മമത അഴിമതി ഇല്ലാത്ത ഭരണം നടത്തിയിരുന്നെങ്കില്‍...'; ബംഗാളില്‍ ബിജെപിയുടെ വളര്‍ച്ചയ്ക്ക് കാരണം തൃണമൂല്‍; രാഹുല്‍ ഗാന്ധി,

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ബിജെപിയുടെ വളര്‍ച്ചയ്ക്ക് കാരണം മമത ബാനര്‍ജിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിന്റെ ഭരണ പരാജയമാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.

മമത ബാനര്‍ജി അഴിമതിയില്ലാത്ത ഭരണം കാഴ്ചവെക്കുകയും ബംഗാളില്‍ ധ്രുവീകരണം നടത്താതിരിക്കുകയും ചെയ്തിരുന്നെങ്കില്‍ ബിജെപിക്ക് അവിടെ വളരാന്‍ കഴിയില്ലായിരുന്നു,' രാഹുല്‍ ഗാന്ധി പറഞ്ഞു

കോണ്‍ഗ്രസും ബിജെപിയും തമ്മിലുള്ള പ്രത്യയശാസ്ത്ര പോരാട്ടമാണ് ഈ തെരഞ്ഞൈടുപ്പെന്ന് രാഹുല്‍ പറഞ്ഞു. ബിജെപി ജനാധിപത്യ പ്രക്രിയകളെ തകിടം മറിക്കുകയാണെന്നും അവരുടെ പ്രത്യയശാസ്ത്രം ഭരണഘടനാ വിരുദ്ധമാണെന്നും രാഹുല്‍ പറഞ്ഞു. ബംഗാളില്‍ മമത സര്‍ക്കാരിന്റെ ധ്രുവീകരണ നയങ്ങളാണ് ബിജെപിയുടെ വളര്‍ച്ചയ്ക്ക് കാരണമായതെന്നും രാഹുല്‍ പറഞ്ഞു.

രാജ്യത്ത് കോണ്‍ഗ്രസിനെ തടയാന്‍ കഴിയുന്ന ഏക ശക്തി കോണ്‍ഗ്രസാണ് വോട്ടര്‍മാര്‍ കോണ്‍ഗ്രസിന് വോട്ട് ചെയ്യണമെന്നും രാഹുല്‍ പറഞ്ഞു. ബംഗാളില്‍ അധികാരം പിടിക്കാന്‍ കഴിയുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു,.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !