പട്ടാപ്പകൽ പീഢനം: ബസ് കാത്തുനിന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാൻ ശ്രമം; ഒളിവിലായിരുന്ന കാപ്പ പ്രതി അറസ്റ്റില്‍,

തിരുവനന്തപുരം: നെടുമങ്ങാട് ബസ് സ്റ്റാൻഡില്‍ ബസ് കാത്തുനിന്ന പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ ഒളിവിലായിരുന്ന കരിപ്പൂർ വാണ്ട സ്വദേശി രാഹുല്‍ രാജു (27) അറസ്റ്റില്‍.

ഫെബ്രുവരിയിലായിരുന്നു സംഭവം. ബസ് സ്റ്റാൻഡിനുള്ളില്‍ വെച്ച്‌ പെണ്‍കുട്ടിയെ കടന്നുപിടിക്കാൻ ശ്രമിച്ചപ്പോള്‍ കൂടെയുണ്ടായിരുന്ന ബന്ധു ചോദ്യം ചെയ്തതില്‍ പ്രകോപിതരായ ശ്രീജിത്തും സുഹൃത്തായ രാഹുല്‍ രാജും ബന്ധുവിനെ ബാത്റൂമിലേക്ക് പിടിച്ചു വലിച്ചു കൊണ്ടു പോയി മർദ്ദിച്ച്‌ അവശനാക്കി മൃതപ്രായനാക്കിയ ശേഷം ഒളിവില്‍ പോകുകയായിരുന്നു.

കേസിലെ ഒന്നാം പ്രതിയായ ശ്രീജിത്തിനെ ഉടനെ തന്നെ അറസ്റ്റ് ചെയ്തു. ഒളിവില്‍ പോയ രണ്ടാം പ്രതിയുടെ മൊബൈല്‍ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണത്തില്‍ കരിപ്പൂർ ഭാഗത്ത് വെച്ച്‌ നെടുമങ്ങാട് പൊലീസ് സംഘം അറസ്റ്റ് ചെയ്യുകയായിരുന്നു. നെടുമങ്ങാട് സ്റ്റേഷനിലെ കാപ്പ പ്രതിയും റൗഡി ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ള ആളും നെടുമങ്ങാട്, വലിയമല സ്റ്റേഷനുകളില്‍ മോഷണം, കൂലിത്തല്ല്, കൊലപാതക ശ്രമം, നിരോധിത ലഹരി വില്‍പ്പന, പൊലീസിനെ ആക്രമിക്കല്‍ ഉള്‍പ്പെടെ 18 ഓളം കേസുകളിലെ പ്രതിയാണ് രാഹുലെന്ന് പൊലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !