ശബരിമലയില്‍ സിബിഐ അന്വേഷണം കൊണ്ടുവരും: 16 ലധികം വാഗ്ദാനളുമായി ബിജെപി പ്രകടനപത്രിക പുറത്തുവിട്ടു,

 തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ വലിയ പ്രതീക്ഷകള്‍ വെച്ചു പുലര്‍ത്തുന്ന ബിജെപി പ്രകടന പത്രിക പുറത്തുവിട്ടു.

തിരുവനന്തപുരത്ത് നടന്ന ബിജെപിയുടെ പ്രചരണപരിപാടിയില്‍ പാര്‍ട്ടിയുടെ ദേശീയാദ്ധ്യക്ഷന്‍ നവീന്‍ നിതിനാണ് പത്രിക പുറത്തിറക്കിയത്. എയിംസും അതിവേഗ റെയിലും സൗജന്യ കുടിവെള്ളവും എല്‍പിജിയും അടക്കം ഒട്ടേറെ കാര്യങ്ങളാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

പ്രധാനമായും സ്ത്രീകളെ ലക്ഷ്യം വെച്ചുള്ള നീക്കമാണ് നടത്തിയിരിക്കുന്നത്. ഓരോ വീട്ടിലും 20,000 ലിറ്റര്‍ സൗജന്യ കുടിവെള്ളം നല്‍കുമെന്നും സ്ത്രീകള്‍ക്ക് വീട്ടിലേക്ക് പച്ചക്കറിയും പലവ്യഞ്ജനം വാങ്ങുന്നതിനായി 2500 രൂപയുടെ ഭക്ഷ്യ ആരോഗ്യ സുരക്ഷാ കാര്‍ഡ് നല്‍കും. ഓരോവീട്ടിലൂം രണ്ട് സൗജന്യ എല്‍പിജി കണക്ഷനും പാവപ്പെട്ട കുടുംബങ്ങള്‍ക്ക് രണ്ട് സിലിണ്ടറും പ്രഖ്യാപനത്തിലുണ്ട്.

കേരളത്തിനെ വിനോദസഞ്ചാര തലസ്ഥാനമാക്കി മാറ്റുമെന്നാണ് മറ്റൊരു പ്രഖ്യാപനം. തിരുവനന്തപുരത്തും കോഴിക്കോടും മെട്രോസര്‍വീസ് അവതരിപ്പിക്കുമെന്നും മെട്രോമാന്‍ ഇ ശ്രീധരന്‍ അവതരിപ്പിച്ച തിരുവനന്തപുരം കണ്ണൂര്‍ അതിവേഗ റെയില്‍വേയും കൊണ്ടുവരും. കേരളത്തില്‍ എയിംസ് സ്ഥാപിക്കുമെന്നും ബിജെപിയുടെ പ്രകടനപത്രികയില്‍ പറയുന്നു. കേരളം ഏറെ ചര്‍ച്ച ചെയ്ത ശബരിമലയെക്കുറിച്ചും പരാമര്‍ശമുണ്ട്.

ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ സിബിഐ അന്വേഷണം കൊണ്ടുവരുമെന്നും പ്രകടനപത്രികയിലുണ്ട്. ഏകദേശം 16 ലധികം വാഗ്ദാനമാണ് നടത്തിയിട്ടുള്ളത്. വികസനമാണ് ബിജെപി ഈ തെരഞ്ഞെടുപ്പില്‍ പ്രധാനമായും മുന്നോട്ട് വെച്ചിരിക്കുന്ന വിഷയം.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !