'ഞാൻ തോറ്റു പപ്പാ.. നിങ്ങള്‍ ജയിച്ചു, ഇങ്ങനെയൊരു പിതാവിനെ ആര്‍ക്കും കിട്ടാതിരിക്കട്ടെ'; പിതാവിന്റെ പീഡനങ്ങളില്‍ മനംനൊന്ത് യുവ അഭിഭാഷകൻ ജീവനൊടുക്കി

'ഞാൻ തോറ്റു പപ്പാ.. നിങ്ങള്‍ ജയിച്ചു, ഇങ്ങനെയൊരു പിതാവിനെ ആര്‍ക്കും കിട്ടാതിരിക്കട്ടെ'; പിതാവിന്റെ പീഡനങ്ങളില്‍ മനംനൊന്ത് യുവ അഭിഭാഷകൻ ജീവനൊടുക്കി

ലക്നൗ: പിതാവുമായുള്ള തർക്കങ്ങള്‍ക്കൊടുവില്‍ മനംനൊന്ത് യുവ അഭിഭാഷകൻ ജീവനൊടുക്കി. ഉത്തർപ്രദേശിലെ ലഖ്‌നൗവിലാണ് സംഭവം നടന്നത്.

കുട്ടിക്കാലം മുതല്‍ പിതാവില്‍ നിന്ന് നേരിടേണ്ടി വന്ന മാനസിക പീഡനങ്ങളാണ് തന്നെ പ്രേരിപ്പിച്ചതെന്ന് വ്യക്തമാക്കുന്ന കത്ത് എഴുതിവെച്ചാണ് 23കാരന്‍ ജീവനൊടുക്കിയത്. പിതാവിന്റെ പെരുമാറ്റം തന്റെ ജീവിതകാലം മുഴുവൻ നീണ്ടുനിന്ന മാനസികാഘാതത്തിനും അപകർഷതാബോധത്തിനും കാരണമായെന്ന് അദ്ദേഹം കത്തില്‍ ആരോപിക്കുന്നു.

അഭിഭാഷകനായ പ്രിയാൻഷു ശ്രീവാസ്തവയാണ് കഴിഞ്ഞ ദിവസം കാണ്‍പൂർ കോടതി കെട്ടിടത്തിന്റെ അഞ്ചാം നിലയില്‍ നിന്ന് ചാടിയത്. ഉടൻ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മരണത്തിന്‍റെ കാരണങ്ങള്‍ വിശദീകരിച്ച്‌ സ്വന്തം കൈപ്പടയിലെഴുതിയ കത്തും പ്രിയാൻഷു തന്റെ വാട്ട്‌സ്‌ആപ്പ് സ്റ്റോറിയില്‍ പങ്കുവെച്ചിരുന്നു. "ഞാൻ തോറ്റു പപ്പാ, നിങ്ങള്‍ ജയിച്ചു" എന്നായിരുന്നു യുവാവിന്റെ അവസാന സന്ദേശം

ആരോടും ചോദിക്കാതെ ഫ്രിഡ്ജില്‍ നിന്ന് മാമ്പഴ ജ്യൂസ് എടുത്തപ്പോള്‍ എനിക്ക് വെറും ആറ് വയസായിരുന്നു പ്രായം. അതിന്റെ പേരില്‍ എന്റെ വസ്ത്രങ്ങള്‍ അഴിച്ച്‌ എന്നെ വീടിന് പുറത്താക്കി. മാതാപിതാക്കള്‍ മക്കളോട് കർക്കശക്കാരായിരിക്കണം എന്ന് എനിക്കറിയാം, പക്ഷേ അത് അവരുടെ ശ്വാസം മുട്ടിക്കുന്ന രീതിയിലാവരുത്. ജീവിതവുമായി മുന്നോട്ട് പോകാൻ ഞാൻ ഒരുപാട് ശ്രമിച്ചു, 

പക്ഷേ ഇതിന് വലിയ അർഥമുണ്ടെന്ന് എനിക്ക് തോന്നുന്നില്ല. വളരെ നിസാരമായ കാര്യങ്ങളില്‍ പോലും തന്നെ ചോദ്യം ചെയ്തിരുന്നതായും ഇത് മാനസിക പീഡനത്തിന് തുല്യമായിരുന്നുവെന്നും പ്രിയാൻഷു കത്തില്‍ പറയുന്നു.

കായിക പഠനത്തോടായിരുന്നു തനിക്ക് താല്‍പ്പര്യമെങ്കിലും കമ്പ്യൂട്ടർ സയൻസ് പഠിക്കാൻ പിതാവ് തന്നെ നിർബന്ധിച്ചുവെന്നും, ഇത് തന്റെ പഠനത്തെ ബാധിക്കുകയും റിസള്‍ട്ട് മോശമാകാൻ കാരണമാവുകയും ചെയ്തതായി പ്രിയാൻഷു കത്തില്‍ പറയുന്നു.

പിതാവ് തന്നെ വാക്കാല്‍ അധിക്ഷേപിക്കുകയും പരസ്യമായി അപമാനിക്കുകയും ചെയ്യുമായിരുന്നുവെന്നും പ്രിയാൻഷു വെളിപ്പെടുത്തി. "ഞാൻ എവിടെ പോകുന്നു, എപ്പോള്‍ തിരിച്ചു വരും, ആരോടാണ് ഫോണില്‍ സംസാരിക്കുന്നത് എന്നിങ്ങനെ എല്ലാ കാര്യങ്ങളിലും അദ്ദേഹം ഇടപെട്ടു. ജീവിതത്തിലെ ഈ അനാവശ്യമായ ഇടപെടലുകള്‍ ശ്വാസം മുട്ടിക്കുന്നതായിരുന്നു." യുവാവിന്‍റെ കത്തില്‍ പറയുന്നു.

എല്ലാ മാതാപിതാക്കളോടും എനിക്ക് ഒരപേക്ഷയുണ്ട്: നിങ്ങളുടെ മക്കള്‍ക്ക് താങ്ങാൻ കഴിയുന്നത്ര സമ്മർദ്ദം മാത്രം അവര്‍ക്ക് നല്‍കുക. പിതാവിനെ എന്റെ മൃതദേഹത്തില്‍ തൊടാൻ അനുവദിക്കരുത്. കുടുംബത്തെ ബാധിക്കാതിരിക്കാൻ അദ്ദേഹത്തിനെതിരെ നടപടിയും എടുക്കരുതെന്ന് ഞാൻ ആഗ്രഹിക്കുന്നു. 

ഇങ്ങനെയൊരു അച്ഛനെ ആർക്കും കിട്ടാതിരിക്കട്ടെ. ഞാൻ തോറ്റു, പപ്പ ജയിച്ചു. അദ്ദേഹത്തിന് എന്റെ അഭിനന്ദനങ്ങള്‍." പ്രിയാൻഷുവിന്‍റെ കത്തില്‍ പറയുന്നു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് പറയുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

കേരളത്തിലെ ക്രൈസ്തവ ദേവാലയങ്ങളിൽ എന്താണ് സംഭവിക്കുന്നത്? കരുവാരക്കുണ്ട് സംഭവം ചർച്ചയാകുന്നു!

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !
×

UCMI Community Portal

Select language or browse our network