ഒരുതരത്തിലുമുള്ള ഭീകരതയ്ക്കു മുന്നിലും ഇന്ത്യ തലകുനിക്കില്ല; പഹൽഗാം ഭീകരാക്രമണത്തിന്റെ ഒന്നാം വാർഷികത്തിൽ ഇരകൾക്ക് ആദരാഞ്ജലികൾ അർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി;

ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിന്റെ ഒന്നാം വാർഷികത്തിൽ ഇരകൾക്ക് ആദരാഞ്ജലികൾ അർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഒരുതരത്തിലുമുള്ള ഭീകരതയ്ക്കു മുന്നിലും ഇന്ത്യ ഒരിക്കലും തലകുനിക്കില്ലെന്നും ഭീകരരുടെ ഹീനമായ ലക്ഷ്യങ്ങൾ ഒരിക്കലും വിജയിക്കില്ലെന്നും അദ്ദേഹം എക്സിൽ കുറിച്ചു. 


ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട 26 പേർക്ക് ആദരാഞ്ജലികൾ അർപ്പിച്ച പ്രധാനമന്ത്രി, ഈ ദുരന്തം രാജ്യത്തിന്റെ മനസാക്ഷിയെ ഇപ്പോഴും വേട്ടയാടുന്നുണ്ടെന്നും ഇരകളെ രാജ്യം ഒരിക്കലും മറക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


'കഴിഞ്ഞവർഷം ഇതേ ദിവസം, പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിൽ നഷ്ടപ്പെട്ട നിരപരാധികളായ ജീവനുകളെ ഓർക്കുന്നു. അവരെ ഒരിക്കലും മറക്കില്ല. ഈ നഷ്ടത്തെ നേരിടുമ്പോൾ ദുഃഖിതരായ കുടുംബങ്ങളോടൊപ്പമാണ് എന്റെ ചിന്തകളും. 


ഒരു രാഷ്ട്രമെന്ന നിലയിൽ, നാം ദുഃഖത്തിലും ദൃഢനിശ്ചയത്തിലും ഐക്യത്തോടെ നിലകൊള്ളുന്നു. ഒരു തരത്തിലുള്ള ഭീകരതയ്ക്കു മുന്നിലും ഇന്ത്യ ഒരിക്കലും തലകുനിക്കില്ല. തീവ്രവാദികളുടെ ഹീനമായ പദ്ധതികൾ ഒരിക്കലും വിജയിക്കില്ല', അദ്ദേഹം കുറിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !