നവകേരള സര്‍വേയ്ക്ക് അനുവദിച്ചത് 20 കോടി, ചെലവായത് 13 കോടി: സുപ്രീം കോടതിയില്‍ സംസ്ഥാന സര്‍ക്കാര്‍ കണക്ക് നല്‍കി,

തിരുവനന്തപുരം : സംസ്ഥാന സർക്കാരിന്റെ വികസന-ക്ഷേമ പദ്ധതികളെക്കുറിച്ച്‌ പൊതുജനങ്ങളുടെ അഭിപ്രായം തേടുന്നതിനായി ആവിഷ്കരിച്ച നവകേരള സർവേയ്ക്ക് 13 കോടി ചെലവ്. സുപ്രീം കോടതിയില്‍ സംസ്ഥാന സർക്കാർ കണക്ക് നല്‍കി.

20 കോടി അനുവദിച്ചതില്‍ ഇതുവരെ ചെലവായത് 13.04 കോടി രൂപയാണ്. ബ്രോഷറിന് 5.54 കോടിയും കത്തിന് 1 കോടിയും വോളണ്ടിയർമാരുടെ യാത്രയ്ക്ക് 1.45 കോടിയും ചിലവായി. വികസന പ്രവർത്തനങ്ങളില്‍ ജനങ്ങളുടെ പ്രതികരണം അറിയാനും ഭാവിയില്‍ അവ മെച്ചപ്പെടുത്താനുമെന്ന പേരിലാണ് സർക്കാർ സർവേ നടത്തിയത്.

ഏകദേശം 95 ലക്ഷം വീടുകളില്‍ നേരിട്ടെത്തി വിവരശേഖരണം നടത്താനായിരുന്നു ലക്ഷ്യമിട്ടിരുന്നത്. കുടുംബശ്രീ അംഗങ്ങളും സാമൂഹ്യ സന്നദ്ധ സേനയിലെ വൊളന്റിയർമാരുമാണ് ഇതിനായി രംഗത്തിറങ്ങിയത്. ബജറ്റ് അനുമതിയില്ലെന്നും രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള വിവരശേഖരണമാണെന്നും ചൂണ്ടിക്കാട്ടി കേരള ഹൈക്കോടതി 2026 ഫെബ്രുവരിയില്‍ സർവേ റദ്ദാക്കിയിരുന്നു.

എന്നാല്‍, ഇതിനെതിരെ സർക്കാർ നല്‍കിയ അപ്പീലില്‍ സുപ്രീം കോടതി ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യുകയും സർവേയുമായി മുന്നോട്ട് പോകാൻ അനുമതി നല്‍കുകയും ചെയ്തു. ക്ഷേമപദ്ധതികളെക്കുറിച്ച്‌ ജനങ്ങളോട് അഭിപ്രായം ചോദിക്കുന്നതില്‍ തെറ്റില്ലെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !