അയൽവീട്ടിൽ സിസിടിവി വയ്ക്കുന്നതു തടയാൻ ചെന്ന സ്ത്രീയെ അതേ വീടിന്റെ മുറ്റത്തു മരിച്ചനിലയിൽ കണ്ടെത്തി; തർക്കത്തിനിടെ തലയ്ക്കേറ്റ അടിയാകാം മരണകാരണമെന്ന് പൊലീസ്

മണർകാട് : അയൽവീട്ടിൽ സിസിടിവി വയ്ക്കുന്നതു തടയാൻ ചെന്ന സ്ത്രീയെ അതേ വീടിന്റെ മുറ്റത്തു മരിച്ചനിലയിൽ കണ്ടെത്തി. കുന്നുംപുറത്ത് മാളിയേക്കൽ വീട്ടിൽ ശാന്തകുമാരി (65) ആണു മരിച്ചത്. തർക്കത്തിനിടെ തലയ്ക്കേറ്റ അടിയാകാം മരണകാരണമെന്നാണു പൊലീസിന്റെ പ്രാഥമിക നിഗമനം. 

സംഭവത്തിൽ നട്ടാശേരി സ്വദേശി, നൊങ്ങലിൽ വാടകയ്ക്കു താമസിക്കുന്ന പൂവത്തിൻകിഴക്കേതിൽ എബി ജോർജിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. വിശദമായ പരിശോധനകൾക്കു ശേഷമേ കൊലപാതകമാണോയെന്നതിൽ വ്യക്തത വരുത്താനാകൂവെന്നു പൊലീസ് പറഞ്ഞു.


മണർകാട് കുഴിപ്പുരയിടത്ത് ഇന്നലെ 2ന് ആണു സംഭവങ്ങളുടെ തുടക്കം. കസ്റ്റഡിയിലായ എബിയുടെ ഭാര്യവീടിന്റെ മുറ്റത്താണു പ്രത്യേക പോസ്റ്റിട്ട് സിസിടിവി ക്യാമറകൾ സ്ഥാപിച്ചത്. ഇതിന്റെ പണികൾ നടക്കുന്നതിനിടെ ശാന്തകുമാരിയും മകൾ അനശ്വരയും കൊച്ചുമകളുമെത്തി തടസ്സം നിന്നു. തങ്ങളുടെ വീട്ടിലെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിയുമെന്നായിരുന്നു ആരോപണം. കയ്യിൽ കരുതിയിരുന്ന മുളകുപൊടി ഇവർ എറിഞ്ഞു.

ഇരുകുടുംബങ്ങളും തമ്മിൽ വഴിയടക്കമുള്ള വിഷയങ്ങളിൽ നിലനിന്നിരുന്ന തർക്കവും വഴക്കിനു കാരണമായെന്നു പൊലീസ് പറയുന്നു. തുടർന്നുണ്ടായ സംഘർഷത്തിനിടെ ശാന്തകുമാരിയുടെ തലയ്ക്ക് പരുക്കേൽക്കുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. സമീപവാസി അറിയിച്ചതനുസരിച്ച് സ്ഥലത്തെത്തിയ മണർകാട് പൊലീസാണു ശാന്തകുമാരിയെ മെഡിക്കൽ കോളജിലെത്തിച്ചത്. ശാന്തകുമാരിയുടെ സംസ്കാരം ഇന്ന് 4ന്. മക്കൾ: അനശ്വര, അഭിനു. മരുമകൻ: പ്രദീപ്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !