ഇന്ത്യൻ സമുദ്ര വ്യാപാര പാതകളുടെ സുരക്ഷയിൽ വിട്ടുവീഴ്ചയില്ല; ഇന്ത്യയുടെ സാമ്പത്തിക സുരക്ഷ ഉറപ്പാക്കാൻ പുതിയ സമുദ്ര സുരക്ഷാ തന്ത്രവുമായി ഇന്ത്യൻ നാവികസേന;

ആഗോള ഊർജ വിപണിയുടെ ജീവനാഡിയായ ഹോർമുസ് കടലിടുക്കിൽ സംഘർഷം കടുക്കുന്ന സാഹചര്യത്തിൽ, ഇന്ത്യയുടെ സാമ്പത്തിക സുരക്ഷ ഉറപ്പാക്കാൻ പുതിയ സമുദ്ര സുരക്ഷാ തന്ത്രവുമായി ഇന്ത്യൻ നാവികസേന. നാവികസേനാ മേധാവി അഡ്മിറൽ ഡി.കെ. ത്രിപാഠി പുറത്തിറക്കിയ പരിഷ്കരിച്ച പ്രതിരോധ രേഖയിൽ ഹോർമുസ് കടലിടുക്കിനെ ഇന്ത്യയുടെ സമുദ്രതാൽപ്പര്യങ്ങളുള്ള 'പ്രധാന മേഖല'യായി (Primary Area of Interest) ഔദ്യോഗികമായി പ്രഖ്യാപിച്ചു കഴിഞ്ഞു. നിലവിലെ സാഹചര്യത്തിൽ ഇന്ത്യൻ മഹാസമുദ്ര മേഖലയിലെ തന്ത്രപ്രധാന കേന്ദ്രങ്ങളിൽ സേന അതീവ ജാഗ്രത പുലർത്തുകയാണ്.


ഇന്ത്യൻ മഹാസമുദ്രത്തിലെ ചരക്കുനീക്കത്തെ ബാധിക്കുന്ന പ്രധാന 'ചോക്ക് പോയിന്റുകൾ' നാവികസേന പ്രത്യേകം തിരിച്ചറിഞ്ഞിട്ടുണ്ട്. ലോകത്തിലെ സമുദ്രമാർഗ്ഗമുള്ള എണ്ണവ്യാപാരത്തിന്റെ നാലിലൊന്നും കടന്നുപോകുന്ന ഹോർമുസ് കടലിടുക്ക് തന്നെയാണ് ഇതിൽ ഏറ്റവും പ്രധാനം. ഇതിനുപുറമെ, പസഫിക് സമുദ്രത്തിലേക്കുള്ള കവാടമായ മലാക്ക-സിംഗപ്പൂർ കടലിടുക്കുകൾ, ബാബ്-എൽ-മന്ദേബ്, സൂയസ് കനാൽ തുടങ്ങിയ പാതകളും ഇന്ത്യയുടെ നിരീക്ഷണ വലയത്തിലാണ്. ഈ മേഖലകളിലെ ഏത് തടസ്സവും ഇന്ത്യയുടെ ഊർജ്ജ ഇറക്കുമതിയെയും വ്യാപാരത്തെയും നേരിട്ട് ബാധിക്കുമെന്നതിനാലാണിത്.


പേർഷ്യൻ ഗൾഫിലൂടെ സഞ്ചരിക്കുന്ന ഇന്ത്യൻ കപ്പലുകൾക്ക് നാവികസേന കൃത്യമായ സുരക്ഷാ മുന്നറിയിപ്പുകൾ നൽകിയിരുന്നു. ഇറാനിലെ ലാറക് ദ്വീപിന് സമീപമുള്ള യാത്രകൾ പൂർണ്ണമായും ഒഴിവാക്കാനായിരുന്നു പ്രധാന നിർദ്ദേശങ്ങളിലൊന്ന്. ഹോർമുസ് കടലിടുക്കിന്റെ ഏറ്റവും ഇടുങ്ങിയ ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഈ ദ്വീപ് ഇറാന്റെ സൈനിക-എണ്ണ സന്നാഹങ്ങളുടെ പ്രധാന കേന്ദ്രമാണ്. റഡാറുകളും ബങ്കറുകളും ഉൾപ്പെടെയുള്ള ഇറാനിയൻ പ്രതിരോധ സംവിധാനങ്ങൾ നിലനിൽക്കുന്നതിനാൽ ഈ പ്രദേശം ഒരു അതീവ സുരക്ഷാ മേഖലയായാണ് ഇന്ത്യ കണക്കാക്കുന്നത്.

