ക്ഷേത്രത്തിൽ കതിന പൊട്ടിക്കുന്നതിനിടെ ഗുരുതരമായി പൊള്ളലേറ്റു; കരാറുകാരന്‍ മരിച്ചു

തൃശൂര്‍: ചേലക്കരയില്‍ കതിന പൊട്ടിക്കുന്നതിനിടെ ഗുരുതരമായി പൊള്ളലേറ്റ കരാറുകാരന്‍ മരിച്ചു.

ചേലക്കര അന്തിമഹാകാളന്‍ കാവിലെ കതിന വെടിക്കെട്ട് കരാറുകാരന്‍ അന്തിമഹാകാളന്‍കാവ് തൃത്താല വീട്ടില്‍ വേണു (60) ആണ് മരിച്ചത്

ഇക്കഴിഞ്ഞ നാലിന് രാവിലെ ക്ഷേത്രമതില്‍ക്കെട്ടിനകത്ത് വെടിവഴിപാടിനിടെയായിരുന്നു അപകടം.കതിന പൊട്ടിച്ചപ്പോള്‍ അതില്‍ നിന്നുള്ള തീപ്പൊരി കതിന നിറയ്ക്കാന്‍വച്ചിരുന്ന കരിമരുന്നിലേക്ക് തെറിക്കുകയും സമീപത്തു നിന്ന വേണുവിന്റെ വസ്ത്രത്തിലേക്ക് തീ പടരുകയുമായിരുന്നു. 

ഉടന്‍ ചേലക്കരയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും പൊള്ളല്‍ സാരമായതിനാല്‍ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ചികിത്സയിലിരിക്കെ ആരോഗ്യനില വഷളായതിനെ തുടര്‍ന്നാണ് മരണം.

10 വര്‍ഷത്തിലധികമായി വേണുവാണ് കതിന വെടിവഴിപാട് ക്ഷേത്രത്തില്‍ നടത്തിവരുന്നത്. സംഭവത്തില്‍ ചേലക്കര പൊലീസ് കേസെടുത്തു

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !