്ട, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ 37 ഡിഗ്രി വരെയും തിരുവനന്തപുരത്ത് 36 ഡിഗ്രി വരെയും ചൂട് കൂടാൻ സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു.
ഏപ്രിൽ 29 മുതൽ മേയ് 12 വരെയുള്ള കാലയളവിൽ ചൂട് അതിന്റെ അത്യുന്നതങ്ങളിൽ എത്തിയേക്കാം. താപനില 45 ഡിഗ്രി സെൽഷ്യസ് മുതൽ 55 ഡിഗ്രി വരെ ഉയരാൻ സാധ്യതയുണ്ടെന്ന ഞെട്ടിക്കുന്ന മുന്നറിയിപ്പാണ് കാലാവസ്ഥാ വകുപ്പ് നൽകുന്നത്. അതുകൊണ്ട് തന്നെ വരും ആഴ്ചകളിൽ അതീവ ജാഗ്രത പാലിക്കേണ്ടതുണ്ട്.
സൂര്യാഘാത സാധ്യത കണക്കിലെടുത്ത് രാവിലെ 10 മണി മുതൽ ഉച്ചകഴിഞ്ഞ് 3 മണി വരെ നേരിട്ട് വെയിൽ ഏൽക്കുന്ന സാഹചര്യങ്ങൾ ഒഴിവാക്കണം. കുട്ടികൾ, പ്രായമായവർ, ഗർഭിണികൾ, മറ്റു ഗുരുതര രോഗങ്ങളുള്ളവർ എന്നിവർ ഈ സമയങ്ങളിൽ പ്രത്യേകം കരുതൽ എടുക്കണം. പുറംജോലികളിൽ ഏർപ്പെടുന്നവർ ജോലിസമയം ക്രമീകരിക്കേണ്ടതാണ്.
കട്ടികൂടിയ വസ്ത്രങ്ങൾ ഒഴിവാക്കി ലഘുവായ വസ്ത്രങ്ങൾ ധരിക്കാനും ധാരാളം വെള്ളം കുടിക്കാനും ശ്രദ്ധിക്കണം. ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടാൽ ഉടൻ തന്നെ വൈദ്യസഹായം തേടണമെന്നും നിർദ്ദേശമുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.