നാവികസേനയുടെ നേരിട്ടുള്ള മേൽനോട്ടത്തിലായിരുന്നു ഇന്ത്യൻ കപ്പലുകൾ കടലിടുക്ക് മുറിച്ചുകടന്നിരുന്നു. ഏപ്രിൽ 18 വരെയുള്ള കണക്കുകൾ പ്രകാരം 11 ഇന്ത്യൻ കപ്പലുകൾ ഇത്തരത്തിൽ സുരക്ഷിതമായി കടന്നുപോയി. ഏറ്റവും ഒടുവിലായി 'ദേശ് ഗരിമ' എന്ന എണ്ണക്കപ്പൽ കടന്നുപോയ അതേ ദിവസം തന്നെ മേഖലയിൽ വെടിവയ്പ്പ് ഉണ്ടാകുകയും ചെയ്തു.

മേഖലയിലെ സമുദ്ര സുരക്ഷ ശക്തിപ്പെടുത്തുന്നതിനായി രാജ്യാന്തര തലത്തിൽ വിപുലമായ സഹകരണമാണ് ഇന്ത്യ ഉറപ്പാക്കുന്നത്. ഏകദേശം 28 രാജ്യങ്ങളുമായി തത്സമയ വിവരങ്ങൾ (Maritime Intelligence) പങ്കുവെക്കുന്നതിലൂടെ കടലിടുക്കിലെ ഓരോ നീക്കങ്ങളും നാവികസേന നിരീക്ഷിക്കുന്നു. പാകിസ്ഥാനിൽ നടന്ന യുഎസ്-ഇറാൻ ചർച്ചകൾ പരാജയപ്പെട്ടതും ഇറാനിയൻ തുറമുഖങ്ങൾക്കുമേൽ അമേരിക്ക നിയന്ത്രണങ്ങൾ കടുപ്പിച്ചതും നിലവിലെ പ്രതിസന്ധിയുടെ ആഴം വർദ്ധിപ്പിക്കുന്നുണ്ട്. ഏത് പ്രത്യാക്രമണത്തിനും ഇറാനും സജ്ജമായതോടെ സമുദ്രപാതകൾ യുദ്ധക്കളമാകുമോ എന്ന ആശങ്ക ശക്തമാണ്.

ഹോർമുസ് കടലിടുക്കിലെ സംഘർഷം ആഗോളതലത്തിൽ വലിയ സാമ്പത്തിക പ്രത്യാഘാതങ്ങളാണ് ഉണ്ടാക്കുന്നത്. പാതകളിൽ തടസ്സമുണ്ടാകുന്നത് ക്രൂഡ് ഓയിൽ വില കുതിച്ചുയരാൻ കാരണമാകും. ഇന്ത്യൻ സമുദ്ര വ്യാപാര പാതകളുടെ സുരക്ഷയിൽ വിട്ടുവീഴ്ചയില്ലെന്നാണ് അഡ്മിറൽ ഡി.കെ. ത്രിപാഠി നൽകുന്ന ഉറപ്പ്. തന്ത്രപ്രധാനമായ ചോക്ക് പോയിന്റുകളിൽ ഇന്ത്യൻ നാവികസേനയുടെ നിരന്തരമായ സാന്നിധ്യം ഉറപ്പാക്കിയിട്ടുണ്ട്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !