തൃശൂർ: ജില്ലയിലെ പ്രഫഷനൽ കോളജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കലക്ടർ ശിഖ സുരേന്ദ്രൻ ഇന്ന് അവധി പ്രഖ്യാപിച്ചു. കേന്ദ്ര കാലാവസ്ഥാ വകുപ്പ് ജില്ലയിൽ ഉഷ്ണതരംഗസാധ്യതയ്ക്കുള്ള ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ള സാഹചര്യത്തിലാണ് അവധി.
പരീക്ഷകൾക്ക് അവധി ബാധകമല്ല. സംസ്ഥാനത്ത് കഠിനമായ വേനൽ ചൂട് തുടരുന്നു. പാലക്കാട് 40.2 ഡിഗ്രി സെൽസ്യസ് ചൂട് രേഖപ്പെടുത്തി. കൊല്ലം കണ്ണൂർ കോഴിക്കോട്, തൃശൂർ, കോട്ടയം ജില്ലകളിൽ ചൂട് 37 ഡിഗ്രിയാണ്. വേനൽ മഴക്ക് സാധ്യത ഉണ്ടെങ്കിലും കടുത്ത ചൂട് തുടരാനാണ് സാധ്യത. അതീവ ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി നിർദേശിച്ചു.
പകൽ 11 മുതൽ 3 മണി വരെ പുറത്ത് വെച്ചുള്ള എല്ലാ പൊതു പരിപാടികളും സർക്കാർ വിലക്കിയിട്ടുണ്ട്. പകൽ പൂരം, വെടിക്കെട്ട്, ആന എഴുന്നെള്ളിപ്പ് എന്നിവ ഉപേക്ഷിക്കുകയോ സമയം മാറ്റുകയോ വേണം.
പകൽ നേരത്തെ തൊഴിലുറപ്പ് ജോലികളും നിറുത്തിവെച്ചു. സൂര്യാതപവും നിർജലീകരണവും തടയാനുള്ള സജ്ജീകരണങ്ങൾ നടത്താൻ ആശുപത്രികളോടും സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്.
ക്ഷീണം, തളർച്ച എന്നിവ അനുഭവപ്പെടാൻ സാധ്യതയുള്ളതിനാൽ ധാരാളം വെള്ളം കുടിക്കണം എന്നാണ് ആരോഗ്യ വകുപ്പിന്റെ നിർദ്ദേശം. അങ്കണവാടികള്‍ക്ക് ഒരാഴ്ചത്തെ അവധി പ്രഖ്യാപിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